Custom Search

Sunday, December 12, 2010

‘മലയാളത്തിൽ അസ്തമിക്കുന്ന ഉത്തരാധുനികത‘ എന്ന വിഷയത്തിൽ ബെന്ന്യാമിൻ സംസാരിക്കുന്നു


മകാലിക മലയാള സാഹിത്യത്തെ സ്വാധീനിക്കുന്ന സൌന്ദര്യ ശാസ്ത്ര ധാരകളേതെന്ന് അന്വേഷിക്കുന്ന ഒരു ചർച്ചാ പരമ്പരയ്ക്ക് ബഹ്‌റൈൻ വേദിയാകുന്നു. മലയാള സാഹിത്യത്തെ ഘടനാപരമായും ആശയപരമായും വിലയിരുത്തുകയെന്ന ലക്ഷ്യം വച്ച് ഭൂമികയാണ് ഇതിനു നേതൃത്വം നൽകുന്നത്. ഈ പരമ്പരയിൽ ആദ്യ ചർച്ച ഡിസംബർ 13 തിങ്കളാഴ്ച രാത്രി 8 മണിക്ക് കെ സി എ ഹാളിൽ ചേരുന്നു. മലയാളത്തിൽ അസ്തമിക്കുന്ന ഉത്തരാധുനികതയെന്ന വിഷയം പ്രമുഖ നോവലിസ്റ്റ് ബെന്ന്യാമിൻ അവതരിപ്പിക്കും. ഇ എ സലിം , സിനു കക്കട്ടിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. മലയാള സാഹിത്യത്തിലെ പുതിയ പ്രവണതകളെ അകത്തുനിന്നും പുറത്തുനിന്നും വീക്ഷിക്കുന്ന പഠനങ്ങളും സംവാദങ്ങളും വിരളമാകുന്ന ഈ സാഹചര്യത്തിൽ കേരളത്തിനു പുറത്തുനിന്ന് ഭൂമിക നടത്തുന്ന ഈ സാഹിത്യചർച്ച ഏറെ ഗൌരവമുള്ളതാണ്. എവരേയും ഈ ചർച്ചാ സദസ്സിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

3 comments:

അനില്‍ വേങ്കോട്‌ said...

"‘മലയാളത്തിൽ അസ്തമിക്കുന്ന ഉത്തരാധുനികത‘ എന്ന വിഷയത്തിൽ ബെന്ന്യാമിൻ സംസാരിക്കുന്നു"

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

most welcome

വീകെ said...

പ്രസംഗത്തിന്റെ വിവരങ്ങൾ ബ്ലോഗിലും കൊടുക്കണെ...
ആശംസകൾ....