നിബന്ധനകള്‍: ഒന്നും ഇല്ല
പങ്കെടുക്കാന്‍ വേണ്ട യോഗ്യത: ആര്‍ക്കും പങ്കെടുക്കാം
ചോദ്യം ഒന്ന്:
ബൂലോകത്തില്‍ ഏറ്റവും കൂടുതല്‍ “ശില്ബന്ധികള്“ ഉള്ളതു ആര്‍ക്ക്?
1. കാപ്പിലാന് മഹാമുനി
2. ഇഞ്ചി.
3. ജബലേലിക്കാരന് സാര്‍ (അറിയാമല്ലോ അല്ലേ ?)
4. അനോനി ആന്റണി
5. മറ്റാരെങ്കിലും (..........പേര് എഴുതുക)
ചോദ്യം രണ്ട്:
ബൂലോകത്തില്‍ ഏറ്റവും കൂടുതല്‍ ശത്രുക്കള്‍ ഉള്ളതു ആര്‍ക്ക്?
1. മരമാക്രി
2. ബെര്‍ളി
3. ചിത്രകാരന്
4. റോബിന് തോട്ടു പുറം
5. മറ്റാരെങ്കിലും (..........പേര് എഴുതുക)
ഉത്തരം സൌകര്യമുള്ളപ്പോള്‍ എഴുതിയാല്‍ മതി.സമയ പരിധിയില്ല എന്നര്‍ത്ഥം!
ആശ്രമത്തിലെ ദിനങ്ങള്‍ . ഭാഗം-1
-
*(ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം
നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ
ഡിലീറ്റു ച...
4 months ago
15 comments:
ഗൂഗിളില്‍ ഒന്ന് സെര്ച്ചട്ടെ ഉത്തരങ്ങള്‍ പിന്നെ പറയാം...:)
൧. ശില്ബന്ധികള് ഉള്ളത് "അനോണിക്ക്"
൨. ശത്രുക്കള്‍ കൂടുതല്‍ "ഗൂഗിളിനു".. ഇല്ലെങ്കില്‍ ബ്ലോഗില്‍ ഇങ്ങനെയൊക്കെ ഓരോര്തക്ക് എഴുതാന്‍ പറ്റുമോ ?
ഏറ്റവും കൂടുതല്‍ ശില്ബന്ധികളുള്ളതും ശത്രുക്കള്‍ ഉള്ളതും ഒരാള്‍ക്കാണ്,
അഞ്ചാമത്തെ ഓപ്ഷന്
'മറ്റാരെങ്കിലും'
അവസാനം കത്തി എടുക്കേണ്ടി വരുന്നതില്‍ ഖേദിക്കുന്നു...
വെറും (എന്നു വച്ചാല്‍ വെറും) തമാശയ്ക്കു ചെയ്ത ഒരു പണി.
എന്റെ പിഴ, എന്റെ പിഴ..
ബൂലോകത്തില്‍ ഏറ്റവും കൂടുതല്‍ “ശില്ബന്ധികള്“ ഉള്ളതു
കാപ്പിലാനു. അദ്ദേഹം തന്റെ ആശ്രമത്തില്‍ തീറ്റകൊടുത്തു കുറേപേരെ വളര്‍ത്തുന്നുണ്ട്. അവരിങ്ങനെ ഇടയ്ക്കിടെ അദ്ദേഹത്തെ പുകഴ്ത്തും അതുകേള്ക്കാനൊരു സുഹം. അല്ലേ കാപ്പിലാലാ?
തൊട്ടുപിന്നാലെ ഉണ്ട് ഇഞ്ചി. രണ്ടു ദിവസത്തെ പുകില് എല്ലാവരും കണ്ടതല്ലെ.
സജി,
ഈ പോസ്റ്റ് കൊണ്ട് താങ്കള്‍ എന്താണ് ഉദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഒരു പ്രാവശ്യം വന്നുപോയി എങ്കിലും എന്ത് പറയണം എന്നറിയാതെ തിരികെ പോയി.
ശില്ബന്ധികള് എന്നതുകൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്?
ആരുടെയെങ്കിലും ചിലവിലും ഔദാര്യത്തിലുമാണോ ഞാനും നിങ്ങളും ബ്ലോഗ്ഗ് ചെയ്യുന്നത്? അല്ല എന്നാണ് എന്റ്റെ ധാരണ. പിന്നെ പോസ്റ്റുകളിലും കമന്റുകളിലും പരിചയപ്പെടുന്നവര്‍ തമ്മില്‍ വ്യക്തിപരമായ അടുപ്പം ഉണ്ടാവുക സ്വാഭാവികം, പ്രത്യേകിച്ചും പുതുമുഖ ബ്ലോഗ്ഗര്മാര്.
പൂതു ബ്ലോഗ്ഗ് പോസ്റ്റുകളില്‍ ഒന്നും പോകാതെ അവനവന്റെ സൌഹൃദവലയത്തില്‍ മാത്രം കറങ്ങുന്ന ചില ബ്ലോഗ്ഗര്‍മാരെങ്കിലും ഉണ്ട് നമ്മുടെ ഇടയില്‍. പതിവില്ലാത്ത ആരെങ്കിലും ഒരു കമന്ന്റ്റിട്ടാല് പോലും ഇഷ്ടമല്ലാത്തവര്‍. എനിക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണത്.അപ്പോള്‍ കൂടുതല്‍ ആളുകളുമായി ഇടപഴകുന്നവര്‍ക്ക് സൌഹൃദങ്ങള്‍ കൂടും.അവര്‍ പരസ്പരം കമന്റുകളിട്ടെന്ന് വരും. അതിന് ശില്ബന്ധികളാണെന്ന് വിശേഷണം നല്‍കുന്നത് എത്രമാത്രം ശരിയാകും?
ഇത്തരത്തിലുള്ള സൌഹൃദങ്ങളെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഇതിനു പിന്നില്‍ എന്ന് വിലയിരുത്തുകയാണ്, പക്ഷെ താങ്കള്‍ അങ്ങിനെ ഉള്ള ആളാണോ എന്ന് എനിക്കറിയില്ല.
അനില്‍,
ഞാന്‍ ഉത്തരത്തില്‍ ചേര്‍ത്തിരുന്ന ആളുകളുടെ പേര് നോക്കിയാല്‍ തന്നെ മനസ്സിലാവും ഇതു വെറും ഒരു പോസ്റ്റാണെന്ന്. അങ്ങിനെയല്ലെങ്കില്‍,എല്ലാവരും വായിക്കുന്ന/ബഹുമാനിക്കുന്ന (ഞാന്‍ ഏറ്റവും കൂടുതല്‍ )അനോനി ആന്റണി മുതലായ പേരുകള്‍
ഉത്തരത്തില്‍ വരില്ല. സത്യത്തില്‍ ഇവര്‍ എല്ലാം എന്റെ പ്രിയപ്പെട്ടവര്‍ തന്നെ, ആശയപരമായി വിയോചിപ്പ് പലരോടും ഉണ്ടെങ്കിലും. ഇത് ഒരു തമാശയ്ക്ക് അപ്പുറമെങ്കില്‍ ഒരിക്കലും ബഹറിന്‍ ബുലോകത്തില്‍ ഇടില്ല.
എന്നാല്‍ ഒരല്പം കാര്യം ഉണ്ടു താനും.ഉള്ള സമയം കൊണ്ടു ഓടിപ്പിടിച്ചു ബ്ലൊഗു തുറന്നാല്‍, വ്യക്തിപരമായ പോസ്റ്റും കമെന്റും അല്പം കൂടുതല്‍ അല്ലേ എന്നു ഒരു ധ്വനി അതില്‍ ഇല്ലാതില്ല.
എനിവേ, ഇത് ആരും സീരിയസ് ആയി എടുക്കണ്ട.
“ശില്ബന്ധികള്“ എന്ന പദത്തിന് താങ്കള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം ഒന്ന് വ്യകതമാക്കാമോ?
അതെയതെ ... അല്ലേലും ഈ ആശ്രമം സെറ്റപ്പു മൊത്തം ഉഡായ്പ്പാ,,,
ഞാന്‍ ബ്ലോഗു രംഗത്ത് പുതിയ ആളാണ് ...
അത് കൊണ്ട് എന്തുത്തരം പറയണം എന്ന് എനിക്ക് അറിയില്ല .....
എന്നാലും അനില്‍ ചേട്ടന് പറഞ്ഞതിനോട് ചിലതിനോടൊക്കെ ഞാന്‍ യോജിക്കുന്നു .
ഭാവുകങ്ങള്‍ !!!!
സജിമാഷേ, താങ്കൾ തമാശ ആണു ഉദ്ദേശിച്ചതെങ്കിലും ബാക്കി എല്ലാവരും അങ്ങനെ കരുതണം എന്നുള്ള ഒരു സൂചനയും പോസ്റ്റിൽ ഇല്ല.അതു കൊണ്ടു തന്നെ കടന്നൽ കൂട്ടിൽ കല്ലെറിയുന്നതു പോലെ ആകാൻ സാധ്യതയുണ്ട്..
ആശംസകൾ !
Post a Comment