Custom Search

Wednesday, February 10, 2010

ഗിരീഷ് പുത്തഞ്ചേരി




ഗിരീഷ് പുത്തഞ്ചേരി എന്ന മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. കൂടുതല്‍ അടുത്തറിഞ്ഞിട്ടില്ല.


അദ്ദേഹത്തിന്റെ കുടുംബം, മക്കള്‍ എന്നിവരെപ്പറ്റിയൊന്നും ഇപ്പോള്‍ മാധ്യമങ്ങളിലൂടെ അറിയുന്നതല്ലാതെ ഒന്നുമറിഞ്ഞിട്ടില്ല. അറിഞ്ഞതൊക്കെയും സ്വന്തം ഭാവനയിലൂടെ അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടു പോയ കാവ്യാനുഭൂതിയുടെ ഒരു മഹാപ്രപഞ്ചത്തെയാണ്. അതു മാത്രം മതിയായിരുന്നു അദ്ദേഹം നമ്മളുടെ സിരകളിലൂടെയാണൊഴുകിയിരുന്നതെന്ന് മനസ്സിലാക്കാന്‍.


അനുഗ്രഹീതമായ ഒരു തൂലിക കൂടി അകാലത്തില്‍ നിശ്‌ചേതനമാകുമ്പോള്‍‍, നമുക്ക്, നമ്മുടെ ഭാഷയ്ക്ക്, സാഹിത്യത്തിന് ഒരുപാടൊരുപാട് നഷ്ടം സംഭവിക്കുന്നു. അതുകൊണ്ടു കൂടിത്തന്നെയാണ് ആ പ്രതിഭാധനന്റെ വേര്‍പാട് നമ്മളെ അഗാധ ദു:ഖത്തിലാഴ്ത്തുന്നത്. ഒരിക്കല്‍പ്പോലും, അടുത്തു കാണാത്തവനായിട്ടും, ഒരു ബന്ധുവിനെപ്പോലെ അദ്ദേഹം‍ നമ്മുടെ മനസ്സിനെ സ്വന്തം ഹൃദയത്തോട് ചേര്‍ത്ത് അടക്കിപ്പിടിക്കുന്നത്. മിഴികള്‍ നിറഞ്ഞ് നമ്മള്‍ അറിയാതെ വിതുമ്പിപ്പോകുന്നത്.

പിന്നെയും പിന്നെയും കിനാവിന്റെ പടികള്‍ കടന്നെത്തുന്ന പദനിസ്വനമായി, എന്നെന്നും നമ്മളോടൊപ്പം അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടാകും, മലയാളമുള്ളിടത്തോളം കാലം.



ആദരാഞ്ജലികള്‍

8 comments:

Unknown said...

മലയാള സിനിമ ലോകത്തിനു്‌ നല്ല ഗാനങ്ങള്‍ പകര്‍ന്നു തന്ന ശ്രീ: ഗിരീഷ് പുത്തന്‍ഞ്ചേരി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും മലയാളിയുടെ മനസിലെന്നും ഗാനങ്ങളിലൂടെ അദ്ദേഹം ജീവിക്കും .

അദ്ദേഹത്തിന്റെ ആത്മാവിനു്‌ നിത്യശാന്തി നേരുന്നു .

ഹ്ര്യദയം നിറഞ്ഞ ആദരാഞ്ചലികള്‍

T.S.NADEER said...

ഹ്ര്യദയം നിറഞ്ഞ ആദരാഞ്ചലികള്‍

നന്ദന said...

ഒരുപിടി രക്തപുഷ്പങ്ങൽ.. ആദരാഞ്ജലികള്‍ ഞാനെഴുതാൻ കൊതിച്ചത് താങ്കളെഴുതിയപ്പോൽ ഒരു പിടി പ്രണാമം.

ഞാന്‍ ഇരിങ്ങല്‍ said...

മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടം തന്നെയാണ് ഗിരീഷ് പുത്തഞ്ചേരിയുടെ ദേഹ വിയോഗം.
നേരില്‍ അറിയുന്നത്പാട്ടിലൂടെ മാത്രം. എങ്കിലും ആ പാട്ടുകള്‍ നേരിലും മുന്നിലും മനസ്സിലുമറിയിക്കുന്നു സ്നേഹത്തിന്‍ റെ നിറ സാന്നിദ്ധ്യം.
ആദരാഞ്ജലികള്‍
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

രാമു said...

മലയാളിയുടെ ഗൃഹാതുരതയുടെ ഭാഗമാണ്‌ ആ മനോഹര ഗാനങ്ങള്‍. പ്രത്യേകിച്ച്‌ നമ്മള്‍ വിദേശമലയാളികളുടെ അതിന്റെ മഹാനായ രചയിതാവിന്‌ ആദരാഞ്‌ജലികള്‍
സസ്‌നേഹം
രാമു

അനില്‍ വേങ്കോട്‌ said...

ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയിൽ വീഴവേ പതിയേ പറന്നെന്നരികിൽ വരും അഴകിന്റെ തൂവലാണു നീ..

വീകെ said...

ശ്രീ ഗിരീഷ് പുത്തൻ‌ചേരിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു....
“ആദരാഞ്ജലികൾ...”

ജയരാജ്‌മുരുക്കുംപുഴ said...

sankadamayi......