Custom Search

Monday, February 27, 2012

മറ്റൊരു തട്ടിപ്പ്

ഒരു ദിവസം മെഗാമാർട്ടിൽ ഷോപ്പിംഗിനു പോയപ്പോൾ  സിഞ്ചിലെ അറിയപ്പെടുന്ന ഒരു ഇൻഡ്യൻ ഹോട്ടലിന്റെ ഡിസ്കൗണ്ട് കാർഡുകളുമായി ഒരു ചെറുപ്പക്കാരൻ സമീപിച്ചു. പല വട്ടം ഒഴിവാക്കാൻ നോക്കിയെങ്കിലും അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി അവസാനം കാർഡ് വാങ്ങി.

പലപ്പോഴും ഭക്ഷണം കഴിക്കാൻ പോകുന്നതും ബ്ലൊഗ്ഗേഴ്സ് മീറ്റ് ഉൾപ്പടെചില പാർട്ടികൾ  അവിടെ നടത്തിയിട്ടുള്ള റെസ്റ്റോറന്റ്  ആയിരുന്നതുകൊണ്ടും  നിബന്ധനകൾ കാർഡിന്റെ പിന്നിൽ എഴുതിയിരിക്കുന്നതു കൊണ്ടും കൂടുതലായി ഒന്നും ചോദിച്ചില്ല.

ഒരു വർഷത്തിനുള്ള കാർഡ് വാങ്ങി.

കഴിഞ്ഞ വെള്ളിയാഴ്ച ആദ്യമായി  കാർഡുമായി സിഞ്ചിലെ റെസ്റ്റോറന്റിൽ ചെന്നു. നിബന്ധനപ്രകാരം ആഹാരം ഓർഡറു ചെയ്യുന്നതിനു മുൻപ് ഡിസ്കൗണ്ട് കാർഡ്  കൗണ്ടറിൽ കൊടുത്തു.

ഒന്നും ആലോചിക്കാതെ തന്നെ കൗണ്ടർ സ്റ്റാഫ്  അത് തിരികെ തന്നിട്ടു പറഞ്ഞു, "ഇത് ഇവിടെ പറ്റില്ല,  അദലിയ ( ആണെന്നു തോന്നുന്നു) ബ്രാഞ്ചിൽ  ഒരു പക്ഷേ കിട്ടുമായിരിക്കും. ഇവിടെ എന്തായാലും ഇല്ല."

"നിബന്ധനകൾ എല്ലാം ഈ കാർഡിന്റെ പിന്നിൽ പ്രിന്റ് ചെയ്തിട്ടുണ്ടല്ലോ, ഇപ്പോൾ പിന്നെ എന്താണ് പുതിയ വ്യവസ്ഥ? ചില ബ്രാഞ്ചുകൾക്ക് മാത്രമേ ബാധകമാവുകയുള്ളൂ എങ്കിൽ അതു ഈ കാർഡിൽ കാണിക്കേണ്ടതല്ലേ? അതല്ലേ മാന്യമായ ബിസിനസ്സ്?" എന്നായി ഞാൻ.

"അതൊന്നും ഞങ്ങൾക്ക് അറിയില്ല. മാനേജ്മെന്റ് ഞങ്ങളോടൊന്നും പറഞ്ഞിട്ടില്ല"

മുങ്കൂർ പണം കൊടുത്തിരുന്നിട്ടും  കുടുംബമായി ആഹാരം കഴിക്കാൻ ചെന്ന ഞങ്ങളോട് കൃത്യമായി മറുപടി പറയാൻ പോലും ആരുമില്ല.

 അവസാനം എല്ലാ കാർഡും  മുതലാളിയ്ക്കു കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞ് പിരിയേണ്ടി വന്നു. കൊടുത്ത പണം ഗോപി.


മുന്നറിയിപ്പ്: ഡിസ്കൗണ്ട് കാർഡുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക. അവ ഉപയോഗിക്കാൻ ചെല്ലുമ്പോൾ ഒരു പക്ഷേ കേട്ടിട്ടില്ലാത്ത പല നിബന്ധനകളും കേൾക്കേണ്ടി വരും.   



 


4 comments:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സജി, ഇത്തരം ഓഫറുകളുമായി കുറച്ചു പേര്‍ എല്ലാ ഓഫീസുകളിലും കയറിയിറങ്ങുന്നുണ്ട്. ബു-അലി റസ്റ്റോറന്റിന്റെ ഓഫറുമായി കുറച്ചു നാളുകളായി പലരും വരുന്നു. താല്പര്യമില്ലാഞ്ഞതിനാല്‍ ഓഫറുകള്‍ വായിച്ചു പോലും നോക്കാതെ വന്നവരെ പറഞ്ഞു വിട്ടു. ഇപ്പോള്‍ ഇതൊരു തട്ടിപ്പാണോ? കുറച്ചു വര്‍ഷം മുമ്പ് പ്രശസ്തമായ ഒരു ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഓഫറുമായി ആളുകള്‍ ക്യാന്‍‌വാസിങ്ങ് നടത്തി ആളുകളെ ചേര്‍ത്തിരുന്നു. തുടങ്ങുമ്പോഴോ വര്‍ഷാവസാനം പുതുക്കുമ്പോഴോ യാതൊരു ചാര്‍ജ്ജും ഈടാക്കുന്നതല്ല എന്നതായിരുന്നു ഓഫര്‍. മാത്രമല്ല ചിലവാക്കുന്നതിന്റെ 2% ക്യാഷ്ബാക്ക് എന്ന മോഹന വാഗ്ദാനവും. ക്യാഷ്ബാക്ക് ആദ്യം നിലച്ചു. കാര്‍ഡു പുതുക്കുന്നതിന് ഇപ്പോള്‍ വാര്‍ഷികചിലവ് മുപ്പതു ദിനാര്‍. ഒപ്പം നിര്‍ബന്ധമായും ഉപഭോക്താവിന് യാതൊരു പ്രയോജനവുമില്ലാത്ത 15 ദിനാറിന്റെ ഇന്‍ഷുറന്‍സ് പാക്കേജും. ഒടുവില്‍ കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് തലയൂരാന്‍ വളരെ ബുദ്ധിമുട്ടി. എല്ലാവര്‍ക്കും കാണും ഇത്തരം ഒരു പാട് അനുഭവങ്ങള്‍. എന്നിട്ടും നമ്മള്‍ ബോധവാന്മാരാകുന്നില്ല എന്നതാണ് കഷ്ടം.

Geethakumari said...

വെട്ടിപ്പ് വെട്ടിപ്പ് വെട്ടിപ്പ് അതാണ്‌ നമ്മുടെ മുദ്രാവാക്യം .ഭക്ഷണവും ഇല്ല കാശും ഇല്ല നമ്മുടെ നാട്ടില്‍ ആണെങ്കില്‍ അടിച്ചവന്റെ പല്ല് താഴെവീണു കിടന്നനെ.കേട്ടിട്ട് രോഷം സഹിക്കുവാന്‍ കഴിയുന്നില്ല .ഹോ ..
ആശംസകള്‍

Unknown said...

ഞങ്ങളുടെ അടുത്തും വരാറുണ്ട് ഇങ്ങനെയുളള ഓഫറുമായിട്ട്. ഇതു വരെ വാങ്ങിയിട്ടില്ല. ഭാഗ്യം.

ജെ പി വെട്ടിയാട്ടില്‍ said...

വയനസുഖമുള്ള എഴുത്ത് - വരാം വീണ്ടും ഈ വഴിക്ക്.

greetings from trichur