Custom Search
Showing posts with label ബഹറൈൻ ബൂലോക അറിയിപ്പ്. Show all posts

Wednesday, May 15, 2013
Sunday, January 17, 2010
കൊടകരപുരാണം - ബഹറൈനില്‍
പ്രിയരെ,
ബൂലോകത്തെ തലത്തൊട്ടപ്പനെന്നറിയപ്പെടുന്ന ബ്ലോഗര്‍ വിശാലമനസ്ക്കന്‍ (ശ്രീമാന്‍. സജീവ് എടത്താടന്‍ ), ബൂലോകത്തും, ഭൂലോകത്തും പ്രസിദ്ധമായ തന്റെ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് “കൊടകരപുരാണം -റീലോഡഡ്” എന്ന പേരില്‍ പുറത്തിറക്കിയത് അറിഞ്ഞിരിക്കുമല്ലോ. അതും സ്വതസിദ്ധമായ ബാലചന്ദ്രമേനോന്‍ ഇഫക്ടുമായി (എഴുത്ത് തൊട്ട് - വിതരണം വരെ ഒരാള്‍).
ആ പുസ്തകത്തിന്റെ 10 കോപ്പികള്‍ ബഹറൈനില്‍ വിശാലമനസ്ക്കന്റെ ഒരു കൂട്ടുകാരന്റെ പക്കം എത്തിയിട്ടുണ്ട്. അതില്‍ ഒരു കോപ്പി ഞാനെടുത്ത്, ബാക്കി ഒമ്പത് കോപ്പി ബൂലോകരുടെയിടയില്‍ വില്പനയ്ക്ക് തയ്യാറാണ്. (ദിര്‍ഹം 25 ആണ് അതിന്റെ വില).
നാട്ടില്‍ ബിവറേജ് കോര്‍പ്പറേഷന്റെ മുമ്പില്‍ ക്യൂ നില്‍ക്കുന്നത് പോലെ അടക്കത്തോടും അച്ചടക്കത്തോടും കൂടി നിന്ന് ആ പുസ്തകം വാങ്ങുന്നതിനായി പേര്‍ തരണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.
ബൂലോകത്ത് പ്രസിദ്ധികരിക്കുന്ന ഓരോ പുസ്തകവും വിജയിപ്പിക്കേണ്ടത്, ഓരൊ ബ്ലോഗറുടെ കടമയും, മറ്റുള്ളവര്‍ക്ക് പ്രചോദനവും ആണെന്ന് ഓര്‍മ്മപ്പെടുത്തികൊണ്ട്, പുസ്തകത്തിന്റെ ഒരു കോപ്പിയ്ക്ക് ഞാന്‍ പേര് നല്‍കുന്നു.
കമന്റില്‍ ആ പുസ്തകം വേണ്ട ആളുടെ പേരും, ടെലഫോണ്‍ നമ്പരും ദയവായി എഴുതണമെന്ന് അപേക്ഷിക്കുന്നു.
ക്യൂ പാലിച്ചവര്‍
1. saji markose
2. ranjith viswam
3. saju john
4. shams
5. Malachite W.L.L. Bah
6. കുഞ്ഞന്‍
7. അനില്‍ വെങ്കോട്
8. ബെന്യാമിന്‍
9. sinu kakkattil
10. v.k. ashokan

11. pramod (ramu)
ആവശ്യക്കാര്‍ കൂടുതല്‍ വന്നാല്‍, “വിശാലം” കൂടുതല്‍ വിശാലമായി പുസ്തകം ബഹറൈനിലേക്ക് അയയ്ക്കുന്നതായിരിക്കും.

Monday, February 9, 2009
ബഹറൈൻ ബൂലോകരുടെ ശ്രദ്ധയ്ക്ക്
ബഹറൈൻ ബൂലോക ഭക്ത ജനങ്ങളേ…
ബഹറിൻ ബൂലോകത്തിലെ ജീവാത്മാവും പരമാത്മാവുമായ എല്ലാ ഭക്തജനങ്ങൾക്കും വിനീതമായ നമസ്കാരം.
കഴിഞ്ഞ രണ്ട് വർഷമായി ബഹറൈൻ ബൂലോകം സാമൂഹ്യമായ ഇടപെടലുകളിലും ബ്ലോഗ് എന്ന മീഡിയയുടെ ശക്തി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും വിവിധങ്ങളായ പരിപാടികളും കൂട്ടായ്മകളും സംഘടിപ്പിച്ച് വരികയാണല്ലോ.
അതിൻറെ ഭാഗമായി മുഴുവൻ ഭക്തജനങ്ങളും മനസ്സു കൊണ്ടും ബ്ലോഗ് കൊണ്ടും എല്ലാ അര്‍ത്ഥത്തിലും ഒരേ മനസ്സുമായി മുന്നേറുന്ന കാഴ്ച അനവദ്യ സുന്ദരവും നയന മനോഹരവും ഏവർക്കും അനുകരിക്കാവുന്നവയുമാണ്.
മുഴുവൻ ബഹറൈൻ ബൂലോകരേയും ഭക്തജനങ്ങളേയും അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കുകയും ചെയ്യുന്നു.
തദസവരത്തില്‍ ബഹറൈൻ ബൂലോകം ദിനം പ്രതി കൂടുതൽ അംഗങ്ങളുടെ അരങ്ങേറ്റങ്ങളിലൂടെ വിപുലമാവുകയാണെന്ന സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.
നമ്മുടെ ഐക്യവും സൌഹാര്‍ദ്ദവും കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയും കര്‍ത്തവ്യവുമാകുന്നു. കൂടുതൽ ആളുകൾ ഈ ഗ്രൂപ്പിലേക്കു വരും തോറും അംഗങ്ങൾക്കിടയിലെ അഭിപ്രായ ഐക്യവും ജനാധിപത്യവും നിലനിർത്തുകയെന്ന ബാധ്യത നമ്മളോരുത്തരും സ്വയം ഏറ്റെടുക്കെണ്ടതുണ്ട്. ആയതിനാൽ പ്രത്യക്ഷമായി മത- രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ വിമർശനാത്മകമായി സമിപിക്കുന്ന പോസ്റ്റുകൾ ബൂലോകത്തിന്റെ പൊതു ബ്ലോഗായ ബഹ്‌റൈൻ ബൂലോകത്തിൽ പോസ്റ്റ് ചെയ്യാതിരിക്കൻ ശ്രമിക്കുന്നത് നല്ലതാണ്.
സ്വന്തം ബ്ലോഗിൽ സൂര്യനു കീഴെവരുന്ന ഏത് വിഷയവും പോസ്റ്റുന്നതിനു അവകാശമുള്ളതാണല്ലോ? അതെല്ലാം തന്നെ ബഹ്‌റൈൻ ബൂലോകത്തിൽ അപ്പ് ഡേറ്റ് ചെയ്യുന്നുമുണ്ട്. ആയതിനാൽ ഇത്തരത്തിൽ ഒരു നിലപാടുകളാണ് നമുക്കിടയിൽ നല്ലതെന്ന് കരുതുന്നു.
കൂടുതൽ ചർച്ചയ്ക്കും തീരുമാനത്തിനുമായി ബഹറൈന്‍ ബൂലോകത്തിന്‍റേയും ഭക്തജനങ്ങളുടെ സമക്ഷത്തിലേക്ക് സമര്‍പ്പിക്കുന്നു.
ഒപ്പം നമ്മുടെ ഓരോരുത്തരുടെയും ബ്ലോഗ് പോസ്റ്റുകൾ മാസത്തില്‍ ഒരു ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിനും പ്രതിമാസ പരിപാടികള്‍ എങ്ങിനെയൊക്കെ സംഘടിപ്പിക്കാമെന്നും കൂടുതല്‍ പുതുമയേറിയ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും ബഹറൈൻ ബൂലോകം മുൻ കയ്യെടുക്കേണ്ടതുണ്ടെന്നും അഭ്യര്‍ത്ഥിക്കുന്നു.
നമ്മുടെ ഓരോ അംഗത്തിൻറെയും പോസ്റ്റ് ബഹറൈനൻ ബൂലോകത്തിൻറെ ശക്തിയും ചൈതന്യവുമാകുന്നു. നവീനമായ പുതു പദ്ധതികളുമായി മുഴുവൻ പേരും രംഗത്ത് വരുമെന്ന പ്രത്യാശയോടെ ബഹറൈൻ ബൂലോകം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.

Subscribe to:
Posts (Atom)