Custom Search

Wednesday, May 5, 2010

*മൊസ്യുളിലെ കിളിക്കൂട്ടം

--------------------

പണ്ടവര്‍
ചിറകിന്
ആകാശ മുള്ളവര്‍ .
ആകാശത്തിന്‌
അതിരുകളി ല്ലാത്തവര്‍ .

വിതച്ചവര്‍
കൊയ്തവര്‍
ആകാശ ചരുവിലെ
മഴ വിത്ത് തിന്നവര്‍ .

വിശന്നപ്പോള്‍
കൂട്ടിലടക്കപ്പെട്ടവര്‍
കൊക്കുരുമി പിന്നെയും
കളപ്പുരകള്‍ നിറച്ചവര്‍ .

വസന്ത കാലങ്ങളില്‍
ഇടി മുഴങ്ങിയപ്പോള്‍
വെള്ളിടി ക്കതിരിനായ്
തോളുരുമ്മി പറന്നവര്‍ .

കൊക്കുകളുരസി
കൊത്തി മരിക്കുമ്പോള്‍
കിഴക്കും പടിഞ്ഞാറും
തെക്കും വടക്കു മില്ലാത്തവര്‍ .

വഴികള്‍ നാളെ ഇഴവിട്ട
നാളുകള്‍ ചിക്കിയാല്‍
പിന്‍വിളിയില്‍ ഓര്‍ക്കാന്‍
നന്മ പതിരിലും പൂവിട്ടവര്‍ .

മുളയില്ലാ വിത്തിന്‍റെ
കതിര് കുലച്ച പ്പോള്‍
പാടത്ത് വിതയിട്ട
കഴുകന്‍റെ നെഞ്ചില്‍
കൊത്തി ചികഞ്ഞവര്‍ .

ഇന്നവര്‍
മണ്ണില്‍ നിന്നും
വംശ ശിഖരങ്ങള്‍
പറിച്ചെറിയപ്പെടുന്നവര്‍ .

മെരുക്കി യെടുക്കാന്‍
കൂട്ടം തെറ്റിച്ചവര്‍
പേരിലും വേരിലും
പച്ച കുത്തി
കൂട്ടം പിരിച്ചവര്‍ .

ചിറകിനാകാശമില്ലാത്തവര്‍
തെക്കും വടക്കും
കൊത്തി മരി ക്കാന്‍
കിഴക്കും പടിഞ്ഞാറു മായ്
തരം തിരിക്കപ്പെട്ടവര്‍

വലകളും കെണികളും
കൊത്തി മാറ്റി
ചിറകറ്റു പിടയുന്ന
കിളിയുടെ കൂട് തേടാം
നേരിന്‍റെ ഉറവുള്ള
കണ്ണുകള്‍ ചേര്‍ന്ന് വാങ്ങാം.

വറ്റാത്ത കനലിലെ
നോവുകള്‍ ഊതി
തിമിര മുറയുന്ന കുഴികളില്‍
ചേര്‍ത്ത് തുന്നാം .

ഇരുട്ടിന്‍റെ ഭാണ്ഡങ്ങള്‍
ചുമലി റക്കി
എരിയുന്ന കനലി ന്‍റെ
മുനകളാവാം .
നേരിന്‍റെ കണ്ണു കള്‍
കൊത്തി പറക്കുന്ന
കഴുകന്‍റെ കൂടിന്
കല്ലെറിയാം .
------------------------------
ഷംസ് ബാലുശ്ശേരി
*മൊസ്യുള്‍ ..
ആയിരക്കണി ക്ക്‌ വര്‍ഷം ചരിത്ര പൈതൃക മുള്ള ,സാംസ്കാരിക പൈതൃക മുള്ള ടൈഗ്രിസ്‌ നദിക്കരയിലെ ഒരു പട്ടണം ..ബാഗ്ദാദു കഴിഞ്ഞാല്‍ ഇറാക്കിലെ ഏറ്റവും വലിയ പട്ടണം.

1 comment:

Mohamed Salahudheen said...

നേരിന്‍റെ കണ്ണു കള്‍
കൊത്തി പറക്കുന്ന
കഴുകന്‍റെ കൂടിന്
കല്ലെറിയാം.

നന്നായി