Custom Search

Tuesday, July 7, 2009

ബഹറിന്‍ ബ്ലോഗേഴ്‌സ് മീറ്റ് - പടങ്ങള്‍

ബഹറിന്‍ കേരളീയ സമാജം
ബഹറിനിലുള്ള എല്ലാ ബ്ലോഗ്ഗേഴസിനും
ബ്ലോഗ്ഗിങ്ങില്‍ താത്പര്യമുള്ള എല്ലാവര്‍ക്കുമായി
ഒരു കൂടിവരവ് സംഘടിപ്പിച്ചു.
ജൂലൈ മാസം 6 തിങ്കളാഴ്‌ച വൈകിട്ട് 7.30 മുതല്‍ 9.30 വരെ
ബഹറിന്‍ കേരളീയ സമാജം ഹാളില്‍ വെച്ചായിരുന്നു പരിപാടി.
“സമകാലീക വിഷയങ്ങളും - ബൂലോക ഇടപെടലുകളും”
എന്ന വിഷയത്തിലായിരുന്നു പ്രധാന ചര്‍ച്ച.
പടങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ബെന്യാമിന്‍ (സമാജം സാഹിത്യ വിഭാഗം സെക്രട്ടറി)

അനില്‍ വേങ്കോട് ( വിഷയ അവതരണം )

നിബു നൈനാന്‍

സാലി ജോസഫ്

സജി മാര്‍ക്കോസ്

രാജു ഇരിങ്ങല്‍ (ചീഫ് എഡിറ്റര്‍ തുഷാരം മാഗസിന്‍)

ലതാ ഷാജു

സജീവ് കടവനാട്

മോഹന്‍ പുത്തന്‍ഞ്ചിറ

വി. കെ . അശോകന്‍

സുഭാഷ് എന്‍.

ശക്‌തീധരന്‍ പി.


റ്റി. എസ്. നദീര്‍


കുഞ്ഞന്‍ ( പ്രവീണ്‍ )


ബാജി ഓടംവേലി
-------------------------------------------------------------------------------------------------
* ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച
സര്‍വ്വശ്രി നട്ടപ്പിരാന്തന്‍ , ബിജു നചികേതസ്, സജി മങ്ങാട്, വിനൂപ്‌ കുമാര്
എന്നിവരുടെ ചിത്രങ്ങള്‍ ക്യാമറായില്‍ പതിയാഞ്ഞതില്‍ ഖേദിക്കുന്നു.
സദയം ക്ഷമിച്ച് മാപ്പാക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.
ബൂലോക ദൈവങ്ങളാണെ സത്യം ഈ തെറ്റ് ഇനിയും ആവര്‍ത്തിക്കില്ല .
സത്യം സത്യം സത്യം.........

18 comments:

ബാജി ഓടംവേലി said...

ബഹറിന്‍ കേരളീയ സമാജം ബഹറിനിലുള്ള എല്ലാ ബ്ലോഗ്ഗേഴസിനും ബ്ലോഗ്ഗിങ്ങില്‍ താത്പര്യമുള്ള എല്ലാവര്‍ക്കുമായി ഒരു കൂടിവരവ് സംഘടിപ്പിച്ചു. ജൂലൈ മാസം 6 തിങ്കളാഴ്‌ച വൈകിട്ട് 7.30 മുതല്‍ 9.30 വരെ ബഹറിന്‍ കേരളീയ സമാജം ഹാളില്‍ വെച്ചായിരുന്നു പരിപാടി.“സമകാലീക വിഷയങ്ങളും - ബൂലോക ഇടപെടലുകളും” എന്ന വിഷയത്തിലായിരുന്നു പ്രധാന ചര്‍ച്ച.പടങ്ങള്‍ ചേര്‍ക്കുന്നു.

ശ്രീ said...

ചിത്രങ്ങള്‍ പങ്കു വച്ചതിന് നന്ദി.

saju john said...

ശ്രീമാന്‍ ബാജി.....

എന്റെയും,മറ്റു ചിലരുടെയും ചിത്രങ്ങള്‍ നിങ്ങള്‍ ഈ പോസ്റ്റില്‍ ബോധപൂര്‍വ്വം ഇടാത്തതാണ്. ഞങ്ങളുടെ മുഖസൌന്ദര്യത്തില്‍ എന്തിന് നിങ്ങള്‍ ഇത്രമാത്രം അസൂയപ്പെടുന്നു? ദൈവം ഞങ്ങള്‍ക്ക് മുടിഞ്ഞ സൌന്ദര്യം തന്നത് ഞങ്ങളുടെ കുറ്റമാണോ? സാധാരണ മുഖസൌന്ദര്യത്തില്‍ പരസ്പരം അസൂയ തോന്നാറുള്ളത് സ്തീജനങ്ങള്‍ക്കാണ്. എന്റെ എട്ട് കട്ട വയര്‍ മസില്‍ കണ്ടിട്ടാ‍ണ് നിങ്ങള്‍ക്ക് അസൂയ എങ്കില്‍ എനിക്ക് കാര്യം മനസ്സിലാവുമായിരുന്നു. മറിച്ച് നിങ്ങള്‍ കാണിച്ച ഈ മഹാപരാധം വളരെ നീചവും, ജുപുക്സാവഹവും, മ്ലേച്ഛവും ആണെന്ന് വളരെ “കണ്ഡിതകുണ്ടിത”നായി ഞാന്‍ അറിയിക്കുന്നു.

പിന്നെ ശ്രീമാന്‍ ബാജിക്ക് എന്റെ ചിത്രം വരാത്തതില്‍ ഒരു സോറിയില്‍ കാര്യമൊതുക്കാം. 120 ദിനാല്‍ കൊടുത്ത് ഈ പ്രോഗ്രാനു വേണ്ടി മാത്രമായി ഞാന്‍ ഗള്‍ഫ്ഗേറ്റില്‍ പോയി വച്ച എന്റെ പുതിയ ഹൈയര്‍സ്റ്റയിനു ചിലവാക്കിയ പൈസ ആരു തരും? അര്‍മാനിയുടെയും, പ്രാഡയുടെയും വിലപിടിച്ച വസ്ത്രങ്ങള്‍ ധരിച്ച് ഞാന്‍ നിങ്ങളുടെ പരിപാടിക്ക് വന്നിട്ട് എന്തുഗുണം കിട്ടി. 200 ദിനാല്‍ ചിലവഴിച്ച് എന്റെ സുന്ദരമുഖത്ത് നടത്തിയ ബ്ലീച്ചിംഗിന്റെ പൈസ എനിക്കെങ്ങിനെ മുതലാവും, അതും പോരാഞ്ഞ് മുടിഞ്ഞ കാശ് കൊടുത്ത് “ഷെഹനാസ് ഹുസൈന്റെ” ഗോള്‍ഡ്, പേള്‍ ത്തുടങ്ങിയ ഫേഷ്യല്‍ നടത്തി മനോഹരമാക്കിയ എന്റെ മുഖം ഈ ബൂലോഗത്തില്‍ കാണിക്കാത്തതിന്റെ വിഷമം നിങ്ങള്‍ക്കറിയില്ല, അതിന്റെ മനോവേദന നിങ്ങള്‍ അനുഭവിച്ചിട്ടില്ലല്ലോ, ഫിലിപ്പേന്‍സ് സുന്ദരികള്‍ എന്റെ മുഖത്ത് നിന്നും ബ്ലാക്ക് ഹെഡ്സ് എടുത്തപ്പോള്‍ പോലും എനിക്കിത്ര വേദന തോന്നിയിട്ടില്ല.

ചിത്രമെടുത്തൊപ്പോള്‍, എന്റെ വിശാലമായ നെറ്റിയില്‍ നിന്നും പ്രതിഫലിച്ച് വന്ന വെളിച്ചത്തില്‍ നിങ്ങളുടെ ക്യാമറയുടെ ഫ്ലാഷ് അടിച്ച് പോയതിനാല്‍ എന്റെ ചിത്രം മെമ്മറിയില്‍ പതിഞ്ഞില്ല എന്നുള്ള ഒരു നുണയെങ്കിലും നിങ്ങള്‍ക്ക് അറ്റ്ലീസ്റ്റ് പറയാമായിരുന്നു.

അതിനാല്‍ എനിക്ക് ചിലവായ പൈസ ബാജിയോ, അല്ലെങ്കില്‍ പരിപാടി നടത്തിയ ബഹറൈന്‍ കേരളീയ സമാജമോ തരണമെന്ന് ഞാന്‍ ആവിശ്യപ്പെടുന്നു.

ഞാന്‍ നട്ടപിരാന്തന്‍ മാത്രമല്ല, ഒരു ഉത്തരാധുനിക കവിയാണെന്ന് കൂടി ബാജിയെ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം എന്റെ തൂലികയില്‍ നിന്നും പുറപ്പെടുന്ന വാക്ശരങ്ങളെ നേരിടാന്‍ ബാജിയുടെ മാറിടത്തിന് ശേഷിയുണ്ടോ?

കൂടുതല്‍ ഞാന്‍ പറഞ്ഞ് പേടിപ്പിക്കുന്നില്ല.ഈ തെറ്റിന് ഉചിതമായ പ്രായച്ഛിത്തം ചെയ്യുമെന്ന് കരുതുന്നു.

ഒത്തിരി കലിപ്പുകളോടെ........

നട്ടപിരാന്തന്‍.

ചാണക്യന്‍ said...

ചിത്രങ്ങള്‍ പങ്കു വെച്ചതിനു നന്ദി...

നിരക്ഷരൻ said...

പേരിലൂടെ മാത്രം പരിചയമുള്ള കുറേ സുഹൃത്തുക്കളെ കാണാന്‍ സാധിച്ചതില്‍ സന്തോഷം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വാക്കുകളിൽ കൂടി മാത്രം പരിചയമുള്ള പലരേയും ചിത്രങ്ങളിൽ കൂടി കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്....നന്നായി ഈ സംഗമം.

എന്‍.മുരാരി ശംഭു said...

താങ്കളെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ബ്ലോഗന്മാര്‍ക്ക് ഒരു അവസരമാണ്‌.നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍

സജി said...

നട്ടപ്പി. പറഞ്ഞത് മൊത്തം നുണ, കല്ലു വെച്ച നുണ!

ബട്ട്, കുറെക്കാലമായി ഞാന്‍ ശ്രദ്ധിക്കുന്നു, എന്റെ ഏറ്റവും മോശമായ പടം പോസ്റ്റുന്നതില്‍ ഏതോ കുത്സിത ബുദ്ധി പ്രവര്‍ത്തിക്കുന്നു.
പ്രതിഷേധിക്കുന്നു...ശക്തിയായി..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ബ്ലോഗുമീറ്റിന്റെ ചിത്രങ്ങള്‍ എടുത്തതിനും പെട്ടെന്നു തന്നെ അവ അപ്‌ലോഡ് ചെയ്തതിനും ബാജിക്ക്
അഭിനന്ദനങ്ങള്

Faizal Kondotty said...

ബഹ്‌റൈന്‍ ബ്ലോഗേഴ്സ് ..... നൈസ് pictures . ജീവസുറ്റ ചിത്രങ്ങള്‍ .. മീറ്റില്‍ പങ്കെടുത്ത പോലെ
നമ്മള്‍ അടുത്ത് തന്നെ ഉണ്ടേ .. ഒരു പാലം കടന്നാ മതി ... അല്‍ കോബാറില്‍ .ഇനി മീറ്റ്‌ ഉണ്ടാകുമ്പോ അറിയിക്കണേ .. ഗസ്റ്റ് ആയിട്ട് വരാം .

ബ്ലോത്രം said...

ആശംസകള്‍...

“ബ്ലോത്രം” ബ്ലോഗ് പത്രം

Anil cheleri kumaran said...

പ്രിയ കുഞ്ഞനെ പ്രവീണെന്ന പേരിൽ കണ്ടെത്തിയതിൽ സന്തോഷം.

Kaithamullu said...

നട്ടപ്പിരാന്തന്‍ , ബിജു നചികേതസ്, സജി മങ്ങാട്, വിനൂപ്‌ കുമാര് ...

എങ്കിലും എന്റെ ഓടംവേലീ......

saju john said...

പ്രിയ ബാജി,

ശ്രീ. അനില്‍ വെങ്കൊട്, ശ്രീ. നിബു, ശ്രീ. സജി മാര്‍ക്കോസ്, ശ്രീ. സജി മങ്ങാട് എന്നിവര്‍ പറഞ്ഞ “ബ്ലോഗിന്റെ സാമൂഹിക പ്രതിബദ്ധതയും” “സമകാലീക വിഷയവും - ബൂലോക ഇടപെടലും” എന്ന വിഷയത്തില്‍ നമ്മള്‍ ചര്‍ച്ച ചെയ്ത വിഷയം ഒന്ന് പ്രസിദ്ധികരിച്ചാല്‍ നന്നായിരുന്നു.

ബൂലോഗത്ത് നടക്കുന്ന ചക്കളാത്തി പോര് കണ്ട് മരവിച്ചിരിക്കുന്നവര്‍ക്ക് ഒരു പുതിയ തര്‍ക്കത്തിനുള്ള വക നമ്മള്‍ക്കും കൊടുക്കാം..

ഓ.ടോ...

അടുത്ത പ്രാവിശ്യം എനിക്ക് സ്വന്തം ക്യാമറ കൊണ്ടുവരാന്‍ അനുവാദം തരണം

Anonymous said...

.“സമകാലീക വിഷയങ്ങളും - ബൂലോക ഇടപെടലുകളും” എന്ന വിഷയത്തിലായിരുന്നു പ്രധാന ചര്‍ച്ച

Kannapi said...

aa photoyde koottathil avide vannavrude oru group photo undayirunnekkil!!!!, ethu eppo Congressente Stage polyayi, nethaakal mathram!!!!!!!!!

ഞാന്‍ ഇരിങ്ങല്‍ said...

ചിത്രങ്ങള്‍ പങ്കുവയ്ച്ചതില്‍ സന്തോഷം
വിഷയാ‍വതരണവും ചര്‍ച്ചയും കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായേന്നേ...

ഒ.ടേ: തുഷാരം.കോം എഡിറ്റര്‍ ആകും മുമ്പും ഇപ്പോഴും ഒരു ബ്ലോഗര്‍ കൂടിയാണ്.


സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

T.S.NADEER said...

THAT WAS MY FIRST TIME EXPERIENCE TO JOIN A BLOGGERS GROUP MEETING, SO I ALSO STARTED A BLOG.. PLS VISIT MY BLOG AND LEAVE YOUR COMMENT