Custom Search

Monday, June 25, 2012

കാടിനെ ധ്യാനിച്ച്‌ ഗവിയിലേക്ക്


നല്ല തണുപ്പും കോടമഞ്ഞും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന പ്രഭാതം . പൂത്തു നില്‍ക്കുന്ന പല വര്‍ണ്ണത്തിലുള്ള വേലിച്ചെടികള്‍ സൂര്യ വെളിച്ചത്തില്‍ നന്നായി തിളങ്ങുന്നു. ലെന്റാന എന്ന് വിളിക്കുന്ന ഈ വേലിച്ചെടികള്‍ക്ക് ഒരു ഗൃഹാതുരത്വത്തിന്‍റെ മുഖവും മണവുമാണ്. സ്കൂളിന്‍റെ അരികില്‍, നമ്മള്‍ സഞ്ചരിച്ച നാട്ടു വഴികളില്‍ , മറ്റേതേലും ഗ്രാമത്തില്‍ എല്ലാം ചിരപരിചയക്കാരെ പോലെ ഇവ നമ്മളെ നോക്കി ചിരിക്കാറില്ലേ..? ഒരിക്കലും ഒരു അന്യതാ ബോധം നല്‍കില്ല ഇവ. നിത്യവും നമ്മള്‍ കാണുന്ന ഒരു സുഹൃത്തിനെ പോലെ തോന്നും ഈ കുഞ്ഞു പൂക്കളെ കാണുമ്പോള്‍. നിഷ്കളങ്കാരായ ഈ പൂക്കളെ വേലി ചെടികള്‍ എന്ന് പറഞ്ഞു മാറ്റി നിര്‍ത്തിയത് ആരാണ് ..? കാടിനെ ധ്യാനിച്ച്‌ ഗവിയിലേക്ക് സ്നേഹപൂര്‍വ്വം വായനക്ക് ക്ഷണിക്കുന്നു മന്‍സൂര്‍ ചെറുവാടി

3 comments:

Admin said...

പോസ്റ്റ് വായിച്ചിരുന്നു.

മിനി പിസി said...

ഇതോടൊപ്പം ഗവിയുടെ ഫോട്ടോ കൂടി

വെയ്ക്കാമായിരുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ ഇങ്ങിനെ എഴുതി നിറക്കുന്നതല്ലാതെ മറ്റാരുടെയും ബ്ലോഗില്‍ പോയി നോക്കാറില്ല. ലണ്ടനിലെ മുരളി ഏട്ടന്‍ പറഞ്ഞു, അങ്ങിനെ പറ്റില്ല, എല്ലാവരുടെ തട്ടകത്തിലും പോകണം, ഹാജര്‍ മാര്‍ക്ക് ചെയ്യണം, ഹെലോ പറയണം എന്നൊക്കെ.
ഞാന്‍ അദ്ദേഹത്തെ അനുസരിച്ച്, ഇനി എല്ലാവരെയും പോയി കാണാം.

മെനി താങ്ക്സ് മുരളിയേട്ടാ യുവര്‍ വണ്ടര്‍ഫുള്‍ ഐഡിയാസ് .... what an idea setjeeeeeeeeeeeee....?!