Custom Search

Sunday, May 24, 2009

കുഞ്ഞന് അനുമോദനം

ലോക റാങ്കിങ്ങില്‍‌കുഞ്ഞന്‍ ഏഴാമത്.


ബൂലോകത്തുനിന്നും ലോക മലയാളികള്‍‌ക്കായി അപ്പു സംഘടിപ്പിച്ച ഗോമ്പറ്റീഷനില്‍‌ ബഹറിനില് നിന്നുള്ള കുഞ്ഞന്‍‌ ലോക റാങ്കിങ്ങില്‍‌ ഏഴാംസ്ഥാനവും ബഹറിനില്‍ നിന്ന് ഒന്നാം സ്ഥാനവും നേടിയതില് ബഹറിന്‍‌ ബൂലോകത്തിനുള്ള സന്തോഷവും അഭിനന്ദനവും അറിയിക്കട്ടെ.

കഴിഞ്ഞ ഒരു മാസമായി നടന്ന വ്യക്തികളെ തിരിച്ചറിയുവാനുള്ള ഗോമ്പറ്റീഷനില്‍‌ 45 സാധാരണ മത്സരങ്ങളും അവസാന അഞ്ച് 20/20 മത്സരത്തിലുമായി അനേകായിരങ്ങളെ തോല്പ്പിച്ചാണ് കുഞ്ഞന്‍‌ ഏഴാം സ്ഥാനത്തിനുള്ള പ്രശസ്തിപത്രവും സമ്മാനത്തുകയും നേടിയത്.

വ്യക്തികളെ തിരിച്ചറിയാനായി സംഘടിപ്പിക്കപ്പെട്ട ഈ ഗോമ്പറ്റീഷന്‍‌ വളരെ വിജ്ഞാനം പകരുന്നതായിരുന്നു. കണ്ടു മറന്ന ഒത്തിരി മഹാന്മാരെ വീണ്ടു കാണുവാനും അവരുടെ നേട്ടങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുവാനും ഇതിലൂടെ സഹായിച്ചു. പോയമാസത്തെ ഏറ്റവും സജ്ജീവമായ ഈ ബ്ലോഗിലൂടെ ബൂലോകത്തെ കൂടുതല്‍‌ സജ്ജീവമാകുന്നതിനും ബ്ലോഗ്ഗര്മാര്‍‌ തമ്മിലുള്ള സൌഹൃദം കൂടുതല് അരക്കിട്ട് ഉറപ്പിക്കുന്നതിനും സഹായിച്ചുവെന്ന് നിസ്സംശയം പറയാം.

നല്ല രീതിയിൽ ഗോമ്പി നടത്തിയ അപ്പുവിനേയും സ്‌കോറെഴുതി പ്രസിദ്ധീകരിച്ച ജോഷിയേയും
പ്രത്യേകം അഭിനന്ദിക്കുന്നു...നന്ദിയും അറിയിക്കട്ടെ...


സാജന്‍‌, കിച്ചു, സുല്‍‌, തുടങ്ങി എല്ലാ വിജയികൾക്കും മത്സരാര്‍‌ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.



ബഹറിന്‍‌ ബൂലോകത്തിന്റെ അഭിമാനമായ കുഞ്ഞന് വരും മത്സരങ്ങളില്‍‌ ഒന്നാം സ്ഥാനം നേടുവാന്‍‌ ‘ജഗതീ‘ശ്വരന്‍‌ സഹായിക്കട്ടേയെന്ന് ആശംസിക്കുന്നു.

18 comments:

ബാജി ഓടംവേലി said...

ബഹറിന് ബൂലോകത്തിന്റെ അഭിമാനമായ കുഞ്ഞന് വരും മത്സരങ്ങളില് ഒന്നാം സ്ഥാനം നേടുവാന് ജഗതീശ്വരന് സഹായിക്കട്ടേയെന്ന് ആശംസിക്കുന്നു.

നാടോടി said...

സാജൻ, കിച്ചു, സുൽ, തുടങ്ങി എല്ലാ വിജയികൾക്കും മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

Appu Adyakshari said...

ബാജീ, അപ്പോ ഇതാണു നിങ്ങടെ കുഞ്ഞന്റെ രൂപം അല്ലേ...:-) കുഞ്ഞാ അഭിനന്ദനങ്ങള്‍. അടുത്ത തവണ ഒന്നാമതെത്തണം കേട്ടോ.

ജിജ സുബ്രഹ്മണ്യൻ said...

സാജൻ,കിച്ചു,സുൽ,കുഞ്ഞൻ ചേട്ടൻ എന്നിവർക്കും ഒപ്പം എല്ലാ മത്സരാർഥികൾക്കും അഭിനന്ദൻസ്!

Typist | എഴുത്തുകാരി said...

മത്സരത്തില്‍ വിജയിച്ചവര്‍ക്കും, സംഘടിപ്പിച്ചവര്‍ക്കും ആശംസകള്‍.

യാത്രിക / യാത്രികന്‍ said...

അഭിനന്ദനങ്ങൾ.........

bright said...

ഒന്നാം സ്ഥാനം നേടുവാന് ജഗതീശ്വരന് സഹായിക്കട്ടേയെന്ന് ആശംസിക്കുന്നു.

അതാരാ... ജഗതി ശ്രീകുമാറാണോ?അദ്ദേഹത്തിനു ഇതിനൊക്കെ സമയമുണ്ടാകുമോ?;-)

ധൃഷ്ടദ്യുമ്നന്‍ said...

കുഞ്ഞ൹ അഭിനന്തനങ്ങൾ..ഇനിയും ഉയരങ്ങൾ കീഴടക്കി ബഹറിന്റെ അഭിമാനമായി വരൂ..

അനില്‍@ബ്ലോഗ് // anil said...

ഇതാണല്ലെ കുഞ്ഞന്‍.

സമ്മാനം എന്താണാവോ കിട്ടാന്‍ പോകുന്നത്?
:)

ഹന്‍ല്ലലത്ത് Hanllalath said...

അഭിനന്ദനങ്ങള്‍...

കുഞ്ഞന് എന്താ സമ്മാനം കൊടുക്കുന്നെ ?
അഭിമാനം കാത്തതിന് ഈ പോസ്റ്റ്‌ മാത്രേ ഉള്ളോ..? :):)

ബഷീർ said...

എല്ലാവർക്കും അഭിന്ദന്ദനങ്ങൾ..

തുക എത്ര കിട്ടി കുഞ്ഞാ.. അതറിയാണ്ട് ഒരു സമാധാനമില്ല :(

ബഷീർ said...

സത്യായിട്ടും കടം ചോദിക്കാനല്ല !

poor-me/പാവം-ഞാന്‍ said...

....നിക്കൊന്നും മനസ്സിലായില്ലേ!

poor-me/പാവം-ഞാന്‍ said...

....നിക്കൊന്നും മനസ്സിലായില്ലേ!

Jayasree Lakshmy Kumar said...

വിജയികൾക്കും മത്സരത്തിൽ പൺകെടുത്തവർക്കും എല്ലാം ആശംസകൾ

Anil cheleri kumaran said...

:)

സജീവ് കടവനാട് said...

നേടാനുള്ളതൊക്കെ അവിടെ നിക്കട്ടെ, നേടിയതിന്റെ ചെലവ് ആദ്യം പോരട്ടെ. എപ്പഴാ? എവിടെയാ? എങ്ങിനെയാ?

വീകെ said...

മത്സരത്തിൽ വിജയിച്ച
‘കുഞ്ഞേട്ടന്’
അഭിനന്ദനങ്ങൾ....