Custom Search

Sunday, October 21, 2007

രാജമാണിക്ക്യത്തിന് ഒരു പിടി കണ്ണീര്‍പൂക്കള്‍...

എനിക്ക് എന്നോടുതന്നെ വളരെയധികം പുച്ഛം തോന്നിയ
ദിവസമായിരുന്നു ഇന്നലെ.

ബഹറിനിലെ പൊതുമരാമത്ത് പണികള്‍
ടെന്‍ഡറെടുത്ത് നടത്തികൊടുക്കുന്ന ഒരു
സ്ഥാപനത്തിലെ ജീവനക്കാരനാണ് ഈയുള്ളവന്‍.
പതിനഞ്ചുദിവസം മുന്‍പാണ് രാജമാണിക്യം
കമ്പനിയില്‍ തൊഴിലാളിയായെത്തിയത്.
ഇരുപത്തിരണ്ടുകാരനായ തമിഴ്‌നാട്ടുകാരന്‍.
മാതാപിതാക്കളുടെ ഏക സന്തതി.

കമ്പനിയുടേത് നല്ല മനേജ്മെന്റ് അല്ല. തോന്നുന്നവര്‍
തോന്നുന്ന പോലെ പണിയെടുക്കുന്നു. സൈറ്റുകളില്‍
ഫോര്‍മാന്മാരുടെ തോന്ന്യാസം. പുതിയ തൊഴിലാളികള്‍
പണിക്കെത്തുമ്പോള്‍ വേണ്ടത്ര നിര്‍ദ്ദേശങ്ങളൊന്നും
കൊടുക്കില്ല. സേഫ്റ്റിയും ഉറപ്പു വരുത്തില്ല. ‘അത് ചെയ്യ്
ഇത് ചെയ്യ്...’ എന്ന് കല്‍പ്പിച്ചുകൊണ്ടിരിക്കും.

ഇന്നലെ റഫയിലെ സൈറ്റിലായിരുന്നു
രാജമാണിക്ക്യത്തിന് പണി. വാട്ടര്‍ ടാങ്ക് ക്ലീന്‍ ചെയ്യാന്‍
പറഞ്ഞു. ആദ്യമായിട്ടാണ് ചെയ്യുന്നത്.
നിര്‍ദ്ദേശങ്ങളൊന്നുമില്ല. അവന്‍ സ്കെല്ലക്കുമുകളില്‍
കയറി സേഫ്റ്റിഗ്രില്ല് അഴിച്ചെടുത്തു. ടാങ്കും
രാജമാണിക്ക്യവും താഴെ വീണു. പിന്നെ അധിക
നേരമൊന്നും വേണ്ടി വന്നില്ല...

ആ അപകടത്തോടുള്ള മുതലാളിമാരുടേയും
ശിങ്കിടികളുടേയും സമീപനമാണ് എനിക്ക് എന്നോടു
തന്നെ പുച്ഛമുണ്ടാക്കിയത്. ഒരു നായയോ പൂച്ചയോ മറ്റോ
ചത്ത അത്രയും നിസ്സാരത. മരിച്ചത് പുതിയ ആളാണ്.
സി.പി.ആറും വിസയുമൊന്നും അടിച്ചിട്ടില്ല. ഇന്‍ഷുറന്‍സ്
ഇല്ല. പൈസക്ക് ചെലവുണ്ട്. ചെലവ്
എങ്ങിനെയൊക്കെ പരമാവധി കുറക്കാമെന്നാണ് അവര്‍
ചിന്തിക്കുന്നത്. അസ്വാഭാവികമായി ഒന്നും ഇല്ലാത്ത
രീതിയില്‍ ഓഫീസിനുകീഴിലെ ഗാ‍രേജിനകത്ത്
പതിവനുസരിച്ചുള്ള തെറിയഭിഷേകം. എന്റെ ചങ്ങലകള്‍
എന്നെ വെറുപ്പ് പിടിപ്പിക്കുന്നു.

32 comments:

സജീവ് കടവനാട് said...

അവന്‍ സ്കെല്ലക്കുമുകളില്‍
കയറി സേഫ്റ്റിഗ്രില്ല് അഴിച്ചെടുത്തു. ടാങ്കും
രാജമാണിക്ക്യവും താഴെ വീണു. പിന്നെ അധിക
നേരമൊന്നും വേണ്ടി വന്നില്ല...

വല്യമ്മായി said...

:(

കുഞ്ഞന്‍ said...

ജീവിതത്തിന്റെ പരുപരുത്ത മുഖത്തേയ്ക്കു നോക്കുമ്പോള്‍ വെറുപ്പുമാറി ആധിയാകും കിനാവെ..!

സഹയാത്രികന്‍ said...

കഷ്ടം തന്നെ... :(

സുല്‍ |Sul said...

പാവം

asdfasdf asfdasdf said...

:(

അതുല്യ said...

ഒന്നും പറയാനാവുന്നില്ലല്ലോ എനിക്ക്, അത്രേം സങ്കടവും വരുന്നു. നാട്ടില്‍ ഇത്രയും തന്നെ കൂലി കിട്ടും എന്നുള്ള അവസ്ഥയില്‍ എന്തിനാണു ഇവരൊക്കെ ഇത് പോലെത്തെ പണിക്ക് പുറം നാടുകളിലേയ്ക് വരുന്നത്? മീഡിയിയ വഴിയും മറ്റും എത്രയും ഉപദേശിച്ചട്ടും നക്കാ പിച്ച കാശിനും നരകതുല്യമായ ജീവിതത്തിനുമായിട്ട് എന്തിനു വരുന്നു ഇവര്‍? മരിയ്കാനോ?

ഇവിടെയും ഇത് തന്നെ സ്ഥ്തി. രണ്ട് മാസങ്ങള്‍ക്ക് മുമ്പ്, ഷാര്‍ജ ഇന്‍ഡസ്റ്റ്രിയല്‍ ഏരിയയിലെ മാന്‍ ഹോളിലേയ്ക് 3 തൊഴിലാളികളാണു വീണു മരിച്ചത്, ഒരു സേഫ്ടീ പ്രിക്കോഷനുമില്ലാതെ, ബെല്ലി ബെല്‍റ്റ് ഇടാതെ ഇവരൊക്കെ കല്ലി വല്ലി വിസയില്‍ വന്ന് ഇമ്മാതിരി പണിക്കെറങ്ങുന്നു. ഈ മരിച്ചവര്‍ ഷൂസിനു പകരം കാലില്‍ പ്ലാസ്റ്റിക്ക് കവറ്ചുറ്റിയിറങ്ങിയതാണത്രേ സ്ലിപ്പിനു കാരണമായത്!

Nachiketh said...

നമ്മുക്ക് എന്തെകിലും ചെയ്യാനാവുമോ.... കിനാവേ
ആ കുടുംബത്തിനായെന്തെങ്കിലും....

ബാജി ഓടംവേലി said...

കിനാവ്,
ഇത് ഇന്നലെ ഒരു മാണിക്യത്തിന് സംഭവിച്ചത്.
മിനിഞ്ഞാന്നും ഇന്നും മാണിക്യത്തിന്റെ റോള്‍ ഇതു തന്നെ.
നാളെ നാമൊരു മാണിക്യമാകുന്നതിനു മുന്‍‌പ് നമുക്കെന്തെങ്കിലും ചെയ്യാനാകുമോ ?

സജീവ് കടവനാട് said...

അതുല്ല്യേച്ചീ,
‘പണം വാരുന്ന ഗള്‍ഫ്’ എന്ന സങ്കല്പമാണ് ഏതെങ്കിലും വിസയില്‍ എങ്ങിനെയെങ്കിലും ഗള്‍ഫിലെത്തണം എന്ന് ആളുകളെക്കൊണ്ട് ചിന്തിപ്പിക്കുന്നത്. ഇവിടെ വന്നാലല്ലേ യാഥാര്‍ത്ഥ്യം മനസിലാകുന്നത്.

ഈ പയ്യന്റെ അമ്മാവന്‍ കമ്പനിയിലുണ്ട്. അയാളാണ് വിസയെടുത്തത്. ഇന്ന് നാട്ടില്‍ നിന്ന് അയാള്‍ക്കൊരു ഫോണ്. ‘ബില്‍ഡിംഗിനു മുകളില്‍ കയറ്റി തള്ളിയിട്ടു കൊന്നു അല്ലേ, എന്തിന് ഈ പണിക്ക് അവനെ കൊണ്ടു പോയീ...’ എന്ന്.

നചികേതസ്, നാട്ടിലെത്തിക്കുന്ന ചെലവ് മാത്രമേ കമ്പനിയെടുക്കൂ എന്നാണ് പറയുന്നത്. ഞങ്ങള്‍ ജീവനക്കാര്‍ കഴിയുന്ന സഹായം ചെയ്യുന്നുണ്ട്.

ബാജിയേട്ടന്‍ നമുക്ക് ചെയ്യാനുള്ളത് കുടുംബം പിടിക്കുക എന്നത് അല്ലേ.

ദിലീപ് വിശ്വനാഥ് said...

മനുഷ്യ ജീവന് എന്ത് വില?

Murali K Menon said...

രാജമാണിക്യത്തിനു പകരം ചാര്‍ജ്ജെടുക്കാന്‍ മറ്റൊരാള്‍. കമ്പനിയൊന്നും പഠിക്കുന്നില്ല, ജീവനക്കാരും. ഒരുപാട് സേഫ്റ്റി നിയമങ്ങള്‍ ഉള്ള ഒരു നാട്ടിലെ അവസ്ഥ ഇതാണെങ്കില്‍ പിന്നെ മറ്റുള്ളിടത്തെ കാര്യം ഓര്‍ക്കാന്‍ തന്നെ പറ്റുന്നില്ല. എങ്ങനെ ജീവിച്ചൊടുങ്ങണം എന്ന വിധിയാരു കണ്ടു.

പ്രയാസി said...

:(:(:(

Raji Chandrasekhar said...

Enthu cheyyanam ?

കുറുമാന്‍ said...

രാജമാണിക്യത്തിന് പറ്റിയ ഗതി ഇനിയും പല മനുഷ്യജീവനു സംഭവിക്കാതിരീക്കാനുള്ള നടപടികളെടുക്കുവാനായ് നമുക്കെന്ത് ചെയ്യാന്‍ കഴിയും എന്നാണ് നമ്മള്‍ ആലോചിക്കേണ്ടത്....ആലോചിച്ചാല്‍ മാത്രം പോര,പോംവഴികണ്ടെത്തി അതിനു വേണ്ടി പ്രയത്നിക്കണം........

രാജമാണിക്യത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടേ തുടങ്ങട്ടെ.

VIJU SHANKAR said...

:(

എം.കെ.നംബിയാര്‍(mk nambiear) said...

ഇവിടെ ഇതു പുത്തരിയല്ല.പലവ്യക്തികളും ഇവിടെസ്വന്തം സംരക്ഷണം ഉറപ്പാക്കാതെ കുടുംബസംരക്ഷണത്തിന്നു വന്നിരിക്കുന്നവരാണ്.വരുമാനത്തെ സംരക്ഷിക്കാനോ,അല്ലെങ്കില്‍ അതുമനസ്സിലാക്കി പ്രവര്‍ത്തിക്കാനോ,അതുമല്ലെങ്കില്‍ ഇന്‍ഷൂറന്‍സിനെ സംബന്ധിച്ച സത്യസന്ധത നിറഞ്ഞവസ്തുതകള്‍ പറഞ്ഞുകൊടുക്കുബോള്‍ അതുനല്ലതാണ്..ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്..എന്നൊന്നും പലരും ചിന്തിക്കാറീല്ല.അപകടങ്ങള്‍ സംഭവിച്ചുകഴിയുംബോളാണ് യാചനകള്‍ ആരംഭിക്കുന്നത്.ഇതിന്ന് മാറ്റം വരുമോ...?വരുമെന്ന് പ്രത്യാശിക്കാം.

Sapna Anu B.George said...

ഗള്‍ഫ് എന്ന ലോകത്തിന്റെ മാസ്മരതയും ,സ്വര്‍ണ്ണഖനികളും വറ്റിയിട്ടു നാളേറെയായി..... ഇപ്പോഴും മലയാളികള്‍ മാത്രം, അല്ലെങ്കില്‍ ഇന്‍ഡ്യാക്കാര്‍ മാത്രം ,ഇല്ലാത്ത സ്വപ്നത്തിന്റെ പുറകെ പായുന്നു.

സജീവ് കടവനാട് said...

ഒരുപാട് സംഘടനകളുണ്ട്, നിരന്തരം മീറ്റിങ്ങുകളും. പണപ്പെട്ടിയിലെ തുട്ടിനെക്കുറിച്ചുമാത്രമാണ് സംസാരം. അവിദഗ്ദതൊഴിലാളികളുടെ സുരക്ഷക്കുതകുന്ന എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിഞ്ഞെങ്കില്‍...

എം.കെ.നംബിയാര്‍(mk nambiear) said...

കിനാവേ..ഈ സുരക്ഷ എന്നതുകൊണട് ഉദ്ദ്യേശിക്കുന്നത് ഇന്‍ഷൂറന്‍സല്ലേ?ഇവിടെ 100-150 ദിനാര്‍ വരുമാനം ഉള്ളചിലര്‍ 300ഉം 200ഉം ദിനാര്‍ ചിട്ടിക്കടക്കുന്നു.ചിലര്‍ മുജറകളില്‍ നേരംവെളുപ്പിച്ച് പ്രവര്‍ത്തിക്കു പോകാതെ 6 മണിയാവാന്‍ കാത്തിരിക്കുന്നു.വന്നതെന്തിനാണെന്നു,വന്നതെവിടെയാണെന്നു മറക്കുന്നു.ലേബര്‍ക്യാബുകളില്‍ ഇന്‍ഷൂരന്‍സിനെക്കുറിച്ചു സംസാരിച്ചപ്പോള്‍ ഒരുവ്യക്തിപറഞ്ഞത് ഇതൊക്കെ നഷ്ട്ടമാണ്.ഷെയരില്‍ ഇട്ടാ‍ല്‍ ഇതിലും ലാഭം കിട്ടും...വാസ്തവത്തില്‍ അയാള്‍ക്കു ഒരു ബാങ്കക്കൌണ്ടുപോലും ഇല്ലെന്നതാണ്സത്യം.ചെറിയ സ്കീമുകളില്‍ ചേരുന്നതിന്നു BD.5 മുതല്‍ 10 വരെ ചിലവുണ്ട്.ഇതെല്ലാം ചെയ്തു കൊടുത്ത് കുടുംബ്ബ
സരക്ഷണം ചെയ്തുകൊടുക്കാന്‍ ഒരുകംബനികളും മുതിരുന്നതല്ല.സ്വയം ചിന്തിച്ചു പ്രവര്‍ത്തിക്കേണ്ട് വസ്തുതയാണ്.

salim | സാലിം said...

രാജമാണിക്യത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ കമ്പനിക്ക് വലിയ പരിക്കൊന്നും സംഭവിക്കില്ല. കാരണം രാജമാണിക്യം അവിദഗ്ദ‌നാണ്. ഗള്‍ഫിനെ ഗള്‍ഫാക്കിയത് ഈ ഡിഗ്രികളും സര്‍ട്ടിഫിക്കറ്റുകളുമില്ലാത്ത എരിവെയിലത്തും കൊടും തണുപ്പത്തും ചോരനീരാക്കുന്ന പരിഷ്കൃതര്‍ ‘അവിദഗ്ദര്‍’ എന്ന് വിളിക്കുന്ന ഇവരാണ്.പക്ഷേ ഇവരെ ഇവിടെ ആര്‍ക്കും വേണ്ടാ. ‘അവിദഗ്ദരെ മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ പടിയടച്ച് പിണ്ഡം വെക്കണമെന്നാണ് ഇവിടുത്തെ തൊഴില്‍ മന്ത്രിയുടെ പുതിയ അഭിപ്രായം! ‘കല്ല് വിഗ്രഹമാകുന്നത് വരേ ആശാരി വേണം വിഗ്രഹമായാല്‍ ആശാരി തീണ്ടാപാടകലെ നില്‍ക്കണ’മെന്ന നമ്മുടെ പഴയ ഫ്യൂഡലിസം ഇവിടെ ഇപ്പഴേ എത്തിയിട്ടുള്ളൂ എന്ന് കരുതുക അല്ലാതെ നമുക്കെന്ത് ചെയ്യാനാകും?

Anonymous said...

ജബ്ബാ‍ാര്‍മാഷിന്റെ യുക്തിവാദം,കുറാന്‍സംവാദം ബ്ലോഗുകള്‍ക്ക് ഗള്‍ഫില്‍ ഊരുവിലക്കേറ്പ്പെടുത്തി അല്ലേ?

Anonymous said...

രാജാമണിക്യത്തെപ്പോലെ വയറ്റിപ്പിഴപ്പിനു വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാവുന്ന നിസ്സഹായരുടെ ബലഹീനതകള്‍ നീചമായി മുതലെടുത്ത് പണം കൈക്കലാക്കി വിലസ്സൂന്നവര്‍ തന്നെയാണ് ഇതിനുത്തരവാദികളായ ‘നികൃഷ്ട ജീവികള്‍’ ഏറ്റവും വെറുക്കപ്പെടേണ്ടവരും അവര്‍ തന്നെ. പാവപ്പെട്ട പ്രവാസിയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി, ഉന്നതരുടേയും, ഉദ്യോഗസ്ഥന്മാരുടേയും ഒപ്പം ഫോട്ടോകളെടുത്ത് നല്ല പിള്ള ചമഞ്ഞു പത്രത്താളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇവരുടെ ജോലിസ്ഥലങ്ങളിലേക്കൊന്ന് എത്തി നോക്കാന്‍ തയ്യാറായാല്‍ അവരുടെ യഥാര്‍ത്ത മുഖം കാണാനാകും. അംബാസ്സഡര്‍ എത്ര നിയമങ്ങള്‍ പ്രഖ്യാപിച്ചാലും അതിനെ മറി കടക്കാനുള്ള കുതന്ത്രങ്ങള്‍ ഇവര്‍ തന്നെ സ്വന്തം കമ്പനി ജോലിക്കാര്‍ക്കായി മെനയും. എംബസ്സിയില്‍ കൊടുത്ത എഗ്രിമെന്റു പ്രകാരം എത്ര കമ്പനികള്‍ മിനിമം വേതനം കൊടുക്കുന്നുണ്ടെന്നു നോക്കാന്‍ എംബസ്സി തുനിയുന്നുണ്ടൊ? വൃത്തിയും, സുരക്ഷിതവുമായ പാര്‍പ്പിടമോ മറ്റു ആനുകൂല്യങ്ങളൊ ലഭ്യമാകുന്നുണ്ടൊ എന്നും എംബസ്സികള്‍ക്കു നോക്കാന്‍ കെല്‍പ്പില്ല. കണിശക്കാരനായ ഒരു അംബാസ്സഡര്‍ ഉള്ള കാലത്തോളം കുറച്ചെന്തെങ്കിലും ചെയ്യാനാകും.അല്ലാത്തപ്പോള്‍ എംബസ്സി ഉണ്ടോ എന്നു പോലും അറിയാനൊക്കത്തില്ല. എന്തു കടുത്ത നിയമം വന്നാലും അതിനെ കാറ്റില്‍ പറത്താന്‍ കെല്‍പ്പുള്ളവരുടേതായ ഒരു വന്‍ പട തന്നെ നമുക്കിടയില്‍ ഉണ്ട്. അവരെ നമ്മള്‍ക്കെല്ലാവര്‍ക്കുമറിയാം. പക്ഷെ ഗള്‍ഫില്‍ സ്വന്തം നിലനില്‍പ്പു കൂടി നോക്കേണ്ടതിനാല്‍ ഇതിനെതിരെ വിരലനക്കാന്‍ ആര്‍ക്കും കഴിയില്ലെന്നതാണ് യാഥര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യമാണ് മുമ്പു പറഞ്ഞ കൂട്ടരുടെ കരുത്ത്. അതിനാല്‍ ഇനിയും രജാമാണിക്യങ്ങള്‍ ആവര്‍ത്തിക്കപ്പെടും. കണ്ണീര്‍പ്പൂക്കളൊരുക്കി നമുക്ക് കാത്തിരിക്കാം.

ഹരിയണ്ണന്‍@Hariyannan said...

ഒരുമാസം മുന്‍പ് ഫാര്‍മസിയിലേക്ക് ജോലിക്കായിനടക്കുന്നവഴിയില്‍ രണ്ടുചെറുപ്പക്കാരെക്കണ്ടു.വഴിചോദിക്കാന്‍ വന്ന അവരുടെ മുഖത്തെദൈന്യതകണ്ട് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയവിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. വെയിലേറ്റുബോധം കെട്ടുവീണകുറ്റത്തിന് ലേബര്‍ക്യാമ്പിലെ മാനേജര്‍മാരും മറ്റും പൊതിരെതല്ലി;ലേബര്‍ ഓഫീസില്‍ പരാതിപ്പെട്ടപ്പോള്‍ ഓഫീസര്‍ മുതലാളിമാര്‍ക്കുവേണ്ടി സംസാരിക്കുന്നു.ഒടുവില്‍ ഒരുവര്‍ഷത്തെ നിരോധനവും വാങ്ങി നാട്ടിലേക്ക് പോകാനൊരുങ്ങുന്ന അവര്‍ക്ക് ക്യാമ്പില്‍ ഭക്ഷണം പോലും നിരോധിച്ചു..അങ്ങനെ സത്വയിലുള്ള സുഹൃത്തിന്റെ മുറിയന്വേഷിച്ചിറങ്ങിയതായിരുന്നു!!
മമ്മൂട്ടി നിമിഷം കൊണ്ട് കോടീശ്വരനാകുന്ന മായാജാലമല്ലേ ഇത്രയും നാള്‍ നമ്മുടെ സിനിമകളൊക്കെ ദുബായിയെ കുറിച്ച് ഇത്രയും നാള്‍ കാണിച്ചുകൊണ്ടിരുന്നത്....പിന്നെങ്ങനെ നന്നാവും??!

എം.കെ.ഹരികുമാര്‍ said...

dear
thanks.
aaninu oru imagum nalkan nammude saundarya paramparyam anuvadikkunnilla.
aanu oru imagumillatha oru jeeviyaano?
m k harikumar

സജീവ് കടവനാട് said...

സാലിം, അനോണി, ഹരിയണ്ണന്‍ ഔട്ട് പാസ്സിംഗില്‍ ഇക്കുറി നാട്ടിലേക്ക് കയറിയവരുടെ എണ്ണം റെക്കാഡാണത്രേ. സാലിം പറഞ്ഞപോലെ ഫ്യൂഡലിസത്തിന്റെ കടന്ന് വരവ് തന്നെ. പതിനാറു മണിക്കൂറും ഇരുപതുമണിക്കൂറുമൊക്കെ പണിയെടുത്ത് നാലായിരം അല്ലെങ്കില്‍ അയ്യായിരം രൂപ മാസത്തില്‍ മിച്ചമുണ്ടാക്കുന്നവരാണ് ഗള്‍ഫിലെ മിക്ക അവിദഗ്ദ തൊഴിലാളികളും. ഗതികേടു തന്നെ.

വിമര്‍ശകാ, ജബ്ബാര്‍മാഷെ ബഹറിനില്‍ കിട്ടും. ഹരികുമാറിന് പോസ്റ്റുമാറിയെന്ന് തോന്നുന്നു.

അപ്പു ആദ്യാക്ഷരി said...

അയ്യോ,കഷ്ടമേ!

Aluvavala said...

പ്രിയ കുഞ്ഞേട്ടനും കൂട്ടര്‍ക്കും,
ബഹറിനില്‍ ഇത്രേം വല്യ ഒരു ബൂലോഗമുണ്ടെന്നോ? അത്ഭുതം. എനിക്കിവിടെ സൗദിയില്‍ ഒരൊറ്റ കുട്ടിയേം കാണാന്‍പോലും പറ്റിയിട്ടില്ല. നിങ്ങളുടെ ഭാഗ്യത്തില്‍ പങ്കാളീയായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.

Aluvavala said...

നായ്ചങ്ങലയുടെ പിടിയറ്റത്ത് മനുഷ്യനും മറ്റേ അറ്റത്ത് നായുമാണെങ്കില്‍ ഇവിടുത്തെ ഈ വെറുപ്പു പിടിപ്പിക്കുന്ന ചങ്ങലകളുടെ പിടിയറ്റത്ത് നായ്ക്കളും മറ്റേ അറ്റത്ത് മനുഷ്യനുമാണ്.

തൊഴിലാളി താഴെ വീണ് തലതകരുമ്പോള്‍ അതില്‍നിന്ന് തലയൂരാന്‍ ആഞ്ഞുവലിക്കുന്ന മുതലാളീ...!കാലത്തിന്റെ കഴുത്തില്‍നിന്നും നിങ്ങളുടെ തലകള്‍ പറിഞ്ഞുപോകുന്ന കാലത്തെ ഭയപ്പെട്ടുകൊള്ളുക!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:(

ഗുരുജി said...

വേദനിപ്പിക്കുന്ന വാര്‍ത്ത.
ഇത്തരം സംഭവങ്ങള്‍ പ്രവാസലോകത്ത്‌ നിത്യസംഭവങ്ങള്‍. പ്രതികരിക്കാന്‍ ഒരുപാടു പരിമിതികളുള്ള ഇവിടെ ഇതെല്ലാം കണ്ടു വേദനിക്കുകയല്ലാതെ എന്തുചെയ്യാന്‍?

Anonymous said...

very good