Custom Search

Sunday, September 5, 2010

കുമ്പസാരം




----------------


ജോസഫ്,


വാക്കുകളുടെ


വായ്‌ത്തല കൊണ്ടല്ല


നിന്‍റെ കൈപ്പത്തിയുടെ


തുന്നലറ്റത് .






ചങ്ങല പൊട്ടിച്ച ചിന്തകളുടെ


കടിയേറ്റാണ്


മനസ്സിന് ഭ്രാന്തിള കിയത്










ജോസഫ്‌

എനിക്കൊരു


കുമ്പസാര കൂടില്ല .


നിന്‍റെ ഇടതു വിരലു കളും


നാളെ പൊട്ടി തെറി ക്കാം






മുറിവില്‍ നിന്നും


അടര്‍ന്നു വീഴുന്ന അക്ഷരങ്ങള്‍


ഇടതു മുഷ്ടിയില്‍


നീ അമര്‍ത്തി പിടിക്കുക.






നനഞ്ഞ ഇരുട്ടിലും


നീയിനി


വാക്കുകള്‍ ഉരച്ച്


വെളിച്ചം കാട്ടരുത് .






വെളിച്ചത്തില്‍


തീപിടിക്കുന്ന


കറുത്ത മനസ്സുകളാണ്


പൊട്ടി തെറിക്കുന്ന


പുതിയ ബോംബുകള്‍


------------------------------------ഷംസ്

2 comments:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഷംസ്,
കുമ്പസാരം ധീരമായ ഒരു പ്രഖ്യാപനമാണ്. പലരൂം ഈ വിഷയത്തില്‍ വായ് തുന്നിക്കെട്ടിയിരിക്കുമ്പോള്‍, താങ്കളുടെ വരികള്‍ക്ക് പ്രസക്തിയേറുന്നു. ഒടുവില്‍ വെളിച്ചം കറുത്ത മനസ്സുളെ തണുപ്പിക്കുമെന്നും, ശാന്തരാക്കുമെന്നും പ്രത്യാശിക്കാം.

12051951 said...

good