Custom Search

Thursday, October 16, 2008

പ്രേരണകുന്നിലെ ചിന്തകള്‍!

ഇന്നലെ സന്ധ്യാനേരത്തു ഞാനും ഇരിങലും, സാജു(നട്ടപിരാന്തന്‍)വും ആന്തലസ് ഗാര്‍ഡനിലെ “പ്രേരണകുന്നില്‍” കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്നു..
മോബൈലില്‍നിന്നും പഴയ മനോഹരം ഗാനം ഒഴുകിയെത്തി..

“കല്പാന്തകാലത്തോളം കാതരേ നീയെന്മുന്‍പില്‍
കല്‍ഹാര ഹാരവുന്മായി .....”

സാജുവിന്റെ വകചോദ്യം “കല്‍പ്പം! അത് അത്ര വര്‍ഷമായിരിക്കും?”
ഇരിങ്ങല്‍: “ആയിരം വര്‍ഷം?”

ഹൈന്ദവ പുരാണങ്ങളോട് അഭിനിവേശം തോന്നിയ നാളുകളില്‍ പഠിച്ചതാണ്, പക്ഷേ, പൂര്‍ണ്ണമായി ഓര്‍മ്മ വരുന്നില്ല. പതിന്നാലു വര്‍ഷങ്ങള്‍ കഴിഞ്ഞു എല്ലാം ഉപേക്ഷിച്ചിട്ട്.

എങ്കിലും സാജുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് എല്ലാം തപ്പി പിടിച്ചു ഒന്നു പോസ്റ്റി നോക്കട്ടെ.. ന്താ?

15 ദിവസം - 1 പക്ഷം.
2 പക്ഷം - 1 ചന്ദ്രമാസം
2 ചന്ദ്രമാസം - 1 ഋതു
6 ഋതു - 1 മനുഷ്യ വര്‍ഷം
360 മനുഷ്യ വര്‍ഷം - 1 ദേവ വര്‍ഷം
12,000 ദേവ വര്‍ഷം - 1 ചതുര്‍ യുഗം= 4,320,000 മനുഷ്യ വര്‍ഷം

( ക്രുതയുഗം, ത്രേതായുഗം, ദ്വാപര യുഗം, കലിയുഗം- എന്നിവയാണ് യുഗങ്ങള്‍)

*71 ചതുര്‍ യുഗം - 1 മന്വന്തരം = 306,720,000 മനുഷ്യ വര്‍ഷം
14 മന്വന്തരം - 1 കല്‍പ്പം = 4,294,080,000 മനുഷ്യ വര്‍ഷം
1 കല്പം - ബ്രഹ്മാവിന്റെ ഒരു പകല്‍
2 കല്പം - 1 ബ്രഹ്മ ദിവസം
360 ബ്രഹ്മ ദിവസം - 1 ബ്രഹ്മ വര്‍ഷം
120 ബ്രഹ്മ വര്‍ഷം - 1 ബ്രഹ്മായുസ്സ് (37 കോടി കോടി മനുഷ്യ വര്‍ഷം)


*72 ചതുര്‍ യുഗങ്ങളാണെന്നും പറയപ്പെടുന്നു...

(പാട്ടുകാര്‍ക്കു ചുമ്മാ എഴുതിയാല്‍ മതി .. അര്‍ഥം കണ്ടു പിടിക്കാന്‍ പെടുന്ന ഓരോ പാടുകളേ...)

28 comments:

ഞാന്‍ ഇരിങ്ങല്‍ said...

അപ്പോള്‍ പ്രേരണ കുന്നിലെ ചര്‍ച്ചകള്‍ക്ക് ജീവന്‍ വച്ചു തുടങ്ങിയിരിക്കുന്നു.

രാത്രി തന്നെ എല്ലാം തപ്പിപ്പിടിച്ചു അല്ലേ..
നന്ദി സഹോദരാ.

വിവരങ്ങള്‍ ഇങ്ങനെയല്ലേ അറിയുന്നത്.
ഇതും പഠിക്കാന്‍ ഇത്തിരി പാടാ...
എന്തൊരു കടു കട്ടി വര്‍ഷങ്ങള്‍

ഇരിങ്ങല്‍

കുറുമാന്‍ said...

അപ്പോ എത്രവര്‍ഷമാന്നാ‍ാ പറഞ്ഞത് കല്പാ‍ന്തം? ഇനിയും സംശയം ബാ‍ാക്കി ഇരിങ്ങലേ

സജി said...

കുറുമാന്‍ സാര്‍,
ഏതാണ്ട് 429 കോടി വര്‍ഷം...
അത്രയും കാലം
കാതരേ നീയെന്‍ മുന്‍പില്‍
കല്‍ഹാര ഹാരവുമായി നിന്നു...

(കാലു കഴച്ചു പോയിക്കാണുമോ ആവോ?)

saju john said...

ഇങ്ങനെ പുത്തന്‍ അറിവ് കിട്ടുകയാണെങ്കില്‍, ചോദ്യങ്ങള്‍ കിടക്കുന്നതേയുള്ളു മാഷേ ചോദിക്കാന്‍.

ആ “വേദപുസ്തകം” എന്ന വാക്കിന്റെ ഉല്പത്തിയും രസകരമായിരുന്നു.

എന്തായാലും “പ്രേരണക്കുന്നു” പ്രസിദ്ധമായി.

സജി said...

ഇനി കല്‍ഹാരം എന്താണ് എന്ന സംശയവും ഉണ്ടാകാമല്ലോ?
കല്‍ഹാരം = സൌഗന്ധിക പുഷ്പം

Nachiketh said...

മ്മടെ പ്രേരണ കുന്നങ്ങനെ പോപ്പുലറായീലേ..........

ഹരീഷ് തൊടുപുഴ said...

ഈ അറിവിന് നന്ദി.........

കുഞ്ഞന്‍ said...

പ്രേരണകുന്നിലെ കണ്ടെത്തെലുകള്‍ എന്നാണ് തലക്കുറിപ്പ് വേണ്ടത്.

റെഫറന്‍സിന് വയ്ക്കാന്‍ പറ്റുന്ന പോസ്റ്റ്.

പെട്ടന്ന് പറയാന്‍ ബ്രഹ്മാവിന്റെ ഒരു ദിവസം..ഹൊ..ഈ ബ്രഹ്മാവിന് മൂന്ന് മുഖങ്ങളല്ലെ, അപ്പോള്‍ കിടക്കുമ്പോള്‍(ഉറങ്ങുമ്പോള്‍) ഒരു മൂക്ക് കുത്താതെ ഉറങ്ങാന്‍ പറ്റുമൊ, ഇനി അഥവാ അങ്ങിനെ മൂക്കു കുത്തിയുറങ്ങിയാല്‍ ശ്വാസം കിട്ടാതെ വരില്ലെ..? ഉത്തരം ലേഖകന്‍ പറയണമെന്നില്ല ആരെങ്കിലും പറഞ്ഞാല്‍മതി

Jayasree Lakshmy Kumar said...

nice info. thank you.

കുഞ്ഞാ..ബ്രഹ്മാവ് ചതുർമുഖനാ കെട്ടോ. എങ്ങിനെ ഉറങ്ങിയാലും, പോകട്ടെ, ഒന്നു ചാരിയിരിക്കണമെന്നു വിചാരിച്ചാൽ പോലും പുള്ളിക്കാരനു മൂക്കു കുത്താത ഒരു നിർവ്വാഹവുമില്ല്ല

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

ഗൊള്ളാം ഡാങ്ക്സേ :)

അനില്‍@ബ്ലോഗ് // anil said...

കണക്കുകള്‍ക്കു നന്ദി.

siva // ശിവ said...

ഈ അറിവുകള്‍ക്ക് നന്ദി...ചിലതൊക്കെ അറിയുമായിരുന്നു...

Jayasree Lakshmy Kumar said...

അച്ചായൊ.. ഒരു സംശയം.
എന്റെ അറിവിൽ
കൃതയുഗം 288000 വർഷങ്ങളും ത്രേതായുഗം 576000 വർഷങ്ങളും [2 times of kruthaayugam] ദ്വാപരയുഗം 1152000 വർഷങ്ങളും [2 times of threthaayugam] കലിയുഗം 2304000 വർഷങ്ങളും [2 times of dwaapara yugam]ആണ്. ഇതനുസരിച്ച് ഏറ്റവും കൂടിയ കാലാവധി കലിയുഗത്തിനാണ്. പക്ഷെ ഒരിക്കൽ നെറ്റിൽ ഒരു സൈറ്റിൽ ഇതിന്റെ റിവേഴ്സ് ഓഡറിൽ കണ്ടു. അതനുസരിച്ച് ഏറ്റവും കൂടിയ കാലാവധി കൃതയുഗത്തിനാണ്. ഇതിലേതാ ശരി എന്നു കൂടി ഒന്നു പറയാമോ

ബാജി ഓടംവേലി said...

പ്രേരണകുന്നിലെ കണ്ടെത്തെലുകള്‍ കൊള്ളാലോ...
കല്ലുരുട്ടി മുകളില്‍ കയറ്റി
വീണ്ടും താഴേക്ക് ഉരുട്ടിവിട്ടത്
ഈ കുന്നില്‍ വെച്ചാണോ ?
:) :) :)

സജി said...

ലക്ഷ്മീ,
ആകെ കണ്‍ഫ്യൂഷന്‍..
(സത്യം പറഞാല്‍ അത്ര നിശ്ചയം പോര.
ഒരു കാര്യം ഉറപ്പു ഒരു ചതുര്‍‌യുഗം=4,320,000 വര്‍ഷം തന്നെ.
സന്തോഷമുള്ള വര്‍ത്തമാനം കൂടി പറയാം.
ക്രുതയുഗത്തില്‍, രണ്ടു കൂട്ടര്‍ ഉണ്ടായിരുന്നു.
നന്നായി ജീവിച്ചവരും, പിന്നെ വെറുതെ ഇരുന്നു ശാപ്പാട് അമേധ്യമാകിയവരും.
ഇവരാണു യഥാക്രമം, ദേവന്മാരും അസുരന്മാരും ആയി പിന്നീടുള്ള യുഗങ്ങളില്‍ ജനിച്ചത്.
പക്ഷേ ഈ ദേവന്മാരും അസുരന്മാരും കലിയുഗത്തില്‍ മനുഷ്യരായി ജനിച്ചു തന്നെ മോക്ഷം പ്രാപിക്കണം.
അതു കൊണ്ടു നമുക്ക് കിട്ടിയിരിക്കുന്ന ഈ അവസരം അമൂല്യമാണെന്നു വേദ മതം!
ഒരോ ഉടലും ഗര്‍ഭത്തില്‍ ഉരുവാകുമ്പോഴേക്കും ക്യൂവില്‍ നില്‍ക്കുന്ന ഈ ദേവാത്മാക്കളും, മോക്ഷം കിട്ടത്ത മനുഷ്യാത്മാക്കളും തമ്മില്‍ പൊരിഞ്ഞ അടിയാണ്. ഉടലില്‍ കയറിപറ്റാന്‍..

“ഉടല്‍ തേടി അലയും ആത്മാക്കളോട് അദ്വൈതം ഉരിയാടിഞാനിരിക്കുമ്പോള്‍”

എന്നു മധു സൂധനന്‍ നായര്‍ പാടിയത് ഓര്‍ക്കുന്നില്ലേ..?

സൊ, ബി കെയര്‍ഫുല്‍! യൂട്ടിലൈസ് തിസ് ഓപ്പര്‍ച്യൂണിറ്റി.

കിഷോർ‍:Kishor said...

കൊള്ളാം!
ആരറിഞ്ഞു ഈ കണക്ക്...

നരിക്കുന്നൻ said...

429 കോടി വർഷം ലവൻ കാതറിനേയും കാത്തിരുന്നോ..കാല് കൊഴഞ്ഞ് കാണുമല്ലോ..

അനില്‍ സോപാനം said...

ഹൈന്ദവപുരാണപ്രകാരമുള്ള കാലഗണന:

2ഇലകള്‍ കൂട്ടിവെച്ച് ഒരു സൂചിയാല്‍ കുത്തിയാല്‍ സൂചിയുടെ അഗ്രം ഒരു ഇലയില്‍ നിന്നും മറ്റേ ഇലയിലേക്ക് കയറുന്നതിനിടക്കുള്ള സമയം=അല്പകാലം

30അല്പകാലം=1തുടി

30തുടി=1കല

30കല=1കാഷ്ഠ അഥവാ മാത്ര(നിമിഷം)

4നിമിഷം=1ഗണിതം

10ഗണിതം=1നെടുവീര്‍പ്പ്

6നെടുവീര്‍പ്പ്=1വിനാഴിക

60വിനാഴിക=1ഘടിക(നാഴിക)

60നാഴിക=1അഹോരാത്രം(ദിവസം)

15ദിവസം=1പക്ഷം

2പക്ഷം=1മാ‍സം(1മാസം=പിത്യക്കളുടെ ഒരു ദിവസം)

12മാസം=1വര്‍ഷം(1വര്‍ഷം=ദേവകളുടെ ഒരു ദിവസം)

300വര്‍ഷം=ദേവവത്സരം(ദിവ്യവത്സരം)

12000ദിവ്യവത്സരം=1ചതുര്‍‌യുഗം{ക്യതയുഗം(4800ദിവ്യവത്സരം) + ത്രേതായുഗം(3600ദിവ്യവത്സരം)+ ദ്വാപരയുഗം‌(2400ദിവ്യവത്സരം) + കലിയുഗം(1200ദിവ്യവത്സരം) = 1ചതുര്‍‌യുഗം.}

71ചതുര്‍യുഗം=1മന്വന്തരം

14 മന്വന്തരം=1കല്പം(ബ്രഹ്മാവിന്റെ ഒരു പകല്‍)

2കല്പം=1ബ്രഹ്മദിവസം(ഇതില്‍ ദ്വിതീയകല്പകാലം മുഴുവന്‍ പ്രളയമായിരിക്കും ഇതു ബ്രഹമാവിന്റെ രാത്രി‍)

360ബ്രഹ്മദിവസം=1ബ്രഹ്മവര്‍ഷം

120ബ്രഹ്മവര്‍ഷം=1ബ്രഹ്മായുസ്സ്.
ബ്രഹ്മായുസ്സ് അവസാനിച്ചാല്‍ ആ ബ്രഹ്മാവ് നശിക്കുന്നുഎന്നും, പിന്നീട് ഒരുബ്രഹ്മായുസ്സ് സംയത്തോളം മഹാപ്രളയമാണെന്നും,അതിനൊടുവില്‍ മറ്റൊരു ബ്രഹ്മാവ് ജനിക്കുന്നുഎന്നും പുരാണങ്ങള്‍ പറയുന്നു.

സജി said...

സൌപര്‍ണ്ണീക,
അതില്‍ തെറ്റുണ്ട് കെട്ടൊ..
300വര്‍ഷം=ദേവവത്സരം(ദിവ്യവത്സരം)
ഇതു തെറ്റാണ്
360 മനുഷ്യ വര്‍ഷങ്ങളാണ്‍ ഒരു ദേവ വര്‍ഷം
(നസ്രാണിയോടാ കളി....!)


ഈ ലിങ്കൂകള്‍ നോക്കുക
http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%82


http://ml.wikipedia.org/wiki/%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AD%E0%B4%9F%E0%B4%A8%E0%B5%8D%E2%80%8D

ലിങ്കുകള്‍ വര്‍ക്കു ചെയ്യുന്നില്ലെങ്കില്‍, മലയാളം വിക്കിയില്‍, കാലം, ആര്യഭടന്‍ തുടങ്ങിയ വാക്കുകള്‍ സേര്‍ച്ചു ചെയ്യൂ...

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

അനില്‍ സോപാനം said...

@ സജിയേട്ടാ....

പുരാണിക്ക് എന്‍സൈക്ലോപ്പീഡിയയില്‍ ഇങ്ങനെയാണ് എന്നു തോന്നുന്നു......

അനില്‍ വേങ്കോട്‌ said...

ഞാൻ കരുതി നിങ്ങളെല്ലാം പഠിച്ചു പറയുകയായിരുന്നെന്ന്. ഇപ്പോഴല്ലെ മനസ്സിലായത് എൻസൈക്ലോപീഡിയാ നോക്കി പകർത്തുകയായിരുന്നെന്നു.എങ്കിലും കൊള്ളാം

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

പൊറാടത്ത് said...

പാട്ടുകാര്‍ക്കു ചുമ്മാ എഴുതിയാല്‍ മതി .. അര്‍ഥം കണ്ടു പിടിക്കാന്‍ പെടുന്ന ഓരോ പാടുകളേ..

സത്യം...

ചാണക്യന്‍ said...

കൊള്ളാം നല്ല പോസ്റ്റ്.....

മാണിക്യം said...

ചുമ്മാ പൊറടത്തിന്റെ പാട്ട്
കേള്‍ക്കാന്‍ പോയതാ അപ്പൊഴാ
സജി എന്തോ പറഞ്ഞുന്ന് അറിഞ്ഞെ
ഹോ എന്നാലും ഇത്രേം ഓര്‍ത്തില്ലാ.

കല്പാന്തകാലത്തോളം.. കാദറേ..
പോകന്‍ നേരായി അപ്പോഴാ കണക്ക് ....

എന്നാലും ഉഗ്രോഗ്രന്‍ ഇടക്കിടക്ക്
പ്രേരണകുന്നിലെ കൂടിചേരച്ചലുകള്‍
ഇനിയും ഉണ്ടാകട്ടെ!