Custom Search

Wednesday, May 20, 2009

രാപകല്‍ വെയിലും മഞ്ഞും കൊണ്ട് പ്രവാസി.













പ്രവാസത്തിലൂടെ കൊഴിഞ്ഞു
വീഴുന്നു ദിനരാത്രങ്ങള്‍ ....
അന്യന്‍റെ നാട് അന്യന്‍റെ വീട് ...
ആര്‍ഭാടത്തില്‍ കഴിയും ശെയ്ക്കന്‍ മാര്‍ക്ക്
തെരുവ് പട്ടിയോടുള്ള അനുകമ്പ .

രാപകല്‍ വെയിലും മഞ്ഞും കൊണ്ട് ജോലി
കൂലി ചോദിച്ചാല്‍ പിച്ച തെണ്ടിക്കും ......

ആണ്ടിലൊരിക്കല്‍ കിട്ടും .
കിട്ടുന്നത് ഒരു കവിളെ കാണൂ ...
കിട്ടുന്നത് തിന്നും കിട്ടിയില്ലേല്‍ അതും ഇല്ല .

മാടിനെ കെട്ടും തുറന്ന വണ്ടിയില്‍ ......
പൊടിയും വെയിലും കൊണ്ടൊരു യാത്ര .
മാറാ രോഗം വന്നാല്‍ മൂട് പോലെ എറിയും മൂലേല് .

മനം മടുത്ത് ഉള്ളതും എടുത്ത്‌ ഒരു വേലി ചാട്ടം .
കിട്ടിയാല്‍ ഒരു ജോലി , ... ഇല്ലേല്‍ വയ്യാവേലി ! .

പട്ടിണി കിടക്കാനും പണം വേണം ...
ദാനമായ്‌ കിട്ടിയ ജീവിതം .....
മറ്റുള്ളവര്‍ക്ക് വേണ്ടി ഉപേക്ഷിക്കാനും വയ്യ ! .

തിരിച്ചു പോകാനായി ഔട്ട്‌ പാസിനായി
മീറ്ററുകള്‍ താണ്ടി ചെന്നെത്തി എംബസിയുടെ മുന്നില്‍ .
കൌണ്ടറില്‍ ചെന്നപ്പോള്‍ കാണുന്നത് ...
ജീവിതം നഷ്ട്ടപെട്ടവരുടെ നീണ്ട ക്യൂ ......

പൊരിയുന്ന വെയിലില്‍ പിന്നിലായി സ്ഥാനം ഉറപ്പിച്ചു .

പെട്ടെന്ന് ബോധോധയം വന്ന് കീശയില്‍ തിരഞ്ഞപ്പോഴാണ്
യൌവനം നഷ്ട്ടപെട്ടതറിയുന്നത് ....

4 comments:

കുഞ്ഞന്‍ said...

മാഷെ..

നമ്മുടെ ജീവിതം, എന്നാല്‍ ഞാനിതില്‍ നിന്നും ദൈവകൃപയാല്‍ രക്ഷപ്പെട്ടു അത് വേലി ചാടിയതന്നുകൊണ്ടുമാത്രം വയ്യാവേലി ആയില്ലാന്ന്.

കീശയില്‍ തപ്പിയപ്പോള്‍ യവ്വനം നഷ്ടപ്പെട്ടു..എല്ലാം ഇതില്‍ ആവാഹിച്ചിട്ടുണ്ട് മാഷെ

ബാജി ഓടംവേലി said...

കീശയില്‍ തപ്പിയപ്പോള്‍ യൌവനം നഷ്ടപ്പെട്ടു...

സിജാര്‍ വടകര said...

കമന്റുകള്‍ക്ക് വളരെ നന്ദി കുഞ്ഞന്‍ ചേട്ടാ ...
ബാജി ഓടം വേലി ചേട്ടാ .... വീണ്ടും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ...

വീകെ said...

“പാവം പ്രവാസി”