Custom Search

Tuesday, October 28, 2008

ഈ ഇടം ആരുടേതാണ്

പ്രിയ ബ്ലോഗ് എഴുത്തുകാരെ,

പ്രവാസ ജീവിതത്തിനിടയിൽ ഇത്തരം ഒരു കൂട്ടായ്മയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ബ്ലോഗ് ഇതിനകം മാധ്യമരംഗത്ത് ശ്രദ്ധേയമായ ചലനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞുവെന്ന് നിങ്ങൾക്കറിയാം. പുതിയ കാലത്തിന്റെ മാധ്യമം എന്ന നിലയിൽ ഈ ഇടം ഉപയോഗിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നിങ്ങളോരോരുത്തരോടും ഞാൻ പ്രത്യേകം നന്ദി പറയുന്നു.

ഒരു മാധ്യമം എന്ന നിലയിൽ ഇതിൽ ഇടപെടുന്നവർ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നു അന്വേഷിക്കുന്നത് ഇത്തരം കൂട്ടായ്മയിൽ നന്നായിരിക്കും എന്നു ഞാൻ കരുതുന്നു. സത്യത്തിൽ ലോകത്തിലെ എഴുത്തുകാർ എന്നും അനുഭവിച്ചിരുന്ന പ്രശ്നങ്ങൾ തന്നെയാണു പുതിയ പാഠഭേദങ്ങളോടെ ഇന്നത്തെ ബ്ലോഗ് എഴുത്തുകാരും നേരിടുന്നത്. നോകൂ എഴുത്തച്ച്ഛൻ വന്നപ്പോൾ ചോദിച്ചത് “ തന്റെ ചക്കിൽ എത്രയാടും എന്നാണു” അതിനർത്ഥം ഒരു ചക്കാല നായർക്ക് ഇക്കാര്യങ്ങൾ ചെയ്യാനാകുമോയെന്നാണു അല്ലങ്കിൽ എഴുതിയാൽ തന്നെ നന്നവുമോ എന്നതായിരുന്നു അതിലടങ്ങിയിരുന്ന സന്ദേഹം. ഒരേ സമയം എഴുത്തുകാരന്റെയും കൃതിയുടെയും അസ്ഥിത്വത്തെ , സാമൂഹികമായ അതിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു ഈ ചോദ്യങ്ങൾ ഉയര്ന്നിരുന്നത്. ബഷിർ വന്നപ്പോൾ ഇതേ ചോദ്യങ്ങൾ തന്നെയാണു അദ്ദേഹത്തോടും ചോദിച്ചത്. ‘ശബ്ദങ്ങൾ‘ സാഹിത്യകൃതിയാണങ്കിൽ പൂരപ്രബന്ധവും സാഹിത്യകൃതിയായി കണക്കാക്കണമെന്നു പറഞ്ഞത് ഇവിടുത്തെ ആദരണീയരായ വിമർശകരായിരുന്നുവെന്നു നാം മറന്നുകൂടാ. എഴുത്തുകാരനെയും ഇതിവൃത്തത്തെയും സംബന്ധിക്കുന്ന ഒരു കാലത്തിന്റെ ധാരണകളുടെ യാഥാസ്തികത വെളിപ്പെടുത്തുന്നവയാണു ഈ ചോദ്യങ്ങളെല്ലാം. നീ എഴുതാനാളായോ എന്നു അല്ലങ്കിൽ ഇതാണോ എഴുതേണ്ടത് എന്നു അതുമല്ലങ്കിൽ ഇവിടെയാണോ എഴുതേണ്ടതെന്നു തുടർച്ചയായ സംശയങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്നു.ഇവിടെയിതാ ബ്ലോഗ് എഴുത്തുകാരോടും ഇതേ ചോദ്യങ്ങൾ തന്നെ ആവർത്തീക്കുന്നതായിക്കാണാം.

ഓരോ കാലത്തിലും അധികാരകേന്ദ്രങ്ങൾ ആവിഷ്കരിക്കപ്പെടേണ്ട വിഷയങ്ങളെ സംബന്ധിച്ച്, അത് ആവിഷ്കരിക്കേണ്ട ആളുകളെ കുറിച്ച് അലിഖിതമായ ഒരു നിയമമുണ്ടാക്കിയിരിക്കും. ഒരു ജനതയുടെ പൊതുസമ്മതിയിൽ മേൽകൈ നേടി ആധിപത്യം ചെലുത്തുന്ന ഈ ധാരണയിലാണു അവിടെയുണ്ടാവുന്ന എന്തും വായിക്കപ്പെടുന്നത്. മാനകമേത് അപഭ്രംശമേത് എന്നല്ലാം ഈ ധാരണയിന്മേലാണു പരിശോധിക്കുക. മീഡിയാക്കും ഇത ബാധകമാണെന്നു കാണാം. നമ്മുടെ നാട്ടിൽ ഓലയിലെഴുതിയിരുന്നവർ കടലാസ്സുവന്നിട്ടും പൂർണ്ണമായി അതിലേക്കു മാറാൻ വിമുഖത കാട്ടിയിരുന്നതായി കാണാൻ കഴിയും. ഗദ്യം പേപ്പറിൽ എഴുതിയാലും കവിത ഓലയിലെഴുതിയിരുന്നു. ജാതകം ഇന്നും ഓലയിലെഴുതാമോയെന്നു നാം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കൂടുതൽ പ്രധാനപ്പെട്ടത് അങ്ങനെയാണു വേണ്ടതെന്നു നാം അബോധമായി പേറിനടക്കുന്നു. പുതിയ മാധ്യമങ്ങളെ സ്വീകരിക്കുന്നതിൽ കാണിക്കുന്ന ഈ ജഡത്വം ബ്ലോഗിന്റെ കാര്യത്തിലും പ്രസക്തമാണെന്നു കാണാം. പേപ്പറിൽ എഴുതുകയും അതു വായിക്കുകയും ചെയ്യുന്നത് വരേണ്യമെന്നു കരുതുന്നവർ ഭൂരിപക്ഷമാണു. ബ്ലോഗ് എഴുത്തുകാരിൽ തന്നെ ചിലർ നല്ല കഥയും കവിതയും പ്രിന്റ് മീഡിയാക്ക് വിടുകയും രാണ്ടാംതരം സാധനങ്ങൾ ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നതും കാണാം. സാങ്കേതിക വിദ്യയുടെ മുന്നേറ്റവും കാലത്തിന്റെ പുരോഗതിയും ഈ ധാരണകളെ ചവറ്റുകൊട്ടയിലേയ്ക്ക് തള്ളുന്ന കാലം വിദൂരമല്ല. ലോകത്തിലെ ശ്രദ്ധിക്കപ്പെടുന്ന രചനകൾ ബ്ലോഗിൽ പ്രത്യക്ഷപ്പെടും എന്നു എനിക്കുറപ്പണു.
ഈ യാഥാസ്ഥിതികതയെ നാം മറികടക്കേണ്ടതായിട്ടുണ്ട്. വീട്ടുകാരികൾ അതും പ്രവാസി വീട്ടുകാരികൾ എഴുതുന്നു എന്നതാണു ബ്ലോഗിന്റെ ഒരു പ്രത്യേകത. പാചകകുറിപ്പുകൾ സ്വകാര്യ അനുഭവങ്ങൾ, യാത്രാവിവരണങ്ങൾ ഇതെല്ലാം കൊണ്ട് ഈ പെണ്ണുങ്ങൾ എഴുത്തിന്റെ ഗൌരവം കുറച്ചുകളയുന്നുവെന്നതാണു ഒരു ആരോപണം. സത്യത്തിൽ ഇത് ആരുടെ പരാതിയാണു. വായനക്കാരന്റേതാണെങ്കിൽ തീർച്ചയായും പരിഗണിക്കേണ്ടവയാണു. പക്ഷേ വായനക്കാ‍രനു അവനിഷ്ടമില്ലാത്തതും നിലവാരമില്ലാത്തതും ഉപേക്ഷിക്കനുള്ള സ്വാതന്ത്രമുണ്ട്. ഇവിടെ ഈ ആരോപണങ്ങളെല്ലാം വരുന്നത് എഴുത്തുകാരിൽ നിന്നു തന്നെയാണു. എഴുത്ത് മണ്ഡലത്തിൽ ഇരിപ്പുവശമായ ആളുകൾക്ക് സ്ത്രീകളും കുട്ടികളും മറ്റ് മേഖലയിലുള്ള ആളുകളും എഡിറ്ററ്റുടെയോ മറ്റ് അധികാരികളുടെയോ പടിക്കൽ കാവൽ കിടക്കാതെ ഇവിടെ കസേര വലിച്ചിട്ട് ഇരിക്കുന്നത് തീരെ സുഖിക്കുന്നില്ല. അവരാണു അസഹിഷ്ണുത കാണിക്കുന്നത്. ഇതിനു മറുമരുന്നില്ല,അങ്ങ് സഹിക്കുകയല്ലതെ.


തീർച്ചയായും ഇത് ആവിഷ്കരണത്തിന്റെ രംഗത്ത് വരുന്ന ഒരു വലിയ ജനാധീപത്യ വിപ്ലവമാണു. എല്ലാ മനുഷ്യർക്കും അവരുടെ അനുഭവങ്ങളും ചിന്തകളും പ്രകടിപ്പിക്കാൻ കഴിയുന്നോരുകാലം അല്ലങ്കിൽ അതിനു അവകാശമുണ്ടായിരിക്കുന്ന കാലം എന്നെ സംബന്ധിച്ചിടത്തോളം പൂർണ്ണമായും ആനന്ദ ദായകമായ കാലമാണു. അത്തരമൊരു കാലത്തേക്ക് ഉണരണം എന്നതാണെന്റെ രാഷ്ടീയം.
നാം ഇപ്പോഴും ഒരു സെക്സ് വർക്കറോ, ഒരു കള്ളനോ, ഒരു തെരുവു ഗുണ്ടയോ തന്റെ ജീവിത കഥ പറഞ്ഞുതുടങ്ങുമ്പോൾ ഞെട്ടുകയാണു.ഇവർക്കും ആത്മകഥയോ? തുടർച്ചയായ ഞെട്ടലുകളുണ്ടാക്കുന്ന പുതിയ ലക്ഷക്കണക്കിനു ബ്ലോഗുകളുണ്ടാവട്ടേയെന്നു ഞാൻ ആശംസിക്കുന്നു. ഒപ്പം ഒരേ ഇടങ്ങളിൽ പരിചിതരായവരുടെ ഈ കൂട്ടായ്മ പങ്കുവയ്ക്കുന്ന സ്നേഹോഷ്മളത തുടർന്നും ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നു.
നന്ദി

(2008 സെപ്തം:20നു ബു അലി ഇന്റർനാഷണൽ ഹോട്ടലിൽ വച്ചു നടന്ന ബഹറൈൻ ബുലോക സംഗമത്തിൽ ശ്രീ. അനിൽ വേങ്കോട് നടത്തിയ പ്രഭാഷണത്തിൽ നിന്നു)

Thursday, October 16, 2008

പ്രേരണകുന്നിലെ ചിന്തകള്‍!

ഇന്നലെ സന്ധ്യാനേരത്തു ഞാനും ഇരിങലും, സാജു(നട്ടപിരാന്തന്‍)വും ആന്തലസ് ഗാര്‍ഡനിലെ “പ്രേരണകുന്നില്‍” കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്നു..
മോബൈലില്‍നിന്നും പഴയ മനോഹരം ഗാനം ഒഴുകിയെത്തി..

“കല്പാന്തകാലത്തോളം കാതരേ നീയെന്മുന്‍പില്‍
കല്‍ഹാര ഹാരവുന്മായി .....”

സാജുവിന്റെ വകചോദ്യം “കല്‍പ്പം! അത് അത്ര വര്‍ഷമായിരിക്കും?”
ഇരിങ്ങല്‍: “ആയിരം വര്‍ഷം?”

ഹൈന്ദവ പുരാണങ്ങളോട് അഭിനിവേശം തോന്നിയ നാളുകളില്‍ പഠിച്ചതാണ്, പക്ഷേ, പൂര്‍ണ്ണമായി ഓര്‍മ്മ വരുന്നില്ല. പതിന്നാലു വര്‍ഷങ്ങള്‍ കഴിഞ്ഞു എല്ലാം ഉപേക്ഷിച്ചിട്ട്.

എങ്കിലും സാജുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് എല്ലാം തപ്പി പിടിച്ചു ഒന്നു പോസ്റ്റി നോക്കട്ടെ.. ന്താ?

15 ദിവസം - 1 പക്ഷം.
2 പക്ഷം - 1 ചന്ദ്രമാസം
2 ചന്ദ്രമാസം - 1 ഋതു
6 ഋതു - 1 മനുഷ്യ വര്‍ഷം
360 മനുഷ്യ വര്‍ഷം - 1 ദേവ വര്‍ഷം
12,000 ദേവ വര്‍ഷം - 1 ചതുര്‍ യുഗം= 4,320,000 മനുഷ്യ വര്‍ഷം

( ക്രുതയുഗം, ത്രേതായുഗം, ദ്വാപര യുഗം, കലിയുഗം- എന്നിവയാണ് യുഗങ്ങള്‍)

*71 ചതുര്‍ യുഗം - 1 മന്വന്തരം = 306,720,000 മനുഷ്യ വര്‍ഷം
14 മന്വന്തരം - 1 കല്‍പ്പം = 4,294,080,000 മനുഷ്യ വര്‍ഷം
1 കല്പം - ബ്രഹ്മാവിന്റെ ഒരു പകല്‍
2 കല്പം - 1 ബ്രഹ്മ ദിവസം
360 ബ്രഹ്മ ദിവസം - 1 ബ്രഹ്മ വര്‍ഷം
120 ബ്രഹ്മ വര്‍ഷം - 1 ബ്രഹ്മായുസ്സ് (37 കോടി കോടി മനുഷ്യ വര്‍ഷം)


*72 ചതുര്‍ യുഗങ്ങളാണെന്നും പറയപ്പെടുന്നു...

(പാട്ടുകാര്‍ക്കു ചുമ്മാ എഴുതിയാല്‍ മതി .. അര്‍ഥം കണ്ടു പിടിക്കാന്‍ പെടുന്ന ഓരോ പാടുകളേ...)

Monday, October 6, 2008

ഞങ്ങളുടെ അതിഥി..!

സിമി ഇന്നു രാത്രി എട്ടു മണിക്ക് വരുന്നുണ്ട്, കുഞ്ഞന്‍ വരുന്നുണ്ടൊ..?
ബാജിയുടെ ഘനഗംഭീര ശബ്ദം...

സന്ധ്യാപ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്നപ്പോഴും സിമി എങ്ങിനെയിരിക്കും സുന്ദരിയായിരിക്കുമൊ എഴുത്തിന്റെ ഭംഗികണ്ടിട്ട് അതി സുന്ദരിയായിരിക്കും എന്നൊക്കെയുള്ള വിചാരങ്ങളായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തുപോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതുകണ്ടപ്പോള്‍ വീട്ടുകാരി..

എവിടെക്കാ ഇത്ര അണിഞ്ഞൊരുങ്ങി..?

എങ്ങിനെ പറയും ദുഫായിന്ന് വരുന്ന സിമിയെ കാണാന്‍ പോകുന്നുവെന്ന്..! കാരണം സിമി എന്നു കേള്‍ക്കുമ്പോള്‍ അവള്‍ നേരായി ധരിക്കും ഇത് മറ്റവള്‍ തന്നെ, അതല്ലങ്കില്‍ രാഷ്ട്രീയപരമായി ചിന്തിക്കുകയാണെങ്കില്‍ സിമിയായുള്ള ബന്ധം ജയിലഴി എണ്ണാനുള്ള വകുപ്പാകുമെന്ന് അവള്‍ ധരിക്കും, പക്ഷെ ചിന്തിക്കാനുള്ള അവളുടെ കഴിവിനെ ഞാന്‍ ആണത്തം കൊണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ ആ വഴിയില്‍ ചിന്തിക്കില്ല യേത് രാഷ്ട്രീയപരമായി..

ആയതിനാല്‍ ജീവിതസഖിയെ കൂടെ കൂട്ടാതെ വീട്ടില്‍നിന്നും സിമിയെ ഒരു നോക്കു കാണാന്‍ വച്ചുപിടിച്ചു

എന്നാലും ഒരു ശങ്കയുണ്ടായിരുന്നു..സിമി, അവളാണൊ അവനാണൊ..? നേരിട്ടു കണ്ടിട്ടില്ല, എങ്കിലും മനസ്സിന്റെയുള്ളില്‍ ഒരു സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു വരുന്നത് അവള്‍ തന്നെ..ബൂലോഗത്തിലെ പുലി.. അതുകൂടാതെ സിമിയെ കൂട്ടിക്കൊണ്ടുവരാനുള്ള ബാജിയുടെ ഉത്സാഹം കണ്ടപ്പോള്‍ ഉറപ്പിച്ചു സിമി, അവള്‍ തന്നെ..

പോകുന്ന വഴി കിനാവ് സജീവിനേയും കൂട്ടിയിരുന്നു...കിനാവും സിമിയെക്കുറിച്ച് നിറമുള്ള കിനാവ് കാണുകയായിരുന്നുവെന്ന് യാ‍ത്രക്കിടയില്‍ മനസ്സിലായി..

സിമിയെയും കൊണ്ട് മണപ്പുറത്ത് വരാമെന്നാണ് ബാജി പറഞ്ഞത്, പക്ഷെ സ്ഥലം കണ്ടപ്പോള്‍ മണപ്പുറമല്ല പുല്‍പ്പുറമാണ് മനോഹരമായ പുല്ല് നിറഞ്ഞ പാര്‍ക്ക്..!

പാര്‍ക്കില്‍ ചെന്നപ്പോള്‍ നചികേതസ്സ് ബിജുവും കുടുംബവും അവിടെ അവരുടെ പതിവു നടത്തത്തിന് എത്തിയിട്ടുണ്ടായിരുന്നു. പക്ഷെ ഞങ്ങളെ കണ്ടപ്പോള്‍, സന്തോഷത്തോടെ മോനെയും നല്ലപകുതിയെയും അവിടെ വിട്ടിട്ട് ഞങ്ങളുടെ കൂടെ നടന്നു..ഇവിടെയും ബിജുവിന്റെ സന്തോഷത്തിന്റെ കാരണം അവള്‍ സിമി തന്നെ..!

ദേ ഇവരും അവളെ കാത്തിരിക്കുന്നു..ശരിയല്ലെ...

ദേ ഇതാണ് അവള്‍ ..അല്ല അവന്‍ ബൂലോഗത്തിന്റെ പ്രിയപ്പെട്ടവന്‍ സിമി..സിമി ഫ്രാന്‍സിസ് നസ്രേത്ത്.



ഈ മൊട്ടത്തലയുടെ തിളക്കത്തില്‍..കാണാം ഇരിങ്ങല്‍,കിനാവ്,നചികേതസ്സ്,അനില്‍ വേങ്കോട്


ഇത് സാജു..മൊട്ടത്തലയിലെ നട്ട പിരാന്തുകള്‍..കപ്പയും മത്തിക്കറിയും ജീവന്റെ ജീവന്‍..!


ഈ നടുക്കിരിക്കുന്നയാളാണ് സജി മാര്‍ക്കോസ്..ഓര്‍മ്മ.. ചുള്ളനും വാഗ്മിയും..!







രണ്ടു പുലികള്‍..!


എന്താ ഇരിങ്ങലിന്റെ കണ്ണടയുടെ ഒരു ഒരു ഗെറ്റപ്പ്..!


ഇതാണ് ശരിക്കുള്ള നചികേതസ്...തേന്‍ കണ്ടൊ തേന്‍..!


മോഹന്‍ പുത്തന്‍ച്ചിറ..അനില്‍..പിന്നെ ബിജുവും കുടുംബവും.


ലോകം ഈ പാക്കറ്റില്‍..!


ബാജി..ഇദ്ദേഹമാണ് അദ്ദേഹം..എന്താ പുഞ്ചിരി..!


എന്റൊരു സാധനം കളഞ്ഞു പോയി..!


പടത്തില്‍ സൂക്ഷിച്ചു നോക്കൂ..കുപ്പിയും കണ്ണടയും തമ്മിലുള്ള ബന്ധം..!




ആ കുപ്പി ഇരിങ്ങലിന്റെ കൂടെ കണ്ടിട്ട് സിമി പോലും ചിരിച്ചുപോയി..!












ഈയുള്ളവനും പിന്നെ രാജുവും...പോസ് എങ്ങിനെ..?


ഹാവൂ..എന്റെ പടം..




ബഹ്‌റൈന്‍ ബൂലോഗത്തിന്റെ ആതിഥ്യം സ്വീകരിക്കുകയും നല്ലൊരു സായാഹ്നം ഞങ്ങള്‍ക്കു നല്‍കിയ സിമിക്ക് ബഹ്‌റൈന്‍ ബൂലോഗം കടപ്പെട്ടിരിക്കുന്നു...

ബഹ്‌റൈന്‍ ബുലോഗത്തുനിന്നും
കുഞ്ഞന്‍

ബഹറിന്‍ സന്ദര്‍ശിച്ച സിമിക്ക് സ്വീകരണം

സിമി വന്നേ.... ദുബായീന്ന് സിമി വന്നേ... ( ബാജി ഓടംവേലി )


ഇത്രയും പ്രതീക്ഷിച്ചില്ല ( സിമി )


കൂയ്.. കൂയ്.. വിളിച്ചപ്പോള്‍, അരമണിക്കൂറിനുള്ളില്‍ ഒത്തുകൂടിയവര്‍

അനില്‍ വെങ്കോട്ടും മോഹന്‍ പുത്തഞ്ചിറയും



കുഞ്ഞനും (പ്രവീണ്‍) രാജു ഇരിങ്ങലും കിനാവും (സജീവ്)

മര്‍‌ക്കോസ് മാപ്ലയും (സജി മാര്‍‌ക്കോസ്) നട്ടപ്പിരാന്തനും (സാജു ജോണ്‍)


ബിജു നചികേതസ് ( കണ്ണ് തുറന്നിരിക്കുന്നത്)


ബിജുവിന്റെ കുടുംബം


ഇതെനിക്കിരിക്കട്ടെ ദുബായീന്ന് കൊണ്ടു വന്നതാ... ( നചികേതസ് )
ഇത്ര ചിരിക്കാനെന്തിരിക്കുന്നു..


മൊണാലിസ ? ? ?


കാത്തിരിപ്പ്


വണ്ടി പുതിയതാ.. ഇന്നു കിട്ടിയതേയുള്ളൂ...


ഡ്രൈവര്‍ ? ( മര്‍‌ക്കോസ് മാപ്ല )


നന്ദി.... നന്ദി......