Custom Search

Monday, October 6, 2008

ഞങ്ങളുടെ അതിഥി..!

സിമി ഇന്നു രാത്രി എട്ടു മണിക്ക് വരുന്നുണ്ട്, കുഞ്ഞന്‍ വരുന്നുണ്ടൊ..?
ബാജിയുടെ ഘനഗംഭീര ശബ്ദം...

സന്ധ്യാപ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്നപ്പോഴും സിമി എങ്ങിനെയിരിക്കും സുന്ദരിയായിരിക്കുമൊ എഴുത്തിന്റെ ഭംഗികണ്ടിട്ട് അതി സുന്ദരിയായിരിക്കും എന്നൊക്കെയുള്ള വിചാരങ്ങളായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തുപോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതുകണ്ടപ്പോള്‍ വീട്ടുകാരി..

എവിടെക്കാ ഇത്ര അണിഞ്ഞൊരുങ്ങി..?

എങ്ങിനെ പറയും ദുഫായിന്ന് വരുന്ന സിമിയെ കാണാന്‍ പോകുന്നുവെന്ന്..! കാരണം സിമി എന്നു കേള്‍ക്കുമ്പോള്‍ അവള്‍ നേരായി ധരിക്കും ഇത് മറ്റവള്‍ തന്നെ, അതല്ലങ്കില്‍ രാഷ്ട്രീയപരമായി ചിന്തിക്കുകയാണെങ്കില്‍ സിമിയായുള്ള ബന്ധം ജയിലഴി എണ്ണാനുള്ള വകുപ്പാകുമെന്ന് അവള്‍ ധരിക്കും, പക്ഷെ ചിന്തിക്കാനുള്ള അവളുടെ കഴിവിനെ ഞാന്‍ ആണത്തം കൊണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ ആ വഴിയില്‍ ചിന്തിക്കില്ല യേത് രാഷ്ട്രീയപരമായി..

ആയതിനാല്‍ ജീവിതസഖിയെ കൂടെ കൂട്ടാതെ വീട്ടില്‍നിന്നും സിമിയെ ഒരു നോക്കു കാണാന്‍ വച്ചുപിടിച്ചു

എന്നാലും ഒരു ശങ്കയുണ്ടായിരുന്നു..സിമി, അവളാണൊ അവനാണൊ..? നേരിട്ടു കണ്ടിട്ടില്ല, എങ്കിലും മനസ്സിന്റെയുള്ളില്‍ ഒരു സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു വരുന്നത് അവള്‍ തന്നെ..ബൂലോഗത്തിലെ പുലി.. അതുകൂടാതെ സിമിയെ കൂട്ടിക്കൊണ്ടുവരാനുള്ള ബാജിയുടെ ഉത്സാഹം കണ്ടപ്പോള്‍ ഉറപ്പിച്ചു സിമി, അവള്‍ തന്നെ..

പോകുന്ന വഴി കിനാവ് സജീവിനേയും കൂട്ടിയിരുന്നു...കിനാവും സിമിയെക്കുറിച്ച് നിറമുള്ള കിനാവ് കാണുകയായിരുന്നുവെന്ന് യാ‍ത്രക്കിടയില്‍ മനസ്സിലായി..

സിമിയെയും കൊണ്ട് മണപ്പുറത്ത് വരാമെന്നാണ് ബാജി പറഞ്ഞത്, പക്ഷെ സ്ഥലം കണ്ടപ്പോള്‍ മണപ്പുറമല്ല പുല്‍പ്പുറമാണ് മനോഹരമായ പുല്ല് നിറഞ്ഞ പാര്‍ക്ക്..!

പാര്‍ക്കില്‍ ചെന്നപ്പോള്‍ നചികേതസ്സ് ബിജുവും കുടുംബവും അവിടെ അവരുടെ പതിവു നടത്തത്തിന് എത്തിയിട്ടുണ്ടായിരുന്നു. പക്ഷെ ഞങ്ങളെ കണ്ടപ്പോള്‍, സന്തോഷത്തോടെ മോനെയും നല്ലപകുതിയെയും അവിടെ വിട്ടിട്ട് ഞങ്ങളുടെ കൂടെ നടന്നു..ഇവിടെയും ബിജുവിന്റെ സന്തോഷത്തിന്റെ കാരണം അവള്‍ സിമി തന്നെ..!

ദേ ഇവരും അവളെ കാത്തിരിക്കുന്നു..ശരിയല്ലെ...

ദേ ഇതാണ് അവള്‍ ..അല്ല അവന്‍ ബൂലോഗത്തിന്റെ പ്രിയപ്പെട്ടവന്‍ സിമി..സിമി ഫ്രാന്‍സിസ് നസ്രേത്ത്.ഈ മൊട്ടത്തലയുടെ തിളക്കത്തില്‍..കാണാം ഇരിങ്ങല്‍,കിനാവ്,നചികേതസ്സ്,അനില്‍ വേങ്കോട്


ഇത് സാജു..മൊട്ടത്തലയിലെ നട്ട പിരാന്തുകള്‍..കപ്പയും മത്തിക്കറിയും ജീവന്റെ ജീവന്‍..!


ഈ നടുക്കിരിക്കുന്നയാളാണ് സജി മാര്‍ക്കോസ്..ഓര്‍മ്മ.. ചുള്ളനും വാഗ്മിയും..!രണ്ടു പുലികള്‍..!


എന്താ ഇരിങ്ങലിന്റെ കണ്ണടയുടെ ഒരു ഒരു ഗെറ്റപ്പ്..!


ഇതാണ് ശരിക്കുള്ള നചികേതസ്...തേന്‍ കണ്ടൊ തേന്‍..!


മോഹന്‍ പുത്തന്‍ച്ചിറ..അനില്‍..പിന്നെ ബിജുവും കുടുംബവും.


ലോകം ഈ പാക്കറ്റില്‍..!


ബാജി..ഇദ്ദേഹമാണ് അദ്ദേഹം..എന്താ പുഞ്ചിരി..!


എന്റൊരു സാധനം കളഞ്ഞു പോയി..!


പടത്തില്‍ സൂക്ഷിച്ചു നോക്കൂ..കുപ്പിയും കണ്ണടയും തമ്മിലുള്ള ബന്ധം..!
ആ കുപ്പി ഇരിങ്ങലിന്റെ കൂടെ കണ്ടിട്ട് സിമി പോലും ചിരിച്ചുപോയി..!
ഈയുള്ളവനും പിന്നെ രാജുവും...പോസ് എങ്ങിനെ..?


ഹാവൂ..എന്റെ പടം..
ബഹ്‌റൈന്‍ ബൂലോഗത്തിന്റെ ആതിഥ്യം സ്വീകരിക്കുകയും നല്ലൊരു സായാഹ്നം ഞങ്ങള്‍ക്കു നല്‍കിയ സിമിക്ക് ബഹ്‌റൈന്‍ ബൂലോഗം കടപ്പെട്ടിരിക്കുന്നു...

ബഹ്‌റൈന്‍ ബുലോഗത്തുനിന്നും
കുഞ്ഞന്‍

22 comments:

കുഞ്ഞന്‍ said...

എന്നാലും ഒരു ശങ്കയുണ്ടായിരുന്നു..സിമി, അവളാണൊ അവനാണൊ..? നേരിട്ടു കണ്ടിട്ടില്ല, എങ്കിലും മനസ്സിന്റെയുള്ളില്‍ ഒരു സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു വരുന്നത് അവള്‍ തന്നെ..ബൂലോഗത്തിലെ പുലി..

ശ്രീ said...

അപ്പോ അവിടെ വീണ്ടുമൊരു കൊച്ചു ബുലോക മീറ്റ് നടന്നു എന്ന് സാരം...

ചിത്രങ്ങള്‍ പങ്കു വച്ചതു നന്നായി.
:)

Rasheed Chalil said...

പാവം സിമി....

Unknown said...

കുഞ്ഞാ,
ആദ്യമേ പറയട്ടെ, ഫോട്ടോകള്‍ കലക്കി.

നിങ്ങളിങ്ങനെ തുടര്‍ച്ചയായി മീറ്റിയാല്‍ ....ദുബായ്ക്കാരെ വെല്ലുവിളിക്കയാണോ?
(ഞങ്ങളൊന്ന് മീറ്റിയിട്ട് നാളുകള്‍ എത്രയായെന്നോ.....ഹാവൂ!)

അതോണ്ടെന്താ, യുയേയീക്കാരേക്കാള്‍ പരിചയം ഇപ്പോ ബഹ്‌റീങ്കാരെയാ......

ഇരിങ്ങല്‍,കിനാവ്,നചികേതസ്സ്,അനില്‍ വേങ്കോട്
മോഹന്‍ പുത്തന്‍ച്ചിറ,അനില്‍,ബിജു,സാജു, അച്ചായന്‍,കുഞ്ഞന്‍, ബാജി....ഇനിയാരെയെങ്കിലും വിട്ടുപോയോ അവോ?

സിമി, ദുഫായീ വന്നിട്ട് കാണണം.
(ശരിക്കുള്ള വിവരണം കിട്ടട്ടേ, ആദ്യം.)
ആശംസകളോടെ....

Anoop Technologist (അനൂപ് തിരുവല്ല) said...

:)

ഷാജൂന്‍ said...

സീ മീ... എന്നല്ലെ. ശരി.

രസികന്‍ said...

അങ്ങിനെ ലവൾ ലവനായി ..
ശ്രീ പറഞ്ഞപോലെ ഒരു ബ്ലോഗ് മീറ്റ് തന്നെ നടത്തി അല്ലെ . ആശംസകൾ
ഫോട്ടോയിലൂടെ ഒരുപാട് പുലികളെ കാണിച്ചു തന്നതിനു ഒരു സ്പെഷ്യൽ ഡാങ്ക്സ്

കുഞ്ഞന്‍ said...

ശ്രീ..
അതെ, ഒരു കൊച്ചു ഇന്റര്‍നാഷണല്‍ ബൂലോഗ മീറ്റ്.

ഇത്തിരി മാഷെ..
ശരിയാണ് വളരെ പാവമാണ് സിമി, നേരിട്ടു കണ്ടപ്പോഴല്ലെ മനസ്സിലായത് സിമി പാവമാണെന്ന് എന്നാലും പോക്കറ്റ് നിറയെ കാശുണ്ട്..!

കൈതമുള്ള് ചേട്ടാ..
ശശിച്ചേട്ടനെപറ്റിയാണ് കൂടുതല്‍ സംസാരിച്ചത്..ചേട്ടന്റെ കഥകള്‍ അത് എല്ലാവര്‍ക്കും ഇഷ്ടമാണ് അതില്‍ എന്തൊക്കെയൊ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സുഗന്ധം ഉണ്ട്. സിമിയോട് ഞങ്ങളുടെ സ്നേഹാന്വേഷണം അവിടെയുള്ള എല്ലാ ബ്ലോഗാവിനേയും അറിയിക്കാന്‍ പറഞ്ഞിട്ടുണ്ട്.

അനൂപ് മാഷെ.. ഒന്നുമില്ല..

ഷാജൂന്‍ ജീ.. സീ മി കലക്കി,

രസികന്‍ ഭായി..
അങ്ങിനെ പവനായി ... എന്നു പറഞ്ഞതുപോലെ ലവള്‍ ലവനായി..

എല്ലാവര്‍ക്കും നന്ദി പറയുന്നു.

സജി said...

കുഞ്ഞാ,
പാരയാണല്ലേ....
ഇക്കൂട്ടത്തില്‍ ഏറ്റവും ഗ്ലാമര്‍ ഉള്ള എന്റെ ഫോട്ടം മോശമായി പിടിച്ചിട്ട്, ഏറ്റവും ഗ്ലാമര്‍കുറഞ്ഞ കുഞ്ഞന്റെ ഫോട്ടം വലുതാക്കി കാണിച്ചിട്ട്....
ഉവ്വേ മനസ്സിലായി...

പിന്നെ കണ്ടോളാം...

കൊച്ചുത്രേസ്യ said...

സിമിക്കു പോലും ഇത്രേം വല്യ സ്വീകരണമോ!!ഫോടോസിൽ ഭക്ഷണപദാർത്ഥങ്ങളൊന്നും കാണുനില്ലല്ലോ..പട്ടിണിമീറ്റായിരുന്നോ?

നല്ലൊരു സ്വീകരണം കിട്ടിയ ഓർമ്മ പോലുമില്ല.ബാംഗ്ലൂരുന്ന്‌ ബഹറിനിലേക്കുള്ള ബസ്‌ എപ്പോഴാണെന്നൊന്നു നോക്കട്ടെ :-)

സജീവ് കടവനാട് said...

കൊച്ചേ ഈ ബഹറീനെന്നു വെച്ചാല്‍ കടലിനു നടുവിലുള്ള ഒരു ഠാ വട്ടമാണേ...

അന്നം മുട്ടിക്കല്ലും!!!

കൊച്ചുത്രേസ്യ said...

കിനാവേ നന്ദിയുണ്ട്‌. ഈ സംഭവം കടലിനു നടുവിലാണെന്ന്‌ എനിക്കറിയില്ലായിരുന്നു. അപ്പോ ബസ്‌ വേണ്ട; ഞാൻ ഒരു ബോട്ട്‌ കിട്ടുമോന്നു നോക്കട്ടെ.

ഈയുള്ളവനും പിന്നെ രാജുവും...പോസ് എങ്ങിനെ..?

കുഞ്ഞാ ചോദിച്ചതു കൊണ്ടു മാത്രം പറയുകയാണു കേട്ടോ.കിടിലൻ പോസ്‌..മുൻപിലൊരു വെള്ളത്തുണി കൂടി വിരിച്ചിടാമായിരുന്നു :-)

smitha adharsh said...

നിങ്ങളിങ്ങനെ ബൂലോക മീറ്റു വയ്ക്കാന്‍ ഓരോ കാരണങ്ങള്‍ തപ്പിപിടിച്ച് ഇറങ്ങുകയാ അല്ലെ?
ചിത്രങ്ങള്‍ നനായി കേട്ടോ..

ജിജ സുബ്രഹ്മണ്യൻ said...

ബൂ ലോക മീറ്റിന്റെ പടങ്ങള്‍ കലക്കി.എല്ലാരേം കാണാന്‍ പറ്റിയതില്‍ വളരെ സന്തോഷം ..കുപ്പിയും കണ്ണടയും തമ്മിലുള്ള ബന്ധം ചിരിപ്പിച്ചല്ലോ മാഷേ..

സജീവ് കടവനാട് said...

കൊച്ചേ, ബോട്ടിലാണു വരുന്നതെങ്കില്‍ പേടിക്കാനില്ല, ബോട്ടിനു താങ്ങാമെങ്കില്‍ ബഹറിനും താങ്ങാന്‍ കഴിയുമായിരിക്കും. :)

“ഭക്ഷണപദാർത്ഥങ്ങളൊന്നും കാണുനില്ലല്ലോ...” ആ കാര്യത്തില്‍മാത്രം ഞങ്ങള്‍ കരുതലെടുത്താല്‍ മതിയല്ലോ...

ബാജി ഓടംവേലി said...

ഒരു പറ്റു പറ്റി....
അവള്‍ അവനായി...
എന്തായാലും മീറ്റ് കലക്കി....

saju john said...

ഞാന്‍ സത്യം പറഞ്ഞാല്‍ കരുതിയത് “സിമി” ഒരു പെണ്ണായിരിക്കുമെന്നാണു...സിമി വരുന്നുണ്ട് എന്നു ബാജി വിളിച്ച് പറഞ്ഞപ്പോള്‍ ബാജിയുടെ ഒരു ബൂലോക കോണ്ടാക്ട് ആലോചിച്ച് ഒരു അസൂയയും.

ഓര്‍ക്കാന്‍ രസമുള്ള ഒരു കൂട്ടായ്മ...

എല്ലാ സുന്ദരമുഖങ്ങളും ഒരിക്കല്‍ കൂടി കാണാന്‍ അവസരമൊരുക്കിയ “സിമിയ്ക്കും” ആശംസകള്‍.....

സിമി....ഇനിയും ആ പാല്‍ പുഞ്ചിരിയുമായി വീണ്ടും വരിക..

Raju Nair said...

കുപ്പിയും കണ്ണടയും തമ്മിലെന്ത് ബന്ധം..
ഉത്തരം കണ്ടു പിടിക്കൂ
സമ്മാനം നേടൂ..

krish | കൃഷ് said...

ഗുപ്പി ഗുപ്പീന്ന് കേട്ടപ്പോള്‍ ചുരുങ്ങിയത് ഒരു പൈന്റിന്റെ ഗുപ്പിയെങ്കിലും കാണുംന്ന് വിചാരിച്ചു.
അസ്സല്‍ ഗുപ്പിയില്ലാതെ ഇതെന്ത് മീറ്റ്.

ന്നാലും സിമി വരുന്നു എന്ന കേട്ട ഉടനെ ഇത്രേം ബ്ലോഗന്മാര്‍ ഓടിപ്പിടിച്ച് വന്നല്ലോ. അവസാനം ലവള്‍ ലവനായി.
:)

Anonymous said...

oru palkkuppiyum.
bahrain boolokavum.

Typist | എഴുത്തുകാരി said...

ഞങ്ങളെയൊന്നും കൂട്ടാതെ നിങ്ങളിങ്ങനെ ബൂലോ‍ഗ മീറ്റ് ഇടക്കിടെ വച്ചാല്‍, ഞങ്ങള്‍ പിണങ്ങും പറഞ്ഞേക്കാം.

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com