Custom Search

Monday, June 15, 2009

നഷ്ടപ്പെടലുകള്‍( മിനികഥ )


പൊരിയുന്ന വെയിലില്‍ ... കടല്‍ തീരത്തു മണലില്‍ എന്തോ തിരഞ്ഞു കൊണ്ടൊരാള്‍ ...
അത് വഴി വന്ന ഒരു വഴി പോക്കന്‍ ഇതു കണ്ടു .... അയാള്‍ ചോദിച്ചു .
" എന്താണ് താങ്കള്‍ തിരയുന്നത് ??? ''
ഉത്തരം ഉണ്ടായില്ല ....
അയാള്‍ വീണ്ടും തിരയുകയാണ് ....അയാളുടെ ശരീരത്തില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ ഇറ്റിറ്റു താഴെ വീഴുന്നുണ്ടായിരുന്നു .എന്നിട്ടും അയാള്‍ തിരച്ചില്‍ നിര്‍ത്തുന്നില്ല .
ആകാംഷയോടെ ആഗതന്‍ വീണ്ടും ചോദിച്ചു.
പറയൂ .... സുഹൃത്തെ..എന്താണ് താങ്കള്‍ക്ക് നഷ്ട്ടപെട്ടത് ??? .
ഇപ്പോള്‍ ആ മനുഷ്യന്‍ തിരിഞ്ഞു നോക്കി .
അയാളുടെ മുഖം കോപത്താല്‍ വരിഞ്ഞു മുറുകി .

''നിങ്ങള്‍ ഒന്ന് പോകുന്നുണ്ടോ ?.
എനിക്ക് നഷ്ട്ടപെട്ടത് എന്‍റെ വിലപ്പെട്ട ഒന്നാണ് .
അത് നിങ്ങള്‍ക്ക് തിരിച്ചു തരാന്‍ പറ്റുമോ ?. എങ്കില്‍ ഞാന്‍ പറയാം .... ''

ആഗതന് ഉത്തരം മുട്ടി . അയാള്‍ തിരിഞ്ഞു നടന്നു .
അയാള്‍ ആലോചിച്ചു .

'ശരിയാണ് എന്നോട് അയാള്‍ അത് പറഞ്ഞാല്‍ തന്നെ എനിക്ക് അയാള്‍ക്ക്‌ അത് തിരിച്ചു കൊടുക്കാന്‍ പറ്റില്ല .
അത് അയാളുടെ സ്വകാര്യതയാണ്‌ .'

'' നഷ്ട്ടപെട്ടതിന്‍റെ വേദന അത് അനുഭവിച്ചര്‍ക്കേ അറിയൂ ''

Wednesday, June 3, 2009

അടുക്കള തീ പിടിച്ച രാത്രി

രാത്രി ഉറക്കത്തില്‍ നിന്നു ഉണര്‍ത്തി അമ്മ എന്നെ ധൃതിയില്‍ കോണിപ്പടികള്‍ ഇറക്കി തെക്കിനിയില്‍ എത്തിച്ചു.അമ്മമ്മയുടെ സ്വരം ചിലമ്പിച്ചിരുന്നു.”ഉണ്ണീ കോലായിലേയ്കെ പോണ്ട. ആമി ഇവിടെ ഇരിയ്ക്.... അടുക്കളേടേ തട്ടിനു തീപ്പിടിച്ചു” അമ്മമ്മ ഉച്ചത്തില്‍ പറഞ്ഞു.

എന്റെ ജ്യേഷ്ഠന്‍ ഉടനെ തന്നെ വടക്കേ കോലായിലേയ്ക് ഓടി “ ഉണ്ണീ , ഉണ്ണി പറഞ്ഞാല്‍ കേക്കില്യാ, അല്ലേ ?” എന്നു ചോദിച്ചു കൊണ്ട് അമ്മമ്മ എന്റെ ജ്യേഷ്ഠനെ പിന്തുടര്‍ന്നു. വടക്ക് പടിഞ്ഞാറെ കോണില്‍ തീ ആളികത്തിയിര്‍ക്കുന്നു.

ഓല്‍ ഓണക്കാന്‍ വെച്ചതാ..ചകിരീം വെറകും ഒക്കേണ്ടാര്‍ന്നു രാവിലെ കുളിക്കാന്‍ ചെമ്പില് വെള്ളം വെച്ചു. അങ്ങനെ തീപ്പിടിച്ചതാ..” കലി നാരായണന്‍ നായര്‍ പറഞ്ഞു.അയാ‍ള്‍ മുറ്റത്ത് അഞ്ചടി മാറി നിന്നു തീനാളങ്ങളെ ഉറ്റുനോക്കി.

“എത്ര തവണ ഞാന്‍ പറഞ്ഞടക്കുണു അടുപ്പിലെ തീ സന്ധ്യയ്ക് കെടുത്തണംന്ന് ..ഞാന്‍ പറഞ്ഞാ ആരും കേക്കില്യാ” മുത്തശ്ശി പറഞ്ഞു.

“ഇഞ്ഞി കേക്കാം പോരേ?..” നാരായണന്‍ നായര്‍ ചോദിച്ചു അയാ‍ളുടെ കുറ്റിപ്പല്ലുകള്‍ ചുവന്ന വെളിച്ചത്തില്‍ പ്രത്യക്ഷപ്പെട്ടു.അയാള്‍ ഒട്ടും ക്ഷോഭിയ്കാതെ ചിരിച്ചു കൊണ്ടേയിരുന്നു.തെക്ക് പടിഞ്ഞാറെ പറമ്പില്‍ നിന്നും വള്ളിയും കൃഷണനും മക്കളും എത്തി കഴിഞ്ഞിരിയ്കുന്നു.മൂക്കത്ത് വിരല്‍ വെച്ചു കൊണ്ട് വള്ളി.മകനായ അഞ്ചക്കാളന്‍ തീകെടുത്തുവാന്‍ മരചില്ലകള്‍ ഉപയോഗിച്ചു.ചിലര്‍ വാഴ മുറിച്ചും തീയിനെ പ്രഹരിച്ചു.

“അടുക്കളേല്‍ ഇഞ്ഞി ഒന്നും വാക്കിണ്ടാവില്ല്യ..’ ദേവകി വിളിച്ചു പറഞ്ഞു.

“ഇക്ക് കാണാണ്ട് മരിക് കത്ത്ണ് “ ലക്ഷ്മി പറഞ്ഞു.

“നുമ്മടെ സാമ്പാറ് വെളമ്പണ മരികയാ..” ദേവകി ചോദിച്ചു.

“ചെരവ കത്തിപ്പൂവരുത് അത് ഇയ്ക് നിര്‍ബന്ധാ..ഇബ് ടത്തെ ചെരവ്പ്പോലെ ഒരു ചെരവ ഈ ദേശത്തു കാണാന്‍ കിട്ടില്ല്യാ” കലിനാരായണന്‍ നായര്‍ പ്രസ്താവിച്ചു.

“ഉണ്ണി കൊറച്ച് മാറി നിക്ക്വോ, തലേല് തീപ്പൊരി വീണാലോ....?മുത്തശ്ശി പറഞ്ഞു

തീ ഉത്തരം കടിച്ചു കാര്‍ന്നു തിന്നുന്ന ചടപട ശബദ്ധം എന്നെയും ജ്യേഷ്ഠനെയും വിസ്മയിപ്പിച്ചു. തീപ്പൊരി പറന്നു കൊണ്ടേയിരുന്നു.

“ഇങ്ങ്ട് കേറി നിക്ക്വോ കുട്ട്യോളെ...പറഞ്ഞാ കേക്കില്യാന്ന് ണ്ടോ..അമ്മമ്മ ഉച്ചത്തില്‍ ചോദിച്ചു. അമ്മാമ്മനും അമ്മയും വൈകീയിട്ടാണ് തീ കത്തുന്ന കാര്യമറിഞ്ഞ് താഴേയ്ക് വന്നത്. അമ്മാവന്റെ മെതിയുടെ ശബ് ദ്ധം കേട്ടപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ കോലായിലേയ്ക് കയറി.

കെടന്ന്‌ണ്ട്ട്ടാ..തമ്പ്‌രാനേ ...പേടിയ്കേണ്ട അടുക്കളേടെ മല്ല് കൊറച്ച് കത്തി. അത്രേള്ളൂ .കലി ഇത് കണ്ട് പിടിച്ചില്യെങ്കില് വീടാകേം കത്ത്യേര്‍ന്നു” കൃഷ്ണന്‍ പറഞ്ഞു.

“ഗുരുവായൂരപ്പാ...രക്ഷിയ്കണേ..” മുത്തശ്ശി പറഞ്ഞു.

“നാരായണന്‍ നായര് അതാ മണ്ട്ണൂ അടുക്കളേയ്ക് ,...അവടെ അപ്പിടി പൊകയാ..ഈ പഹയന്‍ ശ്വാസം മുട്ടി ചാവൂല്ലോ” ദേവകി സ്വന്തം ശിരസ്സില്‍ തല്ലി കൊണ്ട് പറഞ്ഞു.

“കലി ഇങ്ങ് പോന്ന്വോളാ...വെറുതെ ചാവാന്‍ നിക്കണ്ട” തീകെടുത്താന്‍ വന്ന അയല്‍ക്കാരില്‍ ഓരാള്‍ വിളിച്ചു പറഞ്ഞു.

“ഇങ്ങള് ചത്താ ഇങ്ങടെ കുട്ടി പഷ്‌ണിയാവില്ല്യേ കമ്മളെ..? വള്ളി ചോദിച്ചു.

“അടുക്കളേല് എല്ലാം കത്തിക്കോട്ടെ ആളപായം കൂടാണ്ടെ കഴിക്കണം ന്നേ ഞാന്‍ വിചാരിയ്കണുള്ളൂ...” അമ്മാമ്മ പറഞ്ഞു.

കലി നാരാ‍യണന്‍ നായര്‍ പുക പടലത്തിന്റെ ഉള്ളില്‍ നിന്നു ഉച്ചത്തില്‍ ചുമച്ചു.

“കലിയ്ക് ശ്വാസം മുട്ട്ണ്ട്..” ജ്യേഷ്ഠന്‍ പറഞ്ഞു.

“അയ്യോ നാരായണന്‍ നായര്‍ ദാ ശ്വാസം മുട്ടി ചാവ്ണൂ...” ദേവകി നിലവിളിച്ചു.

“ചാവാണെങ്കീ ചാവട്ടെ ആരും പറാ‍ഞ്ഞില്യാലോ അടുക്കളെ കേറണംന്ന്.....” കൃഷണന്‍ പറഞ്ഞു.

“നാരായണന്‍ നായരെ , പൊറത്തേയ്ക് വരൂ...ഈ നിമിഷം പൊറത്തേയ്ക് വരണം ..” അമ്മമ്മ കോപത്തോടെ ഗര്‍ജ്ജിച്ചു.

“നാരായണാ..പൊറത്തേയ്ക് വര്വാ.........” അമ്മാവനും തുടര്‍ന്നു.
അടുക്കളയില്‍ നിന്നു
കലി പുറത്തേയ്ക് വന്നത് തന്റെ കൌപീനം മാത്രം ധരിച്ചു കൊണ്ടാണ് “ തോര്‍ത്തു മുണ്ട് വീണു പോയി, ഇക്ക് കാണാനുല്യാ..അപ്പിടി പൊകയാ” കലി ചിരിച്ചു കൊണ്ട് പറഞ്ഞു.

അയാള്‍ നാലപ്പാട്ടെ ചിരവ തന്റെ മാറോട് ചേര്‍ത്തു പിടിച്ചിരുന്നു “ ഇത് കുഞ്ചു ആശാരി ഉണ്ടാക്ക്യേതാ...ഞ്ഞി ഈ മാതിരി ഒന്നു കിട്ടണെങ്കീ ദേവലോകത്ത് പോണ്ട്യേരും...” കലി ഞങ്ങളോട് പറഞ്ഞു.

കമലാ സുരയ്യ.

Saturday, May 30, 2009

പുതിയ ഗോമ്പറ്റീഷന്‍-1

നിബന്ധനകള്‍: ഒന്നും ഇല്ല
പങ്കെടുക്കാന്‍ വേണ്ട യോഗ്യത: ആര്‍ക്കും പങ്കെടുക്കാം

ചോദ്യം ഒന്ന്:

ബൂലോകത്തില്‍ ഏറ്റവും കൂടുതല്‍ “ശില്‍ബന്ധികള്‍“ ഉള്ളതു ആര്‍ക്ക്?

1. കാപ്പിലാന്‍ മഹാമുനി
2. ഇഞ്ചി.
3. ജബലേലിക്കാരന്‍ സാര്‍ (അറിയാമല്ലോ അല്ലേ ?)
4. അനോനി ആന്റണി
5. മറ്റാരെങ്കിലും (..........പേര് എഴുതുക)

ചോദ്യം രണ്ട്:

ബൂലോകത്തില്‍ ഏറ്റവും കൂടുതല്‍ ശത്രുക്കള്‍ ഉള്ളതു ആര്‍ക്ക്?

1. മരമാക്രി
2. ബെര്‍ളി
3. ചിത്രകാരന്‍
4. റോബിന്‍ തോട്ടു പുറം
5. മറ്റാരെങ്കിലും (..........പേര് എഴുതുക)


ഉത്തരം സൌകര്യമുള്ളപ്പോള്‍ എഴുതിയാല്‍ മതി.സമയ പരിധിയില്ല എന്നര്‍ത്ഥം!

Sunday, May 24, 2009

കുഞ്ഞന് അനുമോദനം

ലോക റാങ്കിങ്ങില്‍‌കുഞ്ഞന്‍ ഏഴാമത്.


ബൂലോകത്തുനിന്നും ലോക മലയാളികള്‍‌ക്കായി അപ്പു സംഘടിപ്പിച്ച ഗോമ്പറ്റീഷനില്‍‌ ബഹറിനില് നിന്നുള്ള കുഞ്ഞന്‍‌ ലോക റാങ്കിങ്ങില്‍‌ ഏഴാംസ്ഥാനവും ബഹറിനില്‍ നിന്ന് ഒന്നാം സ്ഥാനവും നേടിയതില് ബഹറിന്‍‌ ബൂലോകത്തിനുള്ള സന്തോഷവും അഭിനന്ദനവും അറിയിക്കട്ടെ.

കഴിഞ്ഞ ഒരു മാസമായി നടന്ന വ്യക്തികളെ തിരിച്ചറിയുവാനുള്ള ഗോമ്പറ്റീഷനില്‍‌ 45 സാധാരണ മത്സരങ്ങളും അവസാന അഞ്ച് 20/20 മത്സരത്തിലുമായി അനേകായിരങ്ങളെ തോല്പ്പിച്ചാണ് കുഞ്ഞന്‍‌ ഏഴാം സ്ഥാനത്തിനുള്ള പ്രശസ്തിപത്രവും സമ്മാനത്തുകയും നേടിയത്.

വ്യക്തികളെ തിരിച്ചറിയാനായി സംഘടിപ്പിക്കപ്പെട്ട ഈ ഗോമ്പറ്റീഷന്‍‌ വളരെ വിജ്ഞാനം പകരുന്നതായിരുന്നു. കണ്ടു മറന്ന ഒത്തിരി മഹാന്മാരെ വീണ്ടു കാണുവാനും അവരുടെ നേട്ടങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുവാനും ഇതിലൂടെ സഹായിച്ചു. പോയമാസത്തെ ഏറ്റവും സജ്ജീവമായ ഈ ബ്ലോഗിലൂടെ ബൂലോകത്തെ കൂടുതല്‍‌ സജ്ജീവമാകുന്നതിനും ബ്ലോഗ്ഗര്മാര്‍‌ തമ്മിലുള്ള സൌഹൃദം കൂടുതല് അരക്കിട്ട് ഉറപ്പിക്കുന്നതിനും സഹായിച്ചുവെന്ന് നിസ്സംശയം പറയാം.

നല്ല രീതിയിൽ ഗോമ്പി നടത്തിയ അപ്പുവിനേയും സ്‌കോറെഴുതി പ്രസിദ്ധീകരിച്ച ജോഷിയേയും
പ്രത്യേകം അഭിനന്ദിക്കുന്നു...നന്ദിയും അറിയിക്കട്ടെ...


സാജന്‍‌, കിച്ചു, സുല്‍‌, തുടങ്ങി എല്ലാ വിജയികൾക്കും മത്സരാര്‍‌ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.



ബഹറിന്‍‌ ബൂലോകത്തിന്റെ അഭിമാനമായ കുഞ്ഞന് വരും മത്സരങ്ങളില്‍‌ ഒന്നാം സ്ഥാനം നേടുവാന്‍‌ ‘ജഗതീ‘ശ്വരന്‍‌ സഹായിക്കട്ടേയെന്ന് ആശംസിക്കുന്നു.

Wednesday, May 20, 2009

രാപകല്‍ വെയിലും മഞ്ഞും കൊണ്ട് പ്രവാസി.













പ്രവാസത്തിലൂടെ കൊഴിഞ്ഞു
വീഴുന്നു ദിനരാത്രങ്ങള്‍ ....
അന്യന്‍റെ നാട് അന്യന്‍റെ വീട് ...
ആര്‍ഭാടത്തില്‍ കഴിയും ശെയ്ക്കന്‍ മാര്‍ക്ക്
തെരുവ് പട്ടിയോടുള്ള അനുകമ്പ .

രാപകല്‍ വെയിലും മഞ്ഞും കൊണ്ട് ജോലി
കൂലി ചോദിച്ചാല്‍ പിച്ച തെണ്ടിക്കും ......

ആണ്ടിലൊരിക്കല്‍ കിട്ടും .
കിട്ടുന്നത് ഒരു കവിളെ കാണൂ ...
കിട്ടുന്നത് തിന്നും കിട്ടിയില്ലേല്‍ അതും ഇല്ല .

മാടിനെ കെട്ടും തുറന്ന വണ്ടിയില്‍ ......
പൊടിയും വെയിലും കൊണ്ടൊരു യാത്ര .
മാറാ രോഗം വന്നാല്‍ മൂട് പോലെ എറിയും മൂലേല് .

മനം മടുത്ത് ഉള്ളതും എടുത്ത്‌ ഒരു വേലി ചാട്ടം .
കിട്ടിയാല്‍ ഒരു ജോലി , ... ഇല്ലേല്‍ വയ്യാവേലി ! .

പട്ടിണി കിടക്കാനും പണം വേണം ...
ദാനമായ്‌ കിട്ടിയ ജീവിതം .....
മറ്റുള്ളവര്‍ക്ക് വേണ്ടി ഉപേക്ഷിക്കാനും വയ്യ ! .

തിരിച്ചു പോകാനായി ഔട്ട്‌ പാസിനായി
മീറ്ററുകള്‍ താണ്ടി ചെന്നെത്തി എംബസിയുടെ മുന്നില്‍ .
കൌണ്ടറില്‍ ചെന്നപ്പോള്‍ കാണുന്നത് ...
ജീവിതം നഷ്ട്ടപെട്ടവരുടെ നീണ്ട ക്യൂ ......

പൊരിയുന്ന വെയിലില്‍ പിന്നിലായി സ്ഥാനം ഉറപ്പിച്ചു .

പെട്ടെന്ന് ബോധോധയം വന്ന് കീശയില്‍ തിരഞ്ഞപ്പോഴാണ്
യൌവനം നഷ്ട്ടപെട്ടതറിയുന്നത് ....

Tuesday, May 19, 2009

ആനയുടെ ബ്യൂട്ടി പാര്‍ലര്‍





നെയില്‍ പോളിഷ്- 500ക.

മുടിവെട്ട് - 1000ക.

എക്സോസ്റ്റ് ടണല്‍ ക്ലീനിങ് (തുമ്പി ക്കൈ)- 750ക




ഫോട്ടോ:സുജിത് ,കൊല്ലം
jithus76@gmail.com

Sunday, May 17, 2009

പ്രിയപ്പെട്ടവരെ

ഇതൊരു "ക്ലാസ്സിഫൈഡ്" അല്ലെന്നെനിക്കറിയാം...

ക്ഷമിക്കണം... ഒരു പരീക്ഷണമാണ്... വീണ്ടും ഒരു "വട്ട്" ഞാന്‍ പോസ്റ്റിയിട്ടുണ്ട്... സമയവും സന്ദര്‍ഭവും ലഭിച്ചാല്‍ ഒന്ന് "വിസിറ്റിയേക്കണേ..."

ഇവിടെ ക്ലിക്കിയാല്‍ കാര്യം നടക്കും...