Custom Search

Sunday, July 12, 2009

എന്താണീ സാമ ഗാനം?

ചിത്രം : പഞ്ചാഗ്നി
ഗാനരചന : ഓ.എന്‍.വി.കുറുപ്പ്
സംഗീതം : ബോംബെ രവി
ആലാപനം : കെ.ജെ.യേശുദാസ്

സാഗരങ്ങളേ... പാടി ഉണര്‍ത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ...

ഈ പാട്ട് എല്ലാവര്‍ക്കും അറിയാമല്ലോ?

എന്താണീ സാമഗീതം? സാമസംഗീതം?

4 comments:

ചാണക്യന്‍ said...

സാമഗീതം= സാന്ത്വന ഗീതം

സാമസംഗീതം = സാന്ത്വന സംഗീതം

ഓർമ്മക്കാട്‌/ memory forest said...

വേദങ്ങള്‍ നാല്. അതില്‍ സംഗീതം സാമവേദമാണ്.സംഗീതത്തിന്റെ ഉത്ഭവം സാമ വേദത്തില്‍ നിന്നും ആകുന്നു.ഉദാത്തം അനുദാത്തം സ്വരിതം പ്രചയം ഇങനെയാണ്‍ സ്വരസ്താനങള്‍.കിന്നര യക്ഷ ഗനധര്‍വ്വ വീണകള്‍ പാടുന്നത് സാമ സംഗീതമാകുന്നു എന്നു പുരാണാം.

താരകൻ said...

സാമ സംഗീതം..ചാണക്യൻ പറഞ്ഞ അർഥത്തിൽ ഈ ഗാനവും ഒരു സാമസംഗീതം ആണ്.

സജി said...

ചാണക്യന്‍ പറഞ്ഞത് വാച്യാര്‍ഥമാണ്.

പടയണി പറഞ്ഞത് നിര്‍വ്വചനവും!
അപ്പോ... രണ്ടും ശരി!