മനസ്സിനുള്ളിലെ ജീവിത സ്വപ്നങ്ങള്‍
കാര്‍മേഘം പോലെ തെന്നി പ്പായുമ്പോള്‍
മനസ്സില്‍ പമ്പരം പോലെ ....
തിരിയുന്ന നൊമ്പരമാണ് ... പ്രവാസം !.
കാര്‍മേഘം പോലെ തെന്നി പ്പായുമ്പോള്‍
മനസ്സില്‍ പമ്പരം പോലെ ....
തിരിയുന്ന നൊമ്പരമാണ് ... പ്രവാസം !.
ഉറ്റവര്‍ക്ക് തണലേകാന്‍ കൊതിക്കുംതോറും
മനസ്സില്‍ ഭാരങ്ങളേറി മനസ്സൊന്ന്
ശൂന്യമാക്കാന്‍ കാത്തിരിക്കുന്ന
ദിന രാത്രങ്ങളാണ് .... പ്രവാസം !.
മനസ്സില്‍ ഭാരങ്ങളേറി മനസ്സൊന്ന്
ശൂന്യമാക്കാന്‍ കാത്തിരിക്കുന്ന
ദിന രാത്രങ്ങളാണ് .... പ്രവാസം !.
ചാരം ഒളിപ്പിച്ച കനലുകള്‍ പോലെ
മനസ്സില്‍ ഒളിപ്പിച്ച ,പേറി നടക്കും ...
സ്വകാര്യ ദുഃഖങ്ങള്‍ ആണ് ... പ്രവാസം !.
മനസ്സില്‍ ഒളിപ്പിച്ച ,പേറി നടക്കും ...
സ്വകാര്യ ദുഃഖങ്ങള്‍ ആണ് ... പ്രവാസം !.
പ്രകൃതിയെ പൊരുളാല്‍ കുറിക്കുന്ന സാഹിത്യകാരന്
കാണാത്ത മികച്ച സാഹിത്യമാണ് ... പ്രവാസം !.
കാണാത്ത മികച്ച സാഹിത്യമാണ് ... പ്രവാസം !.
ആരും കൊതിക്കുന്ന ജീവിത നൌകയില്‍
ഉലഞ്ഞാടി കരയൊന്നു കാണാന്‍ ....
കൊതിക്കുന്ന ,പാഴ് വഞ്ചിയാണ് ... പ്രവാസം !.
ഉലഞ്ഞാടി കരയൊന്നു കാണാന്‍ ....
കൊതിക്കുന്ന ,പാഴ് വഞ്ചിയാണ് ... പ്രവാസം !.
ഓണവും ,ഈദും ,ക്രിസ്തുമസ്സും
ഉറ്റവരോട് ആസ്വദിക്കാന്‍ കഴിയാതെ ,
ഓര്‍മകളുടെ നെരിപ്പോട് പുകച്ച് ആശകളുടെ ..,
ശവമഞ്ചം പേറി നടക്കും വിധിയാണ് ... പ്രവാസം !.
ഉറ്റവരോട് ആസ്വദിക്കാന്‍ കഴിയാതെ ,
ഓര്‍മകളുടെ നെരിപ്പോട് പുകച്ച് ആശകളുടെ ..,
ശവമഞ്ചം പേറി നടക്കും വിധിയാണ് ... പ്രവാസം !.
പൂ പോലെയുള്ള യൌവനം കാലത്താല്‍
നക്കി കുടിക്കുന്ന ഊര്‍ജ്ജമാണ് ... പ്രവാസം !.
നക്കി കുടിക്കുന്ന ഊര്‍ജ്ജമാണ് ... പ്രവാസം !.
കനവുകള്‍ മാത്രമാകുന്ന ദാമ്പത്യത്തെ ... ,
അര്‍ത്ഥ ശൂന്യമാക്കുന്ന വന്‍ കരയാണ് ... പ്രവാസം !.
അര്‍ത്ഥ ശൂന്യമാക്കുന്ന വന്‍ കരയാണ് ... പ്രവാസം !.
പ്രപഞ്ചത്തിന്റെ സമയ രഥം ചലിക്കുമ്പോള്‍
ചിന്തകളുടെ വിഷാദ മണികള്‍ ... ,
മുഴക്കുന്ന ടൈംപീസാണ് പ്രവാസം !.
ചിന്തകളുടെ വിഷാദ മണികള്‍ ... ,
മുഴക്കുന്ന ടൈംപീസാണ് പ്രവാസം !.
ജന്മ നാട്ടില്‍ എത്തുമെന്ന് ഗ്യാരണ്ടിയില്ലാത്ത
മനുഷ്യ ജന്മങ്ങളുടെ പാഴ് ജന്മമാണ് ... പ്രവാസം !.
മനുഷ്യ ജന്മങ്ങളുടെ പാഴ് ജന്മമാണ് ... പ്രവാസം !.
രക്ത ബന്ധങ്ങള്‍ ചായം പൂശുന്ന മുഖങ്ങളാല്‍
വികൃതമാക്കുന്ന ... , മലീസമാക്കുന്ന .....
തടാകമാകുന്നു ... പ്രവാസം !.
വികൃതമാക്കുന്ന ... , മലീസമാക്കുന്ന .....
തടാകമാകുന്നു ... പ്രവാസം !.
തന്റേതു മാത്രമാകുന്ന ലോകം ....
ആരോടും പരാതി ഇല്ലാതെ ,പരിഭവം ഇല്ലാതെ
സ്വ അഭിമാനം കാക്കുന്ന ലോകം
അതാണ് ..... പ്രവാസം !.
ആരോടും പരാതി ഇല്ലാതെ ,പരിഭവം ഇല്ലാതെ
സ്വ അഭിമാനം കാക്കുന്ന ലോകം
അതാണ് ..... പ്രവാസം !.
സ്വര്‍ഗ്ഗവും , നരകവും കാലന്റെ കൈകളാല്‍ കുറിക്കപ്പെടുന്ന
പരലോകത്തിന്റെ റിഹേഴ്സല്‍ ആണ് പ്രവാസം !.
പരലോകത്തിന്റെ റിഹേഴ്സല്‍ ആണ് പ്രവാസം !.
അക്ഷരങ്ങള്‍ക്ക് പെയ്തിറങ്ങാന്‍ ...
നിലവും നിലാവുമൊരുക്കി വെച്ച്....
ഞാനെഴുത്ത് തുടരുമ്പോള്‍ ...
എന്നിലെ പ്രവാസിക്ക് വാക്കുകള്‍ വരുന്നില്ല ...
കാരണം ! എന്റെ ചിന്തകള്‍ ....
ഇപ്പോഴും , എന്റെ പിറന്ന മണ്ണിലാണ് ... ഇതാണ് പ്രവാസം !.
നിലവും നിലാവുമൊരുക്കി വെച്ച്....
ഞാനെഴുത്ത് തുടരുമ്പോള്‍ ...
എന്നിലെ പ്രവാസിക്ക് വാക്കുകള്‍ വരുന്നില്ല ...
കാരണം ! എന്റെ ചിന്തകള്‍ ....
ഇപ്പോഴും , എന്റെ പിറന്ന മണ്ണിലാണ് ... ഇതാണ് പ്രവാസം !.
*************************************************************************************************
4 comments:
സ്വര്‍ഗ്ഗവും , നരകവും കാലന്റെ കൈകളാല്‍ കുറിക്കപ്പെടുന്ന
പരലോകത്തിന്റെ റിഹേഴ്സല്‍ ആണ് പ്രവാസം !.
Nice poem...ella pravaasikalkkum vendi..congrats..
nice one
Nice one sijar...keep it up
Post a Comment