Custom Search

Sunday, May 2, 2010

മധുരം മലയാളം ഓണ്‍ലൈന്‍ മാഗസിന്‍


www.madhurammalayalammagazine.com

മധുരം മലയാളം കൂട്ടായ്മ വീണ്ടും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. മധുരം മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ . മേയ് ഒന്നിന് നെറ്റിലേക്ക് പടര്‍ന്നു കയറി . മധുരം മലയാളം പബ്ലിഷിംഗ് ഹൌസിന്റെ രൂപീകരണ ചര്‍ച്ചക്ക് തുടക്കം കുറിക്കാന്‍ കാരണം തന്നെ ഈ മാഗസിന്‍ ചിന്ത ഞങ്ങളുടെ എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്നത് കൊണ്ടായിരുന്നു. അന്ന് പക്ഷെ മാഗസിന് മുന്‍പേ ഒരു ബുക്ക്‌ പബ്ലിഷിംഗ് ഹൌസ് തുടങ്ങുക എന്നായിരുന്നു തീരുമാനം. കാരണം ഓര്‍ക്കുട്ട് കമ്മ്യുണിറ്റികളിലും , ബ്ലോഗുകളിലും ചിതറി കിടന്നിരുന്ന കരുത്തുറ്റ രചനകള്‍ കണ്ട് പ്രിന്റിംഗ് മീഡിയ വരെ മോഹാലസ്യപ്പെട്ടു പോയിട്ടുണ്ട് . ഇതൊന്നും അവഗണിച്ചു ഇനി മുന്‍പോട്ടു പോകാന്‍ ആവില്ല , അല്ലെങ്കില്‍ കാര്യമില്ല എന്ന് മനസ്സിലാക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞു. അതിനു ഉത്തമോദാഹരണം മാതൃഭൂമി അഴ്ച്ചപതിപ്പിലെ ബ്ലോഗന എന്ന പംക്തി .
ആദ്യ സംരംഭം ഒരു വിധം നന്നായി മുന്നോട്ടു പോകുന്നു. ഏഴു പുസ്തകങ്ങള്‍ ഒരുമിച്ചിറക്കി ചരിത്രം സൃഷ്ടിച്ചു.കാമ്പുള്ള വായനയുടെ ലോകത്തേക്ക് വീണ്ടും ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നു .

മലയാളിക്ക് നഷ്ടമായ വായനാ സംസ്ക്കാരം വീണ്ടെടുക്കുവാന്‍.
നേരറിയാന്‍....
പതിരില്ലാത്ത രചനകളോടെ....


മധുരം മലയാളം മാഗസിന്‍.
---അക്ഷരങ്ങളുടെ സമരമുഖം-----

www.madhurammalayalammagazine.com

ഇതൊരു 'മധുരം മലയാളം പബ്ലിക്കേഷന്‍സ്' ഓണ്‍ലൈന്‍ പ്രസിദ്ധീകരണം.

എല്ലാ വിധ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു..

സ്നേഹ പൂര്‍വ്വം

ഷംസ് ബാലുശ്ശേരി

4 comments:

Mohamed Salahudheen said...

Best of luck

Mohamed Salahudheen said...

Best of luck

T.S.NADEER said...

മധുരം മലയാളം മാഗസിന് എല്ലാവിധ ആശംസകളും ..
http://www.madhurammalayalammagazine.com/

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

മധുരം മലയാളം ഓണ്‍ലൈന്‍ മാഗസിന് എല്ലാ വിധ വിജയാശംസകളും.