Custom Search

Sunday, April 25, 2010

ബാജി ഓടംവേലിയുടെ 'വെള്ളരി നാടകം'

ദുബായിലെ സാംസ്‌കാരിക സംഘടനയായ 'ദല'യുടെ കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാ വിഭാഗത്തില്‍ ബാജി ഓടംവേലിയുടെ 'വെള്ളരി നാടകം', കവിതാ വിഭാഗത്തില്‍ രമ്യ തുറവൂരിന്റെ 'നോക്കുകുത്തി', ഏകാങ്ക നാടകത്തില്‍ ഗിരീഷ് ഗ്രാമികയുടെ 'ഒറ്റമുറി', ലേഖനത്തിന് അഭിജിത് മോസ്‌കോ എന്നിങ്ങനെയാണ് അവാര്‍ഡ് നേടിയത്. 5001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ.എ.കെ.നമ്പ്യാരും 'ദല' പ്രസിഡന്റ് എന്‍.കെ.കുഞ്ഞഹമ്മദും പത്രസമ്മേളനത്തില്‍ അറിയിച്ചു. മെയ് ആദ്യവാരം പുരസ്‌കാരങ്ങള്‍ നല്കും. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ്. പൊന്ന്യം ചന്ദ്രനും എം.കെ.മനോഹരനും സംബന്ധിച്ചു.

5 comments:

Mohamed Salahudheen said...

ആശംസ

സജി said...

ബാജിയ്ക്ക് ആശംസകള്‍!!
സജി

വീകെ said...

ബാജി മാഷിന് അഭിനന്ദനങ്ങൾ...

ShamS BalusserI said...

ബാജിയ്ക്ക് ആശംസകള്‍!!

saju john said...

പ്രിയപ്പെട്ട ബാജിക്ക് അഭിനന്ദനങ്ങള്‍.

ഇനിയും കരുത്തുറ്റ രചനകള്‍ എഴുതാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

സ്നേഹത്തോടെ......