Custom Search

Sunday, January 17, 2010

കൊടകരപുരാണം - ബഹറൈനില്‍

പ്രിയരെ,

ബൂലോകത്തെ തലത്തൊട്ടപ്പനെന്നറിയപ്പെടുന്ന ബ്ലോഗര്‍ വിശാലമനസ്ക്കന്‍ (ശ്രീമാന്‍. സജീവ് എടത്താടന്‍ ), ബൂലോകത്തും, ഭൂലോകത്തും പ്രസിദ്ധമായ തന്റെ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് കൊടകരപുരാണം -റീലോഡഡ് എന്ന പേരില്‍ പുറത്തിറക്കിയത് അറിഞ്ഞിരിക്കുമല്ലോ. അതും സ്വതസിദ്ധമായ ബാലചന്ദ്രമേനോന്‍ ഇഫക്ടുമായി (എഴുത്ത് തൊട്ട് - വിതരണം വരെ ഒരാള്‍).

ആ പുസ്തകത്തിന്റെ 10 കോപ്പികള്‍ ബഹറൈനില്‍ വിശാലമനസ്ക്കന്റെ ഒരു കൂട്ടുകാരന്റെ പക്കം എത്തിയിട്ടുണ്ട്. അതില്‍ ഒരു കോപ്പി ഞാനെടുത്ത്, ബാക്കി ഒമ്പത് കോപ്പി ബൂലോകരുടെയിടയില്‍ വില്പനയ്ക്ക് തയ്യാറാണ്. (ദിര്‍ഹം 25 ആണ് അതിന്റെ വില).

നാട്ടില്‍ ബിവറേജ് കോര്‍പ്പറേഷന്റെ മുമ്പില്‍ ക്യൂ നില്‍ക്കുന്നത് പോലെ അടക്കത്തോടും അച്ചടക്കത്തോടും കൂടി നിന്ന് ആ പുസ്തകം വാങ്ങുന്നതിനായി പേര്‍ തരണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.

ബൂലോകത്ത് പ്രസിദ്ധികരിക്കുന്ന ഓരോ പുസ്തകവും വിജയിപ്പിക്കേണ്ടത്, ഓരൊ ബ്ലോഗറുടെ കടമയും, മറ്റുള്ളവര്‍ക്ക് പ്രചോദനവും ആണെന്ന് ഓര്‍മ്മപ്പെടുത്തികൊണ്ട്, പുസ്തകത്തിന്റെ ഒരു കോപ്പിയ്ക്ക് ഞാന്‍ പേര് നല്‍കുന്നു.

കമന്റില്‍ ആ പുസ്തകം വേണ്ട ആളുടെ പേരും, ടെലഫോണ്‍ നമ്പരും ദയവായി എഴുതണമെന്ന് അപേക്ഷിക്കുന്നു.

ക്യൂ പാലിച്ചവര്‍

1. saji markose
2. ranjith viswam
3. saju john
4. shams
5.
Malachite W.L.L. Bah
6. കുഞ്ഞന്‍
7. അനില്‍ വെങ്കോട്
8. ബെന്യാമിന്‍
9. sinu kakkattil
10. v.k. ashokan
11. pramod (ramu)


ആവശ്യക്കാര്‍ കൂടുതല്‍ വന്നാല്‍, “വിശാലം” കൂടുതല്‍ വിശാലമായി പുസ്തകം ബഹറൈനിലേക്ക് അയയ്ക്കുന്നതായിരിക്കും.


16 comments:

saju john said...

1. നട്ടപ്പിരാന്തന്‍ - 390 420 72

രഞ്ജിത് വിശ്വം I ranji said...

ഒരു കോപ്പി എനിക്ക്
39636019

സജി said...

ഒന്നെനിക്കും....

കുഞ്ഞൻ said...

യ്യൊരു കോപ്പിയിവിടൈയ്....

39556987..

ഹരീഷ് തൊടുപുഴ said...

ഒന്നെനിക്കും തായോ..

അതിന്റെ മുതലാളിയോടു ചോദിച്ചു മടുത്തു..
ഹഹ..

അച്ചായോ..അടുത്തെങ്ങാനും വരണുണ്ടെങ്കിൽ എനിക്കു കൂടിയൊരെണ്ണം കരുതിക്കോ ട്ടോ..

saju john said...

ഹരീഷെ....

ഞാന്‍ ആ പുസ്തകത്തിന്റെ പിഡിഫ് കോപ്പി ഏടുത്ത് അയച്ചുതരാം. വിശാലമനസ്കന്‍ അറിയണ്ടാ....:)

ഹരീഷെ.....കോട്ടയത്ത് ചിലപ്പോള്‍ കിട്ടുമായിരിക്കും.

jayanEvoor said...

ഇതു കേരളത്തിൽ എവിടെ കിട്ടും?

(കൊടകര പുരാണം കഴിഞ്ഞ മാസം കിട്ടി. റീലോഡഡ് പുതിയ കഥകൾ ആവുമല്ലോ, അല്ലേ?)

സജി said...

ഹരീഷേ,
ഞാന്‍ കൊണ്ടു വരാം..
ഒകെ..

സജീവ് കടവനാട് said...

ഹഹ
ഈ അച്ഛായമ്മാരുടെ ഒരു പുത്തി, ചൂടപ്പം പോലെയല്ലേ വിറ്റു പോയത്.

എന്റെ കയ്യിലും വന്നതാ ഒരു പത്തന്‍പത് പുത്തകങ്ങള്‍.

ങാ, അടുത്ത സെകഷന്‍ വരുമ്പോഴാകട്ടെ :)

പാവപ്പെട്ടവൻ said...

നട്ടപിരാന്തന്റെ ഇതുപോലെ ഒരു സാധനം കിട്ടാന്‍ വഴിയുണ്ടോ.... ഞാന്‍ സൌദിയില്‍ നിന്ന് ഇതില്‍ കൊടുത്ത നമ്പരില്‍ വിളിച്ചപ്പോള്‍ ശരിയായ നമ്പരില്‍ വിളിക്കാനാ പറഞ്ഞത് ........? ഏരിയ കോട് വലതും ചേര്‍ക്കണോ

വീകെ said...

പത്താമത്തെ കോപ്പി
എനിക്കായിക്കോട്ടെ... ന്താ...?
39436441

ഏറനാടന്‍ said...

ആഹാ! ഇവിടെ എമറാത്തില്‍ ഒരൊറ്റ കോപ്പി പോലും കിട്ടാനില്ല, ബഹ്‌റൈനില്‍ പത്ത് കോപ്പിയോ!
സ്മഗ്‌ളിംഗ്? കരിഞ്ചന്ത? ഉം ഉം.. -:)

രാമു said...

ഒന്ന്‌ ഞാനെടുത്തു.

saju john said...

പാവപ്പെട്ടവനെ, ഈ പാവപ്പെട്ടവന് ആ സാധന ചോദ്യം ഒരു കുരുട്ടുചോദ്യമായിട്ടാണ് തോന്നിയത്, ആഹ്...അത് നട്ട്സിന്റെ സ്വഭാവമാണെന്ന് കരുതിക്കോ.

എന്റെ നമ്പര്‍ +973 390 420 72

പ്രമോദെ, ആരെങ്കിലും വാങ്ങിയില്ലെങ്കില്‍, പ്രമോദിനായിരിക്കും മുന്‍ഗണന.

ഏറനാടാ......”യു.ഏ.യില്‍” പുരാണം കിട്ടാത്തത് അതും ഒരു മാര്‍ക്കറ്റിംഗ് തന്ത്രമാണ്. എന്തായാലും ഇവിടെ സാധനം ചൂടപ്പം പോലെ പോയി.

Visala Manaskan said...

നട്ടപ്പിരാന്തനും രഞ്ജിത്തിനും മറ്റു ബഹറിൻ ബൂലോഗ ഗഡികൾക്കും ഈ സപ്പോർട്ടിന് എന്റെ നന്ദി. :)

പത്തെണ്ണം കൊടുത്തയച്ചതിൽ രണ്ടെണ്ണം കൊണ്ടുപോയ ആളുടെ ഓഫീസിലുള്ളവർ എടുത്തെന്ന് പറഞ്ഞു. അപ്പോൾ, ബാക്കി 3 എണ്ണം കൊടുത്തുവിടാൻ പറ്റിയ ടീം വഴി എത്തിക്കാം ട്ടാ.

T.S.NADEER said...

Sorry for delay, because i didnt check email long time due the inet connection problem , ........

I need one book of 'Kodakara puranam.."

Dear Nut.. do u have .....