എല്ലാ മലയാളികള്‍ക്കും പ്രത്യാശയുടെ ദിനമായ ഈസ്റ്റര്‍ ദിനാശംസകള്‍
ഒരു ഈസ്റ്റര്‍ ദിന ചിന്ത:
ഈശോയെ ക്രൂശിച്ചത് വെള്ളിയാഴ്ച തന്നെയാണോ? ബൈബിളും യഹൂദ ചരിത്രകാരനായ ജോസിഫസും നല്കുന്ന വിവരണമല്ലാതെ മറ്റൊരിടത്തും ഈശോയുടെ ജീവിതവും മരണവും, രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍, ഇതിന്റെ അന്വേഷണങ്ങള്‍ക്കു ബൈബിളിനെത്തന്നെ ആശ്രയിക്കുകയേ വഴിയുള്ളൂ.
ബൈബിളിലെ വിവരണം കൃത്യമായി പരിശോദിച്ചാല്‍ ഇശോയുടെ ക്രൂശീകരണം നടന്നതു ഒരു ബുദ്ധനാഴ്ച ആവാനേ തരമുള്ളൂ. എന്തായാലും വെള്ളിയാഴ്ച അല്ല!
ഇശോ പറഞ്ഞു “യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.” മത്തായി 12:40 . എന്നുവച്ചാല്‍ മൂന്നു പൂര്‍ണ്ണ ദിവസം ഈശോ കല്ലറയ്ക്കുള്ളില്‍ തന്നെയിരുന്നു എന്നു സാരം. ഇതു പറഞ്ഞതു ഈശോ അയതുകൊണ്ടു സത്യമാവാതെ തരമില്ല.
പൊതുവായ വിശ്വാസം അനുസരിച്ച് വെള്ളിയാഴ്ച് വൈകിട്ട് ആണ് യേശു മരിച്ചതു എന്ന് തന്നെയിരിക്കട്ടെ.ഈശോ പറഞ്ഞ മൂന്നു രാത്രിയും മൂന്നു പകലും കൂട്ടിയാല്‍- മൂന്നു രാത്രി- വെള്ളി, ശനി ഞായര്‍ രാത്രികള്‍, മൂന്നു പകല്‍ ശനി ,ഞായര്‍,തിങ്കള്‍ പകല്‍-. അങ്ങിനെ വരുമ്പോള്‍, തിങ്കളാഴ്ച രാത്രിയില്‍ ആകേണ്ടി വരും ഈസ്റ്റര്‍.
പക്ഷേ ഇതു ശരിയാകാന്‍ വഴിയില്ല. കാരണം യോഹന്നാന് 20:1 ല്‍, മഗ്ദലന മറിയം ആഴ്ചയുടെ ഒന്നാം ദിവസം (ഞായറാഴ്ച) രാവിലെ ക്രിസ്തുവിന്റെ കല്ലറയ്ക്കരികില് വന്നപ്പോള്‍ യേശുവിന്റെ ശരീരം കണ്ടില്ല. അപ്പോഴെക്കും യേശു ഉയര്‍ത്തെഴുന്നേറ്റിരുന്നു. അതായതു ഈശോ ശനിയാഴ്ച രാത്രി തന്നെ ഉയര്‍ത്ത് എഴുന്നേറ്റു എന്നു കരുതാം. പക്ഷേ, “മൂന്നു രാത്രിയും മൂന്നു പകലും“ കണക്ക് ശരിയാകാന്‍ ഈസ്റ്റര്‍ ഞായറാഴ്ചയില്‍ നിന്നും പുറകോട്ടു എണ്ണെണ്ടി വരും.
അങ്ങിനെ നോക്കുമ്പോള്‍ വേരെ ചില കണക്കുകള്‍ ശരിയാകാതെവരുന്നതായി തോന്നാം. യേശുവിന്റെ ശരീരം കുരിശില്‍ തറച്ച അന്നു തന്നെ സംസ്കരിക്കുവാന്‍ ഉള്ള കാരണം “ശബ്ബത്തു ദിവസം (ശനിയാഴ്ച) ശവ ശരീരങ്ങള്‍ കുരിശില്‍ കിടക്കരുത് “ എന്നു ഒരു ആചാരം ഉണ്ടായിരുന്നു. മാത്രമല്ല ശാബ്ബത്തില്‍ ഒരു ജോലിയും ചെയ്യുവാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ശാബത്തിന്റെ തലേ ദിവസം അതായതു വെ ള്ളിയാഴ്ച യാണ് ക്രൂശീകരണം നടന്നതു എന്നു അനുമാനിക്കാവുന്നതാണ്. എന്നാല്‍ യോഹന്നാന് 19: 31 ല്‍ പറയുന്നു ആ ശാബത്തു വലിയ ശാബത്ത് ആയിരുന്നു എന്ന്. എല്ലാ ആഴ്ചയിലേയും ഏഴാമത്തെ ദിവസം ശാബത്ത് ആയി ആചരിക്കണം എന്നു ആദമിനു ദൈവം കൊടുത്ത കല്‍പ്പനയാണെന്നു ഉല്പത്തി പുസ്തകം പറയുന്നു. എന്നാല്‍ പിന്നീട് മോശയ്ക്കു ന്യായപ്രമാണം കൊടുക്കുന്ന സമയത്തു (ലേവ്യാ പുസ്തകം 23) ഏഴു വാര്‍ഷിക ശാബത്തുകള് പെരുന്നാളിനോടുള്ള ബന്ധത്തില്‍ ആചരിക്കുവാന്‍ ആവശ്യപ്പെടുന്നുണ്ട് . ഇതു വീക്ക്ല്യ് ശാബ്ബത്തിനു പുറമേയുള്ളവ ആണ്. ആ ശാബ്ബതുകള് ആഴ്ചയിലെ ഏതു ദിവസം വേണമെങ്കിലും ആവാം. അവയെ ആണ് “വലിയ ശാബത്” യോഹന്നാന് 19: 31 ല്‍ പറഞ്ഞിരിക്കുന്നത്. അതായതു ക്രിസ്തുവിന്റെ ക്രൂശീകരണം നടന്നത് പതിവു ശാബത്തു ദിനത്തിന്റെ തലേ ദിവസമായ വെള്ളിയാഴ്ചയല്ല മറിച്ചു വലിയ ശാബത്തിന്റെ തലേ ദിവസം ആയിരിന്നു.
അപ്പോള്‍ എന്നായിരുന്നു വലിയ ശാബത്ത്? ഉയര്പ്പിന്റെ ദിവസത്തില്‍ നിന്നു മൂന്നു രാത്രിയും, മൂന്നു പകലും പുറകോട്ടു എണ്ണിയാല്‍ മതി .
ദിവസ ക്രമത്തില്‍ ഇങ്ങനെ പരിശോധിക്കാം:
1. ചൊവ്വാഴ്ച: യേശുവിനെ ഗത്ശമേന തോട്ടത്തില്‍ വച്ചു അറസ്റ്റ് ചെയ്യുന്നു
2. ബുധനാഴ്ച: വൈകുന്നേരത്തോടെ യേശുവുനെ ക്രൂശിക്കുന്നു.ശവം സന്ധ്യക്കുമുന്പു സംസ്കരിക്കുന്നു
4. വ്യാഴാഴ്ച: വലിയ ശാബത്ത്
5. വെള്ളിയാഴ്ച: ഈശോ കല്ലറക്കുള്ളില്‍
6. ശനിയാഴ്ച: വീക്ലി ശാബത്ത്. സന്ധ്യക്ക് ഈശോ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.
7. ഞായറാഴ്ച: അതിരാവിലെ കല്ലറല്‍ ചെന്ന സ്ത്രീകള്‍ ഈശോ ഉയര്‍ത്തെഴുന്നേറ്റതായി കണ്ടെത്തുന്നു
സത്യമിങ്ങനെയെല്ലാമായിരിക്കമെങ്കിലും, യേശു മരിച്ചു എന്നതും, ഉയര്‍ത്ത് എഴുന്നേറ്റു എന്നതുമാണ് പ്രധാന കാര്യം- അതു നല്കുന്ന പ്രത്യാശ യാണ് ഈസ്റ്ററിന്റെ നല്ല സന്ദേശവും
ആശ്രമത്തിലെ ദിനങ്ങള്‍ . ഭാഗം-1
-
*(ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം
നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ
ഡിലീറ്റു ച...
4 months ago
18 comments:
സജി മാഷെ,
അറിവും ചിന്തയും നല്കുന്ന പോസ്റ്റ്. ഇതുവായിച്ചപ്പോള്‍ പെസഹ വ്യാഴത്തെപ്പറ്റി ഒന്നും പരാമര്‍ശിച്ചു കണ്ടില്ല!!. പെസഹ ആചരിക്കുന്ന ദിവസത്തെപ്പറ്റിയും ബൈബിളില്‍ പറയുന്നുണ്ടാകുമല്ലൊ, അതായിത് ആ ദിവസം അത്താഴം കഴിച്ചിരിക്കുന്നതിന്റെ ആചരണമല്ലെ പെസഹ? അപ്പോള്‍ വെള്ളിയാഴ്ച തന്നെയാകണം കുരിശില്‍ തറച്ചത്..! എന്നാല്‍ ഇവിടെ എന്നു ഉയര്‍ത്തെഴുന്നേറ്റു എന്നതാണല്ലൊ ചോദ്യം...,
ഇതിനെ പറ്റി ഇവിടെ കൂടുതല്‍ സംവാദം നടക്കുമെന്ന് കരുതുന്നു.
എന്തായാലും, സന്തോഷകരമായ ഒരു ഈസ്റ്റര്‍ നേരുന്നു മാഷിനും കുടുംബത്തിനും..!
മാഷേ, മറ്റൊരു സുഹൃത്ത് വഴിയാണ് ഇവിടെ എത്തപ്പെട്ടത്. എത്തിയപ്പോഴോ ശരിക്കും കുഴക്കുന്ന ഒരു പോസ്റ്റും. സത്യക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് നടന്നിരുന്ന ഞാന്‍ പോലും ഇങ്ങനെ ഒരു സംഭവം ഇപ്പോഴാ ആലോചിക്കുന്നത്. എന്തായാലും വരും ദിവസങ്ങളില്‍ ഒരു ആരോഗ്യപരമായ സംവാദം പ്രതീക്ഷിക്കുന്നു.
“ശബ്ബത്തു ദിവസം (ശനിയാഴ്ച) ശവ ശരീരങ്ങള്‍ കുരിശില്‍ കിടക്കരുത് “ എന്നു ഒരു ആചാരം ഉണ്ടായിരുന്നു.
അക്കാലത്ത് കുരിശില്‍ അടിച്ച് പീഡിപ്പിക്കുക എന്നത് ഒരു സ്ഥിരം സംഭവമായിരുന്നോ ?
നല്ല ലേഖനം സജീ.
എല്ലാ ബൂലോകര്‍ക്കും ഈസ്റ്റര്‍ ദിനാശംസകള്‍.
ഈ വാചകം ഒന്നു വായിച്ചു നോക്കുമോ?
ആവര്‍ത്തന പുസ്തകം 21: 22
ശിക്ഷിക്കപ്പെട്ട ഒരാളുടെ ശവം രാത്രി മുഴുവനും മരത്തില്‍ ഇരിക്കരുത് എന്നായിരുന്നു ദൈവകല്പ്പന.
പരസ്യമായ ശിക്ഷാരീതി അപൂര്‍വ്വമല്ലായിരുന്നു എന്നു വേണം കരുതുവാന്‍!
കുഞ്ഞന്‍: പെസഹായും വ്യാഴവുമായി ഒരു ബന്ധവും ഇല്ല. എബ്രായ കാലഗണനയില്‍ ആദ്യ മാസമായ നിസാന്‍ മാസം 14-ആം തീയതി ആണ് പെസഹ.അതു ഏതു ദിവസവും ആകാം. ഇസ്രയേല്യര്‍ ഈജിപ്റ്റില്‍ നിന്നും രക്ഷപ്പെട്ടു പോന്നതിന്റെ ഓര്‍മ്മയ്ക്കായി ആചരിക്കുന്ന ഒരു ഒരു യഹൂദ പെരുന്നാള്‍ ആണ് പെസഹ.ഏതാണ്ട് ബി സി 1300 ല്‍ ആരംഭിച്ചതാണ് പെസഹ പെരുന്നാള്‍.
ഈ ബ്ലൊഗ് സി ബി എ ഡ് യറിക്കുറീപ്പ്പു ഒര്മിപ്പിക്കുന്നു.let sethumadhavaiyer come.arrange some dummies including essah
ചോദ്യം-1: “ഈശോയെ ക്രൂശിച്ചത് വെള്ളിയാഴ്ച തന്നെയാണോ?“ - വെള്ളിയാഴ്ച അല്ലെങ്കില്‍ ലോകമെമ്പാടും എന്തു കൊണ്ടാണ് അങ്ങിനെ ഒരു ദിവസം തിരഞ്ഞെടുക്കാന്‍ കാരണം?
ചോദ്യം-2: “ യേശുവിന്റെ ശരീരം കുരിശില്‍ തറച്ച അന്നു തന്നെ സംസ്കരിക്കുവാന്‍ ഉള്ള കാരണം “ശബ്ബത്തു ദിവസം (ശനിയാഴ്ച) ശവ ശരീരങ്ങള്‍ കുരിശില്‍ കിടക്കരുത് “ എന്നു ഒരു ആചാരം ഉണ്ടായിരുന്നു. മാത്രമല്ല ശാബ്ബത്തില്‍ ഒരു ജോലിയും ചെയ്യുവാന്‍ അനുവാദം ഉണ്ടായിരുന്നില്ല. “
ഈ നിയമം അന്ന് തെറ്റിച്ച് ചെയ്യാന്‍ പാടില്ലാത്ത എല്ലാം ചെയ്യിച്ച് ദൈവപുത്രന്റെ ശരീരത്തെപോലും പാപീകരിക്കാന് ശ്രമിച്ചതാണെങ്കിലോ?
ചോദ്യം-3: പെസഹ വ്യാഴം ഇല്ലെങ്കില്‍ എന്തു കൊണ്ട് അങ്ങിനെ പെസഹവ്യാഴം എന്ന പേരില്‍ ആചരിക്കുന്നു??
ഈ ചിന്തകള്‍ ബാലിശമാണെന്നറിയാം എങ്കിലും ചോദിക്കുന്നു..
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
അനോനി എന്താണുദ്ദേശിച്ചത് എങ്കിലും ഒരു നല്ല ചിരി തരപ്പെട്ടു!( നല്ല അനോനി മാരും ഉണ്ടല്ലേ..)
ഇരിങ്ങല്‍:
1. ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഈ പോസ്റ്റ്! ഒരു തെറ്റായ ദിവസമാണ് “ദുഃഖവെള്ളി“ ആചാരം എന്നതാണ് ഈ പോസ്റ്റിന്റെ സബ്ജെക്റ്റ്!
2. ശാബതിന്റെ തലേ ദിവസമാണ് യേശുവിനെ ക്രൂശിച്ചതു എന്നു ബൈബിള്‍ വ്യക്തമായി തന്നെ പറയുന്നു. പക്ഷേ, ഈ ശാബ്ബത്, ശനിയാഴ്ചയല്ല, മറിച്ചു, വലിയ ശാബത് ആണെന്നും, അതു ആഴ്ചയില്‍ ഏതു ദിവസം വേണമെങ്കിലും ആവാം എന്നതുമാണ്, പോസ്റ്റിന്റെ രത്ന ചുരുക്കം!
3. പെസഹ വ്യാഴം എന്നതു ഒരു വെറും ഒരു പ്രയോഗം മാത്രമാണ്. പെസഹഏതു ദിവസവും ആവാം. അതിന്റെ എബ്രായ കാലഗണന പോസ്റ്റില്‍ ഉണ്ടല്ലോ? ഓണം ഏതു ദിവസം വേണമെങ്കിലും ആവാമല്ലോ?അത്ര മാത്രമേയുള്ളൂ ഇതും!
ഈസ്റ്റര്‍ ആശംസകള്‍. ഈസ്റ്റര്‍ നല്കുന്ന പ്രത്യാശ നല്ലതാണ്.
ഈശൊയെ ക്രൂശിച്ചത് വെള്ളിയാഴ്ച തന്നെയോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. പറയൂന്നതപ്പടി കണ്ണടച്ചു വിശ്വസിക്കാതെ ചോദ്യങ്ങളുയര്‍ത്താനും ഉത്തരങ്ങള്‍ കണ്ടെത്താനുമുള്ള ത്വര, അതാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. പക്ഷെ ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നമുക്ക് കിട്ടുന്നുണ്ടൊ?
സത്യമിങ്ങനെയെല്ലാമായിരിക്കമെങ്കിലും, യേശു മരിച്ചു എന്നതും, ഉയര്‍ത്ത് എഴുന്നേറ്റു എന്നതുമാണ് പ്രധാന കാര്യം- എന്നു പറഞ്ഞ് സജി ചോദ്യത്തെ കയ്യൊഴിയുമ്പോള്‍ ഒരു പാട് ചോദ്യങ്ങള്‍ വീണ്ടുമുയരുന്നില്ലേ?
മോഹ(നേട്ട)ന്,
@പക്ഷെ ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നമുക്ക് കിട്ടുന്നുണ്ടൊ?
ബൈബിള്‍ വിശ്വാസി എന്ന നിലയില്‍, ബൈബിള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കു പുറത്തു നിന്നും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കറില്ല!വിശ്വാസത്തിന്റേയും, വിജ്ഞാനത്തിന്റേയും വഴി രണ്ടാണ്.
ആരെയും വേദനിപ്പിക്കതിരിക്കാന് മനപ്പൂര്‍വ്വം ഒരു അവസാനം ഡിസ്ക്ലൈമെര്‍ കൊടുത്തു എന്നേയുള്ളൂ.
പക്ഷേ സത്യമിതാണ്: “ഞാനെഴുതിയത് എഴുതി”
സംവാദം നടക്കട്ടെ...
സത്യം കണ്ടെത്താൻ കഴിയും.
“ഈസ്റ്റർ ആശംസകൾ”
Dear all,
As per my knowledge it (Jesus’ death) was on Wednesday evening. As per Saji’s blog; The Sabbath was may be on Thursday because it was the Great Sabbath day. In Malayalam bible only says Sabbath whereas in English it is high Sabbath.
John 19:31 “The Jews therefore, because it was the Preparation, that the bodies should not remain on the cross upon the Sabbath (for the day of that Sabbath was a high [day]), asked of Pilate that their legs might be broken, and [that] they might be taken away”
So possibility is for Wed.eve, But great thing is; He is resurrected!!!
Davis
Think I disagree with you.
But I cannot prove this now as I have to search some archives back in Kerala.
What I have understood regarding this is that Jews counted even part of a day as 1 full day.
I remember reading in a Christian magazine regarding this several years back.
The comparison with Jonah is not to be made literally. If so, you will be forced to agree with the argument that Jesus did not die; because Jonah did not die inside the fish’s belly.
Give me time till end of August to come up with another interpretation.
Regards,
Rajesh Joy
I affirm with Bros. Davis and Saji that all that matters for us is that ‘HE IS NOT HERE!! HE IS RISEN!’
And Praise God for that!!
But for the sake of Christian Apologetics, it is good that this topic came out for discussion. Let everyone who has a difference of opinion, come and express their belief.
“It was Preparation Day (that is, the day before the Sabbath). So as evening approached, Joseph of Arimathea, a prominent member of the Council ……went boldly to Pilate and asked for Jesus’ body.” Mark 15:42-43
The Sabbath began at Sundown on Friday and ended at Sundown on Saturday. Jesus died just a few hours before Sundown on Friday. It was against Jewish Law to let a dead body remain exposed overnight (Dt 21:23). Joseph came to bury Jesus’ body before Sabbath began.
So how the Jews count is as follows:
The few hours before Sundown on Friday (that is, the time after Jesus died and before Sabbath began) is Day 1
Sundown on Friday to Sundown on Saturday is Day 2
After Sundown on Saturday to the time of Resurrection is Day 3
This is how I have understood this event to be for so long. But I am open to correction.
Rajesh Joy
ഇത് വളരെ ചര്ച്ചയുണ്ടാക്കിയിട്ടുള്ള ഒരു വിഷയമാണു. ടെക്സ്റ്റില്‍ കുഴിച്ചുനോക്കി (സത്യ)ങ്ങളുടെ പുതുനിലപാടുകളെ അവതരിപ്പിച്ചുകൊണ്ടാണു നവക്രിസ്റ്റ്യന് സഭകള്‍ പരമ്പരാഗത സഭകളില്‍ വിള്ളല്‍ വീഴ്ത്തികൊണ്ട് കടന്നു വന്നത്. സജി അങ്ങനെ ഒരു ഘട്ടത്തില്‍ വച്ച് അങ്ങനെയൊരു സഭയില്‍ ചേര്ന്നയാളാകാനാണു സാധ്യത. ഈ അന്വേഷണം നല്ലതാണു താനും പക്ഷേ ഈ അന്വേഷണം ഒരിടത്തുവച്ചു ഇവര്‍ അവസാനിപ്പിക്കുന്നു എന്നതാണു സത്യം. അവിടെ വച്ചു അവര്‍ അന്ധമായി മറ്റെല്ലാം ശരിയാണെന്നു വാദിക്കും. യേശു വെള്ളിയാഴ്ച്ചയോ ബുധനാഴ്ച്ചയോ ക്രൂശിക്കപ്പെട്ടത് എന്നത് എന്നെപ്പോലൊരാള്‍ക്കു പ്രധാനമായ കാര്യമല്ല.മരിച്ചതും ഉയിര്ത്തതുമായ ഇക്കാര്യങ്ങള്‍ നമുക്ക് CBI യ്ക്ക് വിടാവുന്നതാണു.എന്നെ സംബന്ധിച്ചിടത്തോളം യേശു ഒരു യാഥാര്‍ത്യമാണു. ഞാന്‍ ജീവിച്ചിരിക്കുന്ന ലോകത്തിന്റെ ഭൌതികവും ആത്മീയവുമായ ലോകങ്ങളെ ഇങ്ങനെ മാറ്റി മറിച്ച മറ്റോരു യാഥാാര്ത്യം ഇല്ലതന്നെ. യേശുവിനെ കുരിശില്‍ കിടന്നു മരിക്കുന്നതിനു മുമ്പ് അവശനിലയില്‍ കുരിശില്‍നിന്നിറക്കി കല്ലറയില്‍ അടച്ചു എന്നൊരു വാദം നിലവിലുണ്ട്. സജി അവതരിപ്പിക്കുന്നതു പോലെ വസ്തു നിഷ്ടമായ ഉദാഹരണങ്ങള്‍ ഈ വാദഗതിക്കാര്‍ ഉന്നയിക്കുന്നുണ്ട്. യേശു തന്റെ ചെറുപ്പകാലത്ത് ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും ഇവിടെ നിന്നും ചില ഗുരുക്കന്മാരില് നിന്നും വേദാന്തത്തിലും തര്‍ക്കത്തിലും പ്രാവീണ്യം നേടിയെന്ന വാദവും ഉണ്ട്.ആ വാദക്കര്ക്കും ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നതിനു അതിന്റേതായ ന്യായങ്ങളും (സത്യ)ങ്ങളും ഉണ്ട്.അതുകൊണ്ട് അന്വേഷണവും കണ്ടെത്തലുമാണു ലക്ഷ്യമെങ്കില്‍ ഇതിലെല്ലാം കടന്നുചെല്ലാനും ബൈബിള്‍ അടക്കമുള്ള രേഖകളുടെ പ്രായവും കാലഗണയും ബഹുകര്ത്വത്തവും അതില്‍ തന്നെ വരുന്ന സംശയങ്ങളും ഹൈലൈറ്റ് ചെയ്യാനും കഴിയണം. അതിനായി മിനിമം ചില വിശ്വാസങ്ങളെ ഇളക്കി പ്രതിഷ്ടിക്കേണ്ടിവരും. നവക്രിസ്ത്യന്‍ സഭ്യ്ക്കായി വീണ്ടു ജനിച്ചതു പോലെ പഴയതു ഇളക്കാനും വീണ്ടു വീണ്ടു ജനിക്കാനും തയ്യാറാവണം. എനിക്കാകട്ടെ ഞാന്‍ നേരത്തേ സജി സംശയമുന്നയിച്ച യേശുവിനൊടല്ല മറിച്ചു എന്നു ജനിച്ചതായാലും സാരമില്ല ഇന്നത്തെ ലോകത്തെ ചൂഴ്ന്നു നില്ക്കുന്ന ഒരു യേശുവുണ്ട്. ആ യാഥാര്ത്യത്തോടാണെന്റെ എന്കൌണ്ടര്. എനിക്കു കൂടുതല്‍ നന്മയിലേക്കും സാമൂഹികതയിലേയ്ക്കും സ്നേഹത്തിലേക്കും സഞ്ചരിക്കാന്‍ ആ യാഥാര്ത്യം ശക്തിയാണെങ്കില്‍ സൂസപാക്യത്തിനും പവ്വ്യത്തിലിനും മറ്റ് സ്വാശ്രയ പാതിരിമാര്‍ക്കും കച്ചവടം നന്നാക്കാനും കമ്മ്യൂണിസ്റ്റ് വിരോധം നടപ്പാക്കാനുമുള്ള മറയാണു. മറ്റ് ചിലര്‍ക്കു അഭയക്കേസുപോലുള്ള ചിലതില്‍ നിന്നും കോടതികളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും വിടുതല്‍ നേടാനുള്ള എളുപ്പവഴിയാണു.
യാഥാര്ത്യത്തിന്റെ ഈ വിരുദ്ധോപയോഗത്തെ കുറിച്ചു യേശു തന്നെ ബോധവാനായിരുന്നുവെന്നു ബൈബിള്‍ സാക്ഷ്യം പറയുന്നു.
ഇത്ര ആലോചിക്കാന്‍ മാത്രം ഒന്നും ഇല്ല കൂട്ടുകാരേ. മൂന്നു ദിവസം അവധി - ഇതില്‍ കൂടുതല്‍ എന്ത് വേണം? അഞ്ചു ദിവസം എല്ലാം അങ്ങിനെ അടച്ചിട്ടാല്‍ ശരിയാവൂല്ല!
ജൂതന്മാര്ക്കും, അച്ചായന്മാര്കും - കച്ചവടം കഴിഞ്ഞേ ഉള്ളൂ എന്തും. നമുക്കും കിട്ടണം പണം!
യേശുവിനും വലിത് ബൈബിളും പള്ളിയും പിന്നെ കുറേ പണവും. അദ്ധേഹത്തിന്റെ ജീവിത സത്യം ഏതു ക്രിസ്തവനാണ് ഇന്ന് ജീവിക്കുന്നത്?
കാപിട്ടെശഷന് ഫീ - അതിനു മേലുണ്ടോ ഒരു എശുവിന് സത്യം ഈ പള്ളികാര്‍ക്ക്?
:)
സജി,
മൂന്നു ദിവസവും മൂന്ന് പകലും എന്നത് യഹൂദരുടെ ഒരു പ്രയോഗമായിട്ടാണ് മനസ്സിലാക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ആ ശൈലി മനസിലാക്കാന്‍ എസ്തേര്‍ 4:16,17, 5:1 വായിച്ചാല്‍ മതിയാകും.
പിന്നെ യഹൂദര്‍ മനസിലാക്കിയതും മൂന്നാം നാള് എന്നു തന്നെയല്ലേ? മത്തായി 27:63, മാര്‍ക്കോസ് 14:58, യോഹന്നാന് 2:18-20, അപ്പസ്തോലപ്രസര്ത്തനങ്ങള് 10:40 എന്നിവയെ അടിസ്ഥാനപ്പെടുത്തി ഒരു ലേഖനം ഇവിടെ (മറ്റുള്ളവരുടെ അറിവിലേക്കായി)
ബൈബിളിലെ വൈരുദ്ധ്യങ്ങളെ കുറിച്ചു പഠിക്കുന്നതിന്റെ ഭാഗമായി തപ്പിയെടുത്തതാണിത്.
കുരിശ് സംഭവത്തെക്കുറിച്ച് ഇവിടെയും വായിക്കാം.
Post a Comment