Custom Search

Monday, June 15, 2009

നഷ്ടപ്പെടലുകള്‍( മിനികഥ )


പൊരിയുന്ന വെയിലില്‍ ... കടല്‍ തീരത്തു മണലില്‍ എന്തോ തിരഞ്ഞു കൊണ്ടൊരാള്‍ ...
അത് വഴി വന്ന ഒരു വഴി പോക്കന്‍ ഇതു കണ്ടു .... അയാള്‍ ചോദിച്ചു .
" എന്താണ് താങ്കള്‍ തിരയുന്നത് ??? ''
ഉത്തരം ഉണ്ടായില്ല ....
അയാള്‍ വീണ്ടും തിരയുകയാണ് ....അയാളുടെ ശരീരത്തില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ ഇറ്റിറ്റു താഴെ വീഴുന്നുണ്ടായിരുന്നു .എന്നിട്ടും അയാള്‍ തിരച്ചില്‍ നിര്‍ത്തുന്നില്ല .
ആകാംഷയോടെ ആഗതന്‍ വീണ്ടും ചോദിച്ചു.
പറയൂ .... സുഹൃത്തെ..എന്താണ് താങ്കള്‍ക്ക് നഷ്ട്ടപെട്ടത് ??? .
ഇപ്പോള്‍ ആ മനുഷ്യന്‍ തിരിഞ്ഞു നോക്കി .
അയാളുടെ മുഖം കോപത്താല്‍ വരിഞ്ഞു മുറുകി .

''നിങ്ങള്‍ ഒന്ന് പോകുന്നുണ്ടോ ?.
എനിക്ക് നഷ്ട്ടപെട്ടത് എന്‍റെ വിലപ്പെട്ട ഒന്നാണ് .
അത് നിങ്ങള്‍ക്ക് തിരിച്ചു തരാന്‍ പറ്റുമോ ?. എങ്കില്‍ ഞാന്‍ പറയാം .... ''

ആഗതന് ഉത്തരം മുട്ടി . അയാള്‍ തിരിഞ്ഞു നടന്നു .
അയാള്‍ ആലോചിച്ചു .

'ശരിയാണ് എന്നോട് അയാള്‍ അത് പറഞ്ഞാല്‍ തന്നെ എനിക്ക് അയാള്‍ക്ക്‌ അത് തിരിച്ചു കൊടുക്കാന്‍ പറ്റില്ല .
അത് അയാളുടെ സ്വകാര്യതയാണ്‌ .'

'' നഷ്ട്ടപെട്ടതിന്‍റെ വേദന അത് അനുഭവിച്ചര്‍ക്കേ അറിയൂ ''

6 comments:

സിജാര്‍ വടകര said...

'' ജീവിതത്തില്‍ എന്തെങ്കിലും നഷ്ട്ടപെടുമ്പോള്‍ ആണ് അതിന്‍റെ നഷ്ട്ടം നാം അറിയുന്നത് .''

കാസിം തങ്ങള്‍ said...

അതെ, നഷ്ടപെട്ടതിന്റെ വേദന അത് അനുഭവിച്ചവര്‍ക്കേ അറിയൂ.

ബാജി ഓടംവേലി said...

അതെ...അതെ...,
നഷ്ടപെട്ടതിന്റെ വേദന ...
അത് അനുഭവിച്ചവര്‍‍ക്കേ അറിയൂ...

വീകെ said...

തീർച്ചയായും....

കാസിം തങ്ങള്‍ said...

സിജാര്‍, താങ്കളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയെക്കുറിച്ചറിഞ്ഞതില്‍ സന്തോഷം. ക്ഷണപ്പത്രം കഴിയുമെങ്കില്‍ താഴെ മെയില്‍ അഡ്രസ്സിലേക്ക് അയക്കാന്‍ ശ്രമിക്കുമല്ലോ.

smkthangal786@gmail.com

ചേച്ചിപ്പെണ്ണ്‍ said...

ഒരാളുടെ നഷ്ടം അയാളുടെ മാത്രം സ്വാകാര്യാ സങ്കടം ആണ് ...
വേറെ ആര്‍ക്കും അതിന്റെ പങ്കു പറ്റാനോ ,അത് നികത്താനോ ആവില്ല ..