Custom Search

Sunday, January 17, 2010

ഒരു പുഴ പുനര്‍ജനിക്കുന്നു

1986ല്‍ സുഗതകുമാരി എഴുതിയ 'അട്ടപ്പാടി ഡയറി'യാണ് നദിയും
അതു പിറവികൊണ്ട കൊടുംകാടും ആദിവാസികളും ആവാസവ്യവസ്ഥയുമെല്ലാം നശിച്ചതിന്റെ ഹൃദയഭേദകമായ കഥകള്‍ പുറംലോകത്തെ അറിയിച്ചത്. ''കൊടുങ്കരപ്പള്ളം എന്ന മരിച്ച
നദിയുടെ കരയില്‍നിന്ന് ആളുകള്‍ ഏറെ ഒഴിഞ്ഞുപോയിക്കഴിഞ്ഞു. മൂലഗംഗലില്‍നിന്ന് ആളുകള്‍ മാറിത്തുടങ്ങി. പുത്തൂര്‍ ദേശം ഡസ്റ്റ് ബൗള്‍ ആയിക്കഴിഞ്ഞു. ചീരക്കടവില്‍ കഴിഞ്ഞയാണ്ട്
അമ്പതോളം മാടുകള്‍ വെള്ളംകിട്ടാതെ കുഴഞ്ഞുചത്തു''
-അട്ടപ്പാടി ഡയറിയില്‍ പറയുന്നു

ഇനിയും മരിക്കാത്ത ഭൂമിക്ക് ഉണര്‍ത്തുപാട്ടുമായി ഒരു പുഴ പുനര്‍ജനിച്ചു. വറുതിയുടെ കഷ്ടതകള്‍ക്ക് അന്ത്യംകുറിച്ച് പച്ചപ്പ് കിളിര്‍ത്തു തുടങ്ങി. പോയ വസന്തങ്ങളെ തിരിച്ചുവിളിക്കാന്‍ പ്രകൃതി ഒരുങ്ങിനിന്നു. കാടും കാട്ടാറും വയലുകളും വീണ്ടും വിരുന്നിനെത്തി. ഇത് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ്. പ്രകൃതിയെ, നന്മയെ, ആവാസ വ്യവസ്ഥയെ തിരിച്ചുപിടിച്ചതിന്റെ ചരിത്രമാണ്.

പരിസ്ഥിതി പ്രശ്‌നങ്ങളേറെ നേരിടുന്ന ഗോത്ര മേഖലയായ അട്ടപ്പാടിയില്‍നിന്നാണീ വിശേഷം. കാല്‍നൂറ്റാണ്ടുമുമ്പ് വറ്റിവരണ്ട് ഇല്ലാതായ കൊടങ്കരപ്പള്ളം പുഴയ്ക്ക് വീണ്ടും ജീവന്‍ വെച്ചു. ഇന്ന് വേനലിലും പുഴ അണമുറിയാതെ ഒഴുകുന്നു. മരിച്ച നദിയുടെ കരയില്‍ ജീവിതം അസാധ്യമായപ്പോള്‍ ഒഴിഞ്ഞുപോയവര്‍ തിരിച്ചുവന്നിരിക്കുന്നു. ആദ്യമായാണ് ഒരു നദി പുനര്‍ജനിച്ചതായി അറിയുന്നത് Read More>>>

Read More>>>

6 comments:

സജീവ് കടവനാട് said...

ഇനിയും മരിക്കാത്ത ഭൂമിക്ക് ഉണര്‍ത്തുപാട്ടുമായി ഒരു പുഴ പുനര്‍ജനിച്ചു. വറുതിയുടെ കഷ്ടതകള്‍ക്ക് അന്ത്യംകുറിച്ച് പച്ചപ്പ് കിളിര്‍ത്തു തുടങ്ങി. പോയ വസന്തങ്ങളെ തിരിച്ചുവിളിക്കാന്‍ പ്രകൃതി ഒരുങ്ങിനിന്നു. കാടും കാട്ടാറും വയലുകളും വീണ്ടും വിരുന്നിനെത്തി. ഇത് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ്. പ്രകൃതിയെ, നന്മയെ, ആവാസ വ്യവസ്ഥയെ തിരിച്ചുപിടിച്ചതിന്റെ ചരിത്രമാണ്.

saju john said...

അത്യന്തം സന്തോഷകരവും, നയനാന്ദകരവുമായ ഈ വാര്‍ത്ത പങ്ക് വച്ചതിന് നന്ദി കിനാവേ...

സജി said...

അല്പം കൂടി വിശദമാക്കിയാല്‍ നന്നായിരുന്നല്ലോ കിനാവേ..

സജീവ് കടവനാട് said...

സജ്യേട്ടന്‍,

എന്റേതല്ല എഴുത്ത്. ലിങ്കില്‍ ക്ലിക്കി കൂടുതല്‍ വായിക്കുമല്ലോ...

സജി said...

കിനാവ്,
ഞാന്‍ വായിച്ചു, പോസ്റ്റു വിശദമാക്കിയാല്ലോ!
ഇത് വളരെ നല്ല ഒരു വാര്‍ത്തതന്നെ!

ഇതുപോലെ വറ്റിവരണ്ട നമ്മുടെ പുഴകള്‍ പുനര്‍ജ്ജനിച്ചെങ്കില്‍!

നാടു വട്ടവരെല്ലാം മടങ്ങി വന്നെങ്കില്‍!

chithrakaran:ചിത്രകാരന്‍ said...

ഈ സന്തോഷകരമായ വാര്‍ത്ത കൂടുതല്‍ ജനങ്ങളെ അറിയിക്കേണ്ടിയിരിക്കുന്നു.