പതുക്കെ ഉണരുകയാണ് ഗ്രാമം . കമ്പിളി പുതച്ചും മഫ്ലർ ചുറ്റിയും ഗ്രാമീണര്‍ തണുത്ത് വിറച്ച് കടയിലേക്ക് വന്നു തുടങ്ങുന്നു . മജീദ്ക്കയും തിരക്കിലേക്ക് . ഞങ്ങളിറങ്ങി നടന്നു .റോഡരികില്‍ നിരന്നു നിൽക്കുന്ന ആൽമരങ്ങളിൽ നിന്നും മഞ്ഞു തുള്ളികൾ വന്ന് നെറുകയിൽ വീഴുന്നു . മരം പെയ്യുകയാണ് . തൊട്ടടുത്ത് തന്നെ ഫോറസ്റ്റ് ഓഫീസും . അതിന്റെ മരം കൊണ്ട് പണിയിച്ച വേലിക്ക് ചുറ്റും പലവർണ്ണത്തിലുള്ള ലെന്റാന പൂക്കൾ വിരിഞ്ഞു നിൽക്കുന്നു . അതിനെ ഉമ്മവെച്ച് മഞ്ഞുതുള്ളികളും . നിരത്തിലൂടെ നടന്നു കോടമഞ്ഞിനുള്ളിൽ മറഞ്ഞു പോകുന്ന മനുഷ്യർ ഏതോ കണ്ടുമറന്ന സിനിമയിലെ രംഗം ഓര്‍മ്മിപ്പിച്ചു . ഞങ്ങളിപ്പോൾ നാട് കാണാൻ വന്ന സഞ്ചാരികളല്ല . ഈ ഗ്രാമത്തോട് , ഇതിന്റെ ആത്മാവിനോട് ലയിച്ച് ചേർന്ന ഗ്രാമീണർ മാത്രമാണ് .
മഴപ്പെണ്‍കൊടി
-
അലക്കു കഴിഞ്ഞ്
ബക്കറ്റില്‍ നിന്നും
നനഞ്ഞ വസ്ത്രങ്ങള്‍
ഒന്നൊന്നായ് പിഴിഞ്ഞെടുത്ത്
അഴയില്‍ ഉണക്കാനിട്ട്
തുറന്നു കിടന്നിരുന്ന
അടുക്കള വാതില്‍
ഉള്ളില്‍ നിന്നടച...
3 days ago