Custom Search

Friday, December 4, 2009

രണ്ട് പുരസ്കാരങ്ങളും ബൂലോകത്തിന് - ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം -09

നമുക്ക് അഭിമാനിക്കാം. ബൂലോകത്തിലെ നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരായ നചികേതസ്, ദേവസേന എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ  ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം.
പുതിയ കാലത്തിന്റെ രചനാരീതികളെ ഉള്‍ക്കൊണ്ടുകൊണ്ട് എഴുതുന്ന പുതിയ കാലത്തിന്റെ എഴുത്തിനുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരങ്ങള്‍. അതും പുതിയ മാധ്യമം പങ്കുവെക്കുന്ന നമുക്കിടയിലേക്ക് ലഭ്യമാക്കിയതിന് ബുള്ളറ്റിന്റേയും ബഹറിന്‍ ബൂലോകത്തിന്റേയും നന്ദി നചികേതസിനും ദേവസേനക്കും.
നചികേതിന്റെ അവര്‍ക്കിടയില്‍എന്ന പുതിയ കഥയും ദേവസേനയുടെഅടുക്കി വെച്ചിരിക്കുന്നത് എന്ന കവിതയുമാണ് പുരസ്കാരാര്‍ഹമായ രചനകള്‍.
ഇതോ പുതിയ കാലത്തിന്റെ എഴുത്ത് എന്ന് പുച്ഛിച്ചു തള്ളുന്ന യാഥാസ്ഥിക വായനക്കൂട്ടത്തില്‍ നിന്നും നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള ഇരുവരും പുതുകാല എഴുത്തുരീതിയുടെ, അനുഭവങ്ങളുടെ, ആഖ്യാനത്തിന്റെ വക്താക്കളാണ്. അവര്‍ക്ക് പറയാനുള്ളത് ഏറെ പറഞ്ഞു പഴകിയ ഇതിവൃത്തങ്ങളും രീതിയുമല്ല. പുതിയ കാലം അവര്‍ക്കുമുന്നില്‍ വെളിവാക്കുന്ന സങ്കീര്‍ണ്ണതകളിലാണ് അവരുടെ എഴുത്ത്. ഈ സങ്കീര്‍ണ്ണതകളെ പകര്‍ത്തിവെക്കുന്ന പുതിയ ഭാഷയും രീതിയും യാഥാസ്തിതികത്വത്തില്‍ ഉറച്ചു വിശ്വസിക്കുന്ന ചില പഴഞ്ചന്‍ രീതികള്‍ക്ക് എതിരായിരിക്കാം. എന്നാല്‍ ഈ കാലത്തിന്റെ എഴുത്തു തന്നെയാണ് ഇന്നിന് ഏറെ ആവശ്യമെന്ന് തെളിയിച്ചിരിക്കയാണ് ഈ പുരസ്കാരങ്ങള്‍. 
എഴുത്തുകാര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി. ആശംസകള്‍!!
 കൂടുതല്‍ വായനക്ക്
ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യപുരസ്കാരം 2009 കാക്കനാടന് - മലയാളം ബ്ലോഗേഴ്സിനും അഭിമാന നിമിഷങ്ങള്‍!!!

14 comments:

Editor@Bahrain Bulletin said...

നചികേതിന്റെ ‘അവര്‍ക്കിടയില്‍’ എന്ന പുതിയ കഥയും ദേവസേനയുടെ’അടുക്കി വെച്ചിരിക്കുന്നത് എന്ന കവിതയുമാണ് പുരസ്കാരാര്‍ഹമായ കൃതികള്‍.

ഇതോ പുതിയ കാലത്തിന്റെ എഴുത്ത് എന്ന് പുച്ഛിച്ചു തള്ളുന്ന യാഥാസ്ഥിക വായനക്കൂട്ടത്തില്‍ നിന്നും നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള ഇരുവരും പുതുകാല എഴുത്തുരീതിയുടെ, അനുഭവങ്ങളുടെ, ആഖ്യാനത്തിന്റെ വക്താക്കളാണ്. അവര്‍ക്ക് പറയാനുള്ളത് ഏറെ പറഞ്ഞു പഴകിയ ഇതിവൃത്തങ്ങളും രീതിയുമല്ല. പുതിയ കാലം അവര്‍ക്കുമുന്നില്‍ വെളിവാക്കുന്ന സങ്കീര്‍ണ്ണതകളിലാണ് അവരുടെ എഴുത്ത്. ഈ സങ്കീര്‍ണ്ണതകളെ പകര്‍ത്തിവെക്കുന്ന പുതിയ ഭാഷയും രീതിയും യാഥാസ്തിതികത്വത്തില്‍ ഉറച്ചു വിശ്വസിക്കുന്ന ചില പഴഞ്ചന്‍ രീതികള്‍ക്ക് എതിരായിരിക്കാം. എന്നാല്‍ ഈ കാലത്തിന്റെ എഴുത്തു തന്നെയാണ് ഇന്നിന് ഏറെ ആവശ്യമെന്ന് തെളിയിച്ചിരിക്കയാണ് ഈ പുരസ്കാരങ്ങള്‍.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അഭിനന്ദനങ്ങള്‍ - നചികേതസ്സിനും, ദേവസേനയ്ക്കും.

ബാജി ഓടംവേലി said...

അഭിനന്ദനങ്ങള്‍ - നചികേതസ്സിനും, ദേവസേനയ്ക്കും.

saju john said...

Congratulations to my beloved Biju and Devasena, and sharing this happy moments along with you.

jayanEvoor said...

നല്ല വാര്‍ത്ത!
സന്തോഷം.
നചികേതസ്സിനും, ദേവസേനയ്ക്കും.
ആശംസകള്‍, അഭിനന്ദനങ്ങള്‍!!!

ലേഖാവിജയ് said...

ബിജുവിനും ദേവസേനയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .

ഉറുമ്പ്‌ /ANT said...

ദേവസേനയ്ക്കും,നചികേതസ്സിനും, അഭിനന്ദനങ്ങള്‍

കെ. എം. തോമസ്, ബഹറിൻ said...

ബി.കെ.എസ് ജാലകം ഭാരവാഹികളുടെ അറിവിലേക്ക്.....മത്സരത്തില്‍ പങ്കെടുത്ത എല്ലാവരുടേയും പേരുവിവരവും എഴുത്തിലുള്ള നിലവാരവും ദയവായി പ്രസിദ്ദീകരിക്കുക.
കെ.എം.തോമസ് ബഹറിന്‍

സോമാലിയ ബേബി said...

ഇത്രേം നിലവാരമൊള്ള ഒറ്റക്കവിതേമുണ്ടായിരുന്നില്ല തോമാച്ചായാ

ഉന്നതിയുടെ പടവുകൾ

വർണ്ണിച്ചിടാനെളുതല്ലല്ലോ നാവിനാൽ
വർണ്ണനകൾക്കും അതീതനാം അങ്ങയെ
ലോകമെമ്പാടും വസിക്കും പ്രവാസികൾ
ആദരപൂർവ്വം സ്മരിക്കുമെക്കാലവും.

സ്നേഹം കരുണയും താഴ്മ വിനയവും
നല്ല മനസ്സും നൽ പുഞ്ചിരിയും
ദൈവാശ്രയം കഠിനാദ്ധ്വാനമെന്നിവ
ശ്രീ സോമൻ ബേബിതൻ സൽഗുണങ്ങൾ

ഉന്നതിയിൽ നിന്നുമുന്നതി താണ്ടുവാൻ
ഉന്നതനാം ദൈവം പ്രാപ്തി നൽകി
ഉന്നതസ്ഥാനങ്ങൾ കൈവരിച്ചീടുവാൻ
ഉന്നതരൊത്തു സമ്മേളിക്കുവാൻ

മുപ്പതു വർഷത്തെ സേവനം ത്യാഗവും
നൂറും അറുപതും മേനിയായി
രാജാക്കന്മാർ മന്ത്രി നേതാക്കന്മാരുടെ
സ്നേഹാദരങ്ങൾക്കു പാത്രനായി

ഈ ബഹറിൻറെ തുടക്കം വളർച്ചയും
ഈ നല്ല നാടിൻ പുരോഗതി സംസ്കാരം
രാവും പകലും ചലിപ്പിച്ചു തൂലിക
‘ശുക്രാൻ ബഹറൈൻ’ മെനഞ്ഞെടുത്തു.

ലോകമലയാളി കൌൺസിൽ ചെയർമാനും
വൈ എം സി എ യിൽ പ്രസിഡൻറു സ്ഥാനവും
സി സി ഐ എ യിൽ, പവർ വിഷൻ ടിവിയിൽ
സ്ഥാനങ്ങൾ എത്രെത്ര കൈമുതലായ്

പത്രപ്രവർത്തനത്തിൽ ജനസേവയിൽ
നിസ്തുല സേവനം കാഴ്ച വച്ചു
നേടിയെടുത്തെത്ര കീർത്തി, അവാർഡുകൾ
സേവനം സേവനം തന്നെ ലക്ഷ്യം.

നേരുന്നു ഞാനെൻറെ ഭാവുകങ്ങൾ നല്ല
സ്നേഹത്തിന്നൂഷ്മള ഭാവുകങ്ങൾ
ഈശനോടോതുന്നു ദൈവമേ കൈതൊഴാം
ആയുരാരോഗ്യത്താൽ കാത്തിടണേ....
Posted by കെ. എം. തോമസ്, ബഹറിൻ at 10:00 AM
Labels: കവിത

സിനു കക്കട്ടിൽ said...

Biju ,Devasena അഭിനന്ദനങ്ങള്‍....

ഗോപി വെട്ടിക്കാട്ട് said...

ദേവസേനയ്ക്കും,നചികേതസ്സിനും, അഭിനന്ദനങ്ങള്‍

സജി said...

അഭിനന്ദനങ്ങള്‍ - നചികേതസ്സിനും, ദേവസേനയ്ക്കും...

YES, YOU DESERVE IT, NO DOUBT!!

Unknown said...

അഭിനന്ദനങ്ങള്‍ - നചികേതസ്സിനും, ദേവസേനയ്ക്കും

T.S.NADEER said...

ദേവസേനയ്ക്കും,നചികേതസ്സിനും, അഭിനന്ദനങ്ങള്‍